ദമ്പതികള്‍ സഞ്ചരിച്ച സ്കൂട്ടറില്‍ കാറിടിച്ച ശേഷം കാര്‍ നിര്‍ത്താതെ പോയി... ദമ്പതികള്‍ക്ക് ഗുരുതര പരുക്ക്, പോലീസ് അന്വേഷണത്തില്‍ കാര്‍ കണ്ടെത്തി...

ദമ്പതികള്‍ സഞ്ചരിച്ച സ്കൂട്ടറില്‍ കാറിടിച്ച ശേഷം കാര്‍ നിര്‍ത്താതെ പോയി... ദമ്പതികള്‍ക്ക് ഗുരുതര പരുക്ക്, പോലീസ് അന്വേഷണത്തില്‍ കാര്‍ കണ്ടെത്തി...
പട്ടാമ്പി സ്വദേശിയുടെ കാര്‍ പിന്നീട് ഞാങ്ങാട്ടിരിയില്‍ നിന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്ച രാത്രി എട്ടരയോടെ ആറങ്ങോട്ടുകര കൂട്ടുപാത റോഡിലാണ് സംഭവം നടന്നത്.
തിരുമറ്റക്കോട് ദുബായ് റോഡിന് സമീപമുണ്ടായ വാഹനാപകടത്തില്‍ ദമ്പതികളായ ഇരിങ്കുറ്റൂര്‍ സ്വദേശികളായ ചന്ദ്രനും, ഭാര്യ സുനിതക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടായിരുന്നു. കൂറ്റനാട് നിന്ന് ഇരിങ്കൂറ്റൂരിലുള്ള ഭാര്യ വീട്ടിലേക്ക് സ്കൂട്ടറില്‍ പോവുകയായിരുന്ന ചന്ദ്രനേയും സുനിതയേയും എതിര് ദിശയില്‍ നിന്ന് അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
എന്നാല്‍ അപകടത്തിന് ശേഷം കാര്‍ നിര്‍ത്തിയിരുന്നില്ല. പിന്നീട് രാത്രി 9 മണിയോടെ 4 കിലോമീറ്റര്‍ അപ്പുറത്ത് ഞാങ്ങാട്ടിരിയില്‍ നിര്‍ത്തിയിട്ടതായി പൊലീസ് കണ്ടെത്തി. കാറിന്റെ നമ്പര്‍ പരിശോധിച്ചതിലൂടെ പട്ടാമ്പി സ്വദേശിയുടേതാണ് വാഹനമെന്ന് തിരിച്ചറിഞ്ഞതായി ചാലിശ്ശേരി പൊലീസ് ..
"
https://www.facebook.com/Malayalivartha


























