സരിതയെ ക്രോസ് വിസ്താരം ചെയ്യണമെന്ന് ആര്യാടന്‍ മുഹമ്മദ്

സരിതയെ ക്രോസ് വിസ്താരം ചെയ്യണമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇന്ന് രാവിലെ സോളാര്‍ കമീഷന്‍ നടപടികള്‍ ആരംഭിച്ചപ്പോഴാണ് സരിതയെ ക്രോസ് വിസ്താരം ചെയ്യാന്‍ അനുവദിക്കണമെന്ന് അഭിഭാഷകന്‍ കമ്മീഷന്‍ മുന്‍പാകെ ആവശ്യപ്പെട്ടത്.
എന്നാല്‍, നേരത്തേ സോളാര്‍ കമ്മീഷന്‍ അയച്ച നോട്ടീസിനോട് ആര്യാടന്‍ പ്രതികരിച്ചിരുന്നില്ല. എന്തുകൊണ്ടാണ് ഇപ്പോള്‍ ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നതെന്നും കമീഷന്‍ ചോദിച്ചു. ഇപ്പോള്‍ കമ്മീഷന്‍ സരിതയുടെ മൊഴിയെടുത്തുകൊണ്ടിരിക്കുകയാണ്. മൊഴിയെടുത്ത് തീരുന്നത് വരെ ക്രോസ് വിസ്താരത്തിന് അനുവദിക്കാനാവില്ലെന്ന് കമീഷന്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























