സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്

സംസ്ഥാനത്ത് സ്വർണവില വീണ്ടും 1,20,000ന് മുകളിൽ. പവന് ഒറ്റയടിക്ക് 640 രൂപ വർധിച്ചതോടെയാണ് സ്വർണവില വീണ്ടും 1,20,000ന് മുകളിൽ എത്തിയത്. ഇന്ന് 1,20,240 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 80 രൂപയാണ് വർദ്ധിച്ചത്. 15,030 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. 20 ദിവസത്തിനിടെ പവൻ വിലയിൽ 15,000 രൂപയുടെ വർധനവാണുണ്ടായത്.
രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വർണവിലയുടെ കുതിപ്പിന് കാരണം. ഡോളർ ദുർബലമായതും അമേരിക്കൻ ബോണ്ട് ആദായത്തിലുണ്ടായ കുറവും സ്വർണത്തിന് കരുത്തേകുകയായിരുന്നു. വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾക്കനുസരിച്ച് സംസ്ഥാനത്തെ വിലയിൽ വ്യതിയാനങ്ങൾ തുടരാൻ സാധ്യതയേറെയാണ്.
"https://www.facebook.com/Malayalivartha























