കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. നിർത്തിയിട്ട ലോറി നന്നാക്കാനായി എത്തിയ മെക്കാനിക്കും സഹായിയുമാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ലോറികൾക്ക് തീപ്പിടിച്ചു.
പുലർച്ചെ3.30 ഓടെയായിരുന്നു അപകടം സംഭവിച്ചത് . കണ്ണൂർ -പാപ്പിനിശ്ശേരി വഴി പയ്യന്നൂരിലേക്ക് വരുന്ന വഴിയിലാണ് സംഭവം നടന്നത്. തകരാറിലായ ലോറി റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha
























