ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ കാർമികത്വത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി നട തുറന്ന് ദീപം തെളിച്ച് ഭഗവാനെ ഭക്തജനസാന്നിധ്യം അറിയിക്കും. തുടർന്ന് പതിനെട്ടാംപടിയിറങ്ങി ആഴിയിൽ അഗ്നി തെളിക്കുന്നതാണ്.
തിരുവോണസ്സദ്യ ദേവസ്വംബോർഡ് നേരിട്ട് നടത്തുന്നുവെന്ന പ്രത്യേകതയാണ് ഇത്തവണയുള്ളത്. വഴിപാടുകളുടെയും ദാനങ്ങളുടെയും പേരിൽ നടക്കുന്ന പണപ്പിരിവുകൾ തടയുകയെന്ന ലക്ഷ്യമാണ് ദേവസ്വം ബോർഡ് നേരിട്ട് സദ്യ നടത്താനുള്ള തീരുമാനത്തിനു പിന്നിലുള്ളത്. മുൻ വർഷങ്ങളിൽ ഉത്രാടം, ചതയം നാളുകളിലും സദ്യയുണ്ടായിരുന്നു. 28-ന് രാത്രി 10-ന് നട അടയ്ക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha
























