തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും

തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്. ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി. ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരന്‍ വൈദ്യുത ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിക്കുകയും ചെയ്തു. തലസ്ഥാനത്തെ ഓണാഘോഷം കേരളത്തിന്‍റെ സാംസ്കാരിക പൈതൃകത്തിന്‍റെയും ടൂറിസം സാധ്യതകളുടെയും മുഖമുദ്രയായി മാറിയിട്ടുണ്ടെന്ന് മന്ത്രി.
ജില്ലയിലെ നിയോജക മണ്ഡലങ്ങളില്‍ പര്യടനം നടത്തി എത്തിച്ചേര്‍ന്ന ഓണപ്പതാക കനകക്കുന്നില്‍ നടന്ന ചടങ്ങില്‍ ടൂറിസം സാംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് ഉയര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് അവിടെ ഒരുക്കിയിട്ടുള്ള മീഡിയ സെന്‍ററിന്‍റെ ഉദ്ഘാടനവും നിര്‍വഹിച്ചു. കേരളത്തിന്‍റെ ഓണക്കാലം ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികളെ ഒരുപോലെ ആകര്‍ഷിക്കുന്നതായി വിഷ്ണുനാഥ് അഭിപ്രായപ്പെടുകയുണ്ടായി. ഓണാഘോഷ വാരത്തില്‍ കവടിയാര്‍ മുതല്‍ അട്ടക്കുളങ്ങര വരെയും ശാസ്തമംഗലം മുതല്‍ വെള്ളയമ്പലം വരെയും ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തില്‍ ദീപാലങ്കാരമൊരുക്കുന്നതാണ്. ഉത്സവനാളുകളില്‍ നഗരവീഥികള്‍ വര്‍ണ്ണവെളിച്ചത്തില്‍ പ്രഭാപൂരിതമാകുകയും ചെയ്യും.
അതേസമയം സൂര്യകാന്തി എക്സിബിഷന്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഭക്ഷ്യമേളയുടെ ഉദ്ഘാടനം ശശി തൂര്‍ എം പിയാണ് നിര്‍വഹിച്ചത്. കേരളത്തിന്‍റെ വിവിധ പരമ്പരാഗത വിഭവങ്ങളും രുചിക്കൂട്ടുകളും മേളയില്‍ ഒരുക്കിയിട്ടുണ്ട്. ഓണാഘോഷ വാരത്തിലുടനീളം പ്രവര്‍ത്തിക്കുന്ന മേളയില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍ ലഭ്യമാകും. പതിനഞ്ചോളം സ്റ്റാളുകളാണ് മേളയില്‍ ഒരുക്കിയിട്ടുള്ളത്.
അതേസമയം സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് ഇന്ന് തിരുവനന്തപുരത്ത് തിരി തെളിയും. ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും. ഉദ്ഘാടന സമ്മേളനത്തില്‍ ടൂറിസം സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷനേതാവ് പിണറായി വിജയന്‍, മന്ത്രിമാരായ കെ മുരളീധരന്‍, സി പി ജോണ്‍, മേയര്‍ വി വി രാജേഷ്, ഡോ. ശശി തരൂര്‍ എം പി എന്നിവര്‍ പങ്കെടുക്കും. നടന്‍ കുഞ്ചാക്കോ ബോബന്‍ വിശിഷ്ടാതിഥിയാകും. ഓണം ടൂറിസം വാരാഘോഷത്തിന് ഓഗസ്റ്റ് 30 ന് നടക്കുന്ന വിപുലമായ ഘോഷയാത്രയോടെ സമാപനമാകും.
"
https://www.facebook.com/Malayalivartha
























