പാളയത്തില്‍ നിന്നും മുതലെടുപ്പ് ശക്തം... ഉമ്മന്‍ചാണ്ടി ജനമനസ്സുകളില്‍ നിന്ന് അകന്നു കഴിഞ്ഞെന്ന് നേതാക്കള്‍ ഹൈക്കമാന്റിനെ അറിയിച്ചു

ഉമ്മന്‍ചാണ്ടിയുടെ സ്ഥാനം ഇളകുന്നു. ഉമ്മന്‍ചാണ്ടി ജനമനസ്സുകളില്‍ നിന്ന് അകന്നു കഴിഞ്ഞെന്നാണ് വിഎം സുധീരനും രമേശ് ചെന്നിത്തലയും ഹൈക്കമാന്റിനെ അറിയിച്ചിരിക്കുന്നത്. ഹൈക്കമാന്റിന്റെ മനസില്‍ നിന്നും ഉമ്മന്‍ചാണ്ടി പതിയെ പതിയെ ഇല്ലാതാകുന്നു. ഫലത്തില്‍ മുസ്ലീംലീഗും ജനതാദളും കേരള കോണ്‍ഗ്രസും ഉമ്മന്‍ചാണ്ടിക്കൊപ്പമില്ല.
ഉമ്മന്‍ചാണ്ടി മഹാനാണെന്ന് ഇന്നലെ വരെ പറഞ്ഞവരൊക്കെ കാലുമാറി വികസന പ്രവര്‍ത്തനങ്ങളുടെ പിതാമഹര്‍ എന്നറിയപ്പെട്ടിരുന്ന ഉമ്മന്‍ചാണ്ടിക്കെതിരെ ഐ ഗ്രൂപ്പിനൊപ്പം ഘടകകക്ഷികളും വന്നു ചേര്‍ന്നിരിക്കുകയാണ്്. ഘടകകക്ഷികളെല്ലാം തന്നെ ഐഗ്രൂപ്പിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുന്നു. എന്നാല്‍ ആരും ഇക്കാര്യം പരസ്യമാക്കുന്നില്ലെന്നേയുള്ളൂ.
ഉമ്മന്‍ചാണ്ടി രാജി വച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്ന ആവശ്യവും ഘടകകക്ഷികള്‍ക്കിടയില്‍ സജീവമാണ്, എന്നാല്‍ ഉമ്മന്‍ചാണ്ടി ഇതിന് വഴങ്ങുന്നില്ല. രാജി വയ്ക്കാന്‍ ഹൈക്കമാന്റ് പറഞ്ഞാല്‍ പോലും രാജി വയ്ക്കില്ലെന്നാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്.
ഭരണം കൊണ്ട് കളഞ്ഞു കുളിച്ചു എന്നു തന്നെയാണ് ഘടകകക്ഷികള്‍ കരുതുന്നത്. ഇത്രയധികം വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും ആരും തിരിഞ്ഞു നോക്കാത്ത അവസ്ഥയാണ് ഉമ്മന്‍ചാണ്ടിക്കുണ്ടായിരിക്കുന്നത്. ഉമ്മന്‍ചാണ്ടി ചെയ്ത ദുഷ്ടത്തരങ്ങള്‍ക്കുള്ള ഫലമാണ് ഇതെന്ന് കോണ്‍ഗ്രസുകാര്‍ തന്നെ പറഞ്ഞു തുടങ്ങിയിരിക്കുന്നു.
രമേശ് ചെന്നിത്തലയും ചാണ്ടിക്കെതിരെ ഗോദയില്‍ തന്നെയാണ്്, ഉമ്മന്‍ചാണ്ടി രാജി വയ്‌ക്കേണ്ടതില്ലെന്ന് പരസ്യമായി പറയുന്നവരൊക്കെ തന്നെ ഉള്ളാലെ ചിരിക്കുകയാണ്. ഐ.എന്‍.റ്റി.യു.സി സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ ഉമ്മന്‍ചാണ്ടിക്കെതിരെ പരസ്യമായി രംഗത്തെത്തി കഴിഞ്ഞു. എന്നാല്‍ ഘടകകക്ഷികളെ കൊണ്ട് പരസ്യ പ്രസ്താവനയിറക്കി മുമ്പുള്ളതു പോലെ രാജി വയ്ക്കാതിരിക്കാനുള്ള അടവുനയവുമായാണ് ചാണ്ടി രംഗത്തുള്ളത്. പക്ഷേ ജനമനസ്സുകളില്‍ നിന്ന് ഉമ്മന്‍ചാണ്ടി മാഞ്ഞു കഴിഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























