ഓണത്തിനിടയ്ക്ക് വീരന്റെ പുട്ടുകച്ചവടം

കേരളത്തില്‍ രാഷ്ട്രീയ നീക്കങ്ങള്‍ ശക്തമാകുമ്പോള്‍ എം പി വീരേന്ദ്രകുമാര്‍ നേതൃത്വം നല്‍കുന്ന ജനതാദള്‍ എംഎല്‍എമാര്‍ രാജിക്കൊരുങ്ങുന്നു. യുഡിഎഫിന്റെ നില മോശമായെന്നാരോപിച്ചാണ് ജനതാദള്‍ രാജിക്കൊരുങ്ങുന്നത്. ഇടതുമുന്നണി നേതാക്കളുമായി ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ട്.
ജനതാദളും സിപിഎമ്മും തമ്മിലുള്ള ചര്‍ച്ചകള്‍ ഏതാനും മാസങ്ങളായി പുരോഗമിക്കുകയാണ്. കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനുമാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇതിനിടെ പിണറായി വീരന്റെ പുസ്തക പ്രകാശനത്തിലും പങ്കെടുത്തു. എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ ഇടപെടലിനെ തുടര്‍ന്ന് ഇടയ്ക്ക് വെടി നിര്‍ത്തലുണ്ടായി. അതിനിടയിലാണ് ഉമ്മന്‍ചാണ്ടിക്കെതിരായ സരിതാ പ്രയോഗം ഉണ്ടായത്. അതോടെ വീരന്‍ വീണ്ടും തെറ്റി.
വീരനെ സംബന്ധിച്ചടത്തോളം മകന്‍ എം വി ശ്രേയാംസ്‌കുമാറിനെ മന്ത്രിയാക്കണമെന്നത് മാത്രമാണ് ആഗ്രഹം. കൃഷി മന്ത്രി കെ പി മോഹനനെ ഒപ്പം കൂട്ടാന്‍ വീരന്‍ തയ്യാറല്ല. വീരന്‍ പറയുന്നതൊന്നും മോഹനന്‍ കേള്‍ക്കുന്നില്ലെന്ന പരാതി പണ്ടേ ശക്തമാണ്. കൂത്തു പറമ്പില്‍ നിന്നാണ് മോഹനന്‍ ജയിച്ചത്. ഏതായാലും അടുത്ത തെരഞ്ഞെടുപ്പില്‍ അദ്ദേഹം പരാജയപ്പെടുമെന്ന കാര്യം ഉറപ്പാണ്, അതിനാല്‍ എം.വി ശ്രേയാംസിനെയും ഒപ്പം നില്‍ക്കുന്നവരെയും കൂട്ടി എല്‍ഡിഎഫിലേയ്ക്ക് പോകാനാണ് വീരന്‍ ആഗ്രഹിക്കുന്നത് എങ്കില്‍ ശ്രേയാംസിനെ അടുത്ത സര്‍ക്കാരില്‍ മന്ത്രിയാക്കാം. വയനാടന്‍ മലനിരകളില്‍ താന്‍ കൈയടക്കി വച്ചിരിക്കുന്ന ഭൂമി സംരക്ഷിക്കുകയും ചെയ്യാം.
ജനതാദളിനൊപ്പം ആര്‍എസ്പിയും കടുത്ത സമ്മര്‍ദ്ദത്തിലാണ്. ഷിബു ബേബി ജോണും സര്‍ക്കാരിനു പുറത്തേക്കുള്ള വഴി തേടുകയാണ്. എന്നാല്‍ വീരനെ സ്വീകരിക്കുന്നതു പോലെ ഷിബുവിനെ ഇടതുമുന്നണി സ്വീകരിക്കുമോ എന്നറിയില്ല. കാരണം ഷിബുവിനോട് സിപിഎമ്മിന് വേണ്ടത്ര മമതയില്ല, പ്രേമചന്ദ്രനോടുമില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























