മനോജ് വധക്കേസില്‍ പി. ജയരാജന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി ഇന്ന്

കതിരൂര്‍ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തലശേരി ജില്ലാ സെഷന്‍സ് ജഡ്ജി വി.ജി. അനില്‍കുമാര്‍ ഇന്നു വിധി പറയും. വ്യാഴാഴ്ച ഒന്നരമണിക്കൂര്‍ നീണ്ടു നിന്ന വാദത്തിനൊടുവിലാണു വിധി പറയുന്നതു ഇന്നത്തേക്കു മാറ്റിയത്.
ഒന്നരവര്‍ഷം നീണ്ട അന്വേഷണത്തില്‍ പി. ജയരാജനെതിരേ ഒരു തെളിവും ലഭിച്ചിട്ടില്ലെന്നും രാഷ്ട്രീയപരമായ പകപോക്കല്‍ മാത്രം ലക്ഷ്യമിട്ടാണു ജയരാജനെ സിബി ഐ കേസില്‍ പ്രതിചേര്‍ത്തതെന്നും ജയരാജനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ.ഗോപാലകൃഷ്ണക്കുറുപ്പ് വാദിച്ചിരുന്നു. തെളിവ് ലഭിക്കാത്തതുകൊണ്ടാണു കേസ് ഡയറി സിബിഐ ഹാജരാക്കാത്തത്. മുമ്പ് രണ്ടുതവണ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചപ്പോഴും ജയരാജന്‍ കേസില്‍ പ്രതിയല്ലെന്നാണു സിബി ഐ ആവര്‍ത്തിച്ചത്. എന്നാല്‍, ജനുവരി 19ന് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ 21ന് പ്രതി ചേര്‍ക്കുകയായിരുന്നു.
അതേസമയം, കേസിലേക്കു കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് അവകാശമുണെ്ടന്നും ഇതിനായി പി. ജയരാജനെ 24 മണിക്കൂര്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും സിബിഐക്കുവേണ്ടി ഹാജരായ പ്രോസിക്യൂട്ടര്‍ അഡ്വ.കെ. കൃഷ്ണകുമാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























