കെ. ബാബുവിന്റെ രാജി സ്വീകരിക്കേണ്ടതില്ലെന്ന് യു.ഡി.എഫ്; കെ.എം മാണി മന്ത്രി സ്ഥാനത്തേക്ക് തിരിച്ചു വരണം

കെ. ബാബുവിന്റെ രാജി സ്വീകരിക്കേണ്ടതില്ലെന്നാണ് യു.ഡി.എഫ് യോഗം തീരുമാനിച്ചതെന്ന് കണ്‍വീനര്‍ പി.പി തങ്കച്ചന്‍. കെ.എം മാണി മന്ത്രി സ്ഥാനത്തേക്ക് തിരിച്ചു വരണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാറിനെ അട്ടിമറിക്കാന്‍ എല്‍.ഡി.എഫ് മദ്യലോബിയുമായി ചേര്‍ന്ന് തയാറാക്കിയ പ്ലാനിങ്ങിന്റെ ഭാഗമായാണ് സരിത മുഖ്യമന്ത്രിക്കെതിരെ മൊഴി മാറ്റിപ്പറഞ്ഞത്. ഇതിന്റെ ഭാഗമായാണ് എല്‍.ഡി.എഫ് നടത്തുന്ന കോലാഹലങ്ങളെന്നും തങ്കച്ചന്‍ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിക്കെതിരായി നടന്ന ഗൂഢാലോചന അന്വേഷിച്ച് പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മൊഴി മാറ്റി പറയാന്‍ സി.പി.എം 10 കോടി രൂപയും വീടും വാഗ്ദാനം ചെയ്തതായി സരിത തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സി.പി.എം ഇക്കാര്യം നിഷേധിച്ച് രംഗത്തുവരാത്തത് ആ കാര്യം ശരിയായതിനാലാണ്. ഇപ്പോള്‍ സരിത മൊഴി മാറ്റി പറഞ്ഞതും ഇതിന്റെ ഭാഗമാണ്. സി.പി.എം അധികാരത്തില്‍ വന്നാല്‍ മദ്യ നയത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന പിണറായി വിജയന്റെ പ്രസ്താവനയും സി.പി.എമ്മും മദ്യലോബിയും തമ്മിലുണ്ടാക്കിയ ധാരണയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























