തച്ചങ്കരി കാരണം താന്‍ നിത്യ രോഗിയായെന്ന് എ.ഡി.ജി.പി ആര്‍ ശ്രീലേഖ

ഗതാഗത കമ്മിഷണര്‍ ടോമിന്‍ തച്ചങ്കരി നടത്തിയ ചില നീക്കങ്ങള്‍ കാരണം താന്‍ നിത്യരോഗിയായി മാറിയെന്ന് എ.ഡി.ജി.പി: ആര്‍. ശ്രീലേഖയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്. തനിക്കെതിരേ കേസെടുക്കാന്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവിനു പിന്നില്‍ തച്ചങ്കരിയുടെ കരുനീക്കങ്ങളാണെന്നു ശ്രീലേഖ ആരോപിച്ചു. കഴിഞ്ഞ 29 വര്‍ഷമായി തച്ചങ്കരി പിന്തുടര്‍ന്നു വേട്ടയാടുന്നു. ഇനി മോചനം വേണംശ്രീലേഖ പറയുന്നു.1987ലെ ഐ.പി.എസ്. പരിശീലനകാലംമുതല്‍ തച്ചങ്കരി തന്റെ പിറകെയാണ്.
എന്തു പരാതി ലഭിച്ചാലും കേസെടുക്കാന്‍ ഉത്തരവിടുന്ന ജഡ്ജിയാണ് തൃശൂര്‍ വിജിലന്‍സ് കോടതിയിലുള്ളതെന്നു മനസിലാക്കിയാണു തച്ചങ്കരി ചരടുവലി നടത്തിയതെന്നാണ് അവരുടെ ആരോപണം.
സ്‌കൂള്‍ ബസുകളിലെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയില്‍ ശ്രീലേഖയ്‌ക്കെതിരേ കേസെടുക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. ഇതേത്തുടര്‍ന്നാണു ശ്രീലേഖ പരസ്യമായി തച്ചങ്കരിക്കെതിരേ രംഗത്തെത്തിയത്. ഋഷിരാജ് സിങ് ഗതാഗത കമ്മിഷണറായിരിക്കേ നടന്ന സംഭവത്തില്‍ ടോമിന്‍ ഗതാഗത കമ്മിഷണറായിരിക്കെയാണ് പരാതിയുയര്‍ന്നത്. എന്നാല്‍, ഇതിലൊന്നും നേരിട്ട് ബന്ധമില്ലാതിരുന്ന തന്നെ പരാതിക്കാര്‍ക്കൊപ്പം ഗൂഢാലോചന നടത്തി തച്ചങ്കരിയാണു കേസില്‍പ്പെടുത്തിയതെന്നും ശ്രീലേഖ പറയുന്നു. ഈ കേസിന്റെ ഭാഗമാക്കി പരാതിക്കാരന്‍ കോടതിയെ സമീപിച്ചതിനു പിന്നില്‍ തച്ചങ്കരിയാണെന്നാണു ശ്രീലേഖ പറയുന്നത്. പരാതിക്കാരനുമായി തച്ചങ്കരി ഗൂഢാലോചന നടത്തിശ്രീലേഖ പോസ്റ്റില്‍ വ്യക്തമാക്കുന്നു.
വിജിലന്‍സ് ഡിവൈ.എസ്.പി. നല്‍കിയ രഹസ്യറിപ്പോര്‍ട്ട് പരാതിക്കാരനു ചോര്‍ത്തി നല്‍കി. തനിക്ക് ന്യായമായി ലഭിക്കേണ്ട സ്ഥാനക്കയറ്റവും മറ്റ് സ്ഥാനമാനങ്ങളും ഇല്ലാതാക്കുകയാണു തച്ചങ്കരിയുടെ ലക്ഷ്യം. തച്ചങ്കരിയില്‍നിന്നുളള നിരന്തര മാനസിക പീഡനംകാരണം താന്‍ രോഗിയായി മാറിയെന്നും ഇനിയും ഇത് സഹിച്ച് മുന്നോട്ടുപോകാനാവില്ലെന്നും വിശദീകരിച്ചാണു ശ്രീലേഖ ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
എന്നാല്‍, അടിസ്ഥാനരഹിതമായ ആരോപണങ്ങളാണു ശ്രീലേഖ ഉന്നയിച്ചതെന്നു ടോമിന്‍ തച്ചങ്കരി അറിയിച്ചു. ശ്രീലേഖയ്‌ക്കെതിരേ ചീഫ് സെക്രട്ടറിക്കു പരാതി നല്‍കും. അതേസമയം ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പേരില്‍ ആര്‍ക്കുമെതിരേ കേസെടുക്കാനാവില്ലെന്നും ഔദ്യോഗിക പേജിലാണെങ്കില്‍ മാത്രമേ നിയമനടപടിക്ക് സാധുതയുള്ളൂവെന്നുമാണു ഡി.ജി.പി: ടി.പി. സെന്‍കുമാറിന്റെ നിലപാട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























