വയനാട്ടില്‍ പിണറായിക്കിട്ട് എട്ടിന്റെ പണിവച്ച് ദേശാഭിമാനി ; പത്രം ആപ്പീസില്‍ കട്ടക്കലിപ്പില്‍ ഗോവിന്ദന്‍
മോദി വന്ന് പോയതോടെ കുരുപൊട്ടിയൊലിക്കുന്നത് ദേശാഭിമാനിക്ക് മാത്രം. വയനാട്ടില്‍ മോദി വന്നതും പോയതും ദേശാഭിമാനി അറിഞ്ഞമട്ടേയില്ല. അവര് പിണറായി പോയി ചിരിച്ച് കളിച്ച് പോന്നത് മാത്രമേ അറിഞ്ഞുള്ളു. എല്ലാ ചാനലുകളിലും നിറഞ്ഞുനിന്നത് കുഞ്ഞുനൈസ പ്രധാനമന്ത്രിയുടെ താടിയില്‍ പിടിച്ച് കളിക്കുന്ന ദൃശ്യങ്ങളായിരുന്നു. പിറ്റേന്നത്തെ പത്രങ്ങളിലെല്ലാം കുഞ്ഞുനൈസയും മോദിയും. പക്ഷെ ദേശാഭിമാനി ആ ചിത്രം കണ്ടില്ല. പകരം ഫ്രണ്ട് പേജില്‍ കൊടുത്ത വാര്‍ത്ത ബെയ്‌ലിപാലത്തിലൂടെ മോദി നടക്കുന്ന ചിത്രം തലക്കെട്ട് കണ്ടും കേട്ടും മോദി പോയി. ഇവന്മാര്‍ക്ക് എന്ത് പത്രധര്‍മ്മം ആണുള്ളത്. മനസില്‍ എത്രത്തോളം വിഷം ഉണ്ടെന്ന് നോക്കണേ. തകര്‍ന്നടിഞ്ഞ് നില്‍ക്കുന്ന ഒരു സമൂഹത്തിന്റെ മനസ് നിറയ്ക്കുന്നതായിരുന്നു ആ പിഞ്ച് കുഞ്ഞിന്റെ കുസൃതികള്‍. പക്ഷെ വിഷം പുരട്ടിയ തൂലികയില്‍ നിന്ന് കൊടിയ വിഷം മാത്രമല്ലേ പുറത്ത് വരൂ. ദേശാഭിമാനിയെ എടുത്തിട്ട് പഞ്ഞിക്കിടുകയാണ് മലയാളി. ദേസാഭിമാനിയുടെ നിലപാട് സര്‍ക്കാരിനും പാര്‍ട്ടിക്കും ഏണിയായി. വയനാട് വിഷയത്തില്‍ കേന്ദ്രത്തേയും കൂടെക്കൂട്ടി ഒരേമനസ്സോടെ മുന്നോട്ട് പോകണമെന്ന മുഖ്യന്റെ നിലപാടിന് പടിക്കല്‍ കലമിട്ട് ഉടച്ചു പാര്‍ട്ടി പത്രം. മുഖ്യനും എംവി ഗോവിന്ദനും ദേശാഭിമാനിയോട് കലിപ്പില്‍
നൈസയോട്
എന്തിനീ
കുശുമ്പ്?
നിഷ്‌ക്കളങ്കയായ ഒരു പിഞ്ചു പൈതലിന്റെ മുഖം ദേശാഭിമാനിയില്‍ മാത്രം തമസ്‌ക്കരിച്ചിട്ട് എന്ത് കിട്ടാന്‍ സഖാക്കളേ ? മൂന്ന് വയസ് മാത്രം പ്രായമുള്ള നൈസയെ പ്രധാനമന്ത്രി സ്‌നേഹഭാരം കൊണ്ട് താലോലിച്ചാല്‍ എന്തിനാണ് സഖാക്കള്‍ക്ക് നോവുന്നത്? വയനാട്ടില്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന മൂന്ന് വയസുകാരിയുടെ ദാരുണ കഥ കേട്ടിട്ട് പ്രധാനമന്ത്രി ചേര്‍ത്തുപിടിച്ച് ലാളിക്കുന്നത് കണ്ടപ്പോള്‍ എന്താ കുശുമ്പ് തോന്നിയിട്ടാണോ ദേശാഭിമാനി മാത്രം ആ ചിത്രം തമസ്‌ക്കരിച്ചത്? ഇത്ര മനുഷ്യപ്പറ്റില്ലാത്തവരാണോ ദേശാഭിമാനി നടത്തുന്നവരെന്ന് പച്ചയ്ക്ക് ചോദിച്ച് ശക്തിധരന്‍.
നൈസ കേരളത്തിലെ ഭരണനേതൃത്വത്തിന് ആരുമല്ലായിരിക്കാം. മുഖ്യമന്ത്രിയുടെ പേരക്കുട്ടിയായിരുന്നെങ്കിലോ? എത്ര ക്ലേശിച്ചാണ് മുഖ്യമന്ത്രിയുടെ പേരക്കുട്ടിയെ ചീഫ് സെക്രട്ടറി പെടാപ്പാട് പെട്ട് ഇത്തവണ വിദേശയാത്രയില്‍ കയറ്റി അയച്ചതെന്ന് പറയേണ്ടതില്ലല്ലോ. അതൊന്നും ഇപ്പോള്‍ ചികഞ്ഞെടുക്കണമെന്ന് ആഗ്രഹിച്ചതല്ല. ഇങ്ങിനെ പലതും ചെയ്താലേ ചീഫ് സെക്രട്ടറിക്ക് നിന്ന് പിഴക്കാന്‍ പറ്റൂ. അതൊന്നും അത്ര വലിയ അപരാധവുമല്ല. നൈസയെ പ്രധാനമന്ത്രി ചേര്‍ത്ത് പിടിക്കുന്ന ദൃശ്യത്തില്‍ ഒരു സന്ദേശമുണ്ടെന്നത് സത്യം .ലെനിനും ചാച്ചാ നെഹ്രുവും മറ്റും ജനകോടികളുടെ മനസില്‍ ചേക്കേറിയത് ഇതേ ചിറകിലാണ്. വന്ധ്യത ബാധിച്ചവര്‍ക്ക് അത് മനസിലാകില്ല. പറക്കമുറ്റാത്ത ആ കുഞ്ഞ് സ്വന്തം അച്ഛനും കുടുംബത്തിലെ അഞ്ച് ഉറ്റ ബന്ധുക്കളും നഷ്ടപ്പെട്ട വ്യഥയിലാണ് വളരുന്നത് എന്നത് ഒരു കുറവ് തന്നെയാകാം. പക്ഷേ പ്രധാനമന്ത്രി ആ കുഞ്ഞിന്റെ വിഹ്വലതയെ സ്‌നേഹപ്പൂക്കള്‍ കൊണ്ട് പരിലാളിക്കുന്നത് കണ്ടപ്പോള്‍, പ്രഭോ അങ്ങയുടെ കാല്‍ക്കല്‍ നമസ്‌ക്കരിക്കാന്‍ തോന്നുന്നു. ആരുടെ മനസാണ് ഇതുകണ്ട് കുളിര്‍ക്കാത്തത്; ദേശാഭിമാനിക്കാരന്റേതല്ലാതെ?. ഇതായിരുന്നു ശക്തിധരന്റെ കുറിപ്പ്.
ദേശാഭിമാനിക്ക് കുരുപൊട്ടാന്‍ കാരണം ഉണ്ട്. വയനാട്ടിലെ ദുരന്തം നേരിട്ട് വിലയിരുത്താനെത്തിയ മോദി അവിടെ മുഴുവന്‍ നടന്ന് കാണ്ടു. എല്ലാവരേയും നേരിട്ട് പോയി കണ്ടു. ക്യാമ്പുകളില്‍ ചെന്ന് ഹൃദയം നുറുങ്ങി നിന്ന മനുഷ്യരെ ചേര്‍ത്തുപിടിച്ചു. അവരുടെ കൂടെ സമയം ചെലവഴിച്ചു. കുഞ്ഞുകുട്ടികളെ ചേര്‍ത്തുനിര്‍്ത്തി. കുഞ്ഞുനൈസയുടെ കുസൃതികള്‍ക്കൊപ്പം നിന്നു. ഇതാണ് ദേശാഭിമാനിയെ ചൊടിപ്പിച്ചത്. കപ്പിത്താന്റെ ഇമേജ് ഇടിഞ്ഞുപോയി. വയനാട്ടില്‍ ദുരന്തം നടന്ന് നാലാം ദിവസമാണ് പിണറായി അവിടെ പോയത്. ആകെ അരമണിക്കൂര്‍ പോലും അവിടെ ചെലവഴിച്ചില്ല. ബെയ്‌ലി പാലത്തിലൂടെ നടന്നു ക്യാമ്പില്‍ പോയി പുറത്ത് നിന്നു. മോദി ദുരന്ത ഭൂമിയെല്ലാം നടന്ന് കണ്ടു. മണിക്കൂറുകള്‍ അവിടെ ചെലവഴിച്ചു. ഇതോടെ കപ്പിത്താനെ മലയാളി എടുത്ത് കിണറ്റിലിട്ടു. കണ്ട് പഠിക്ക് ദാസായെന്ന് സോഷ്യല്‍മീഡിയയില്‍ ഉപദേശം വന്നു. കപ്പിത്താന് ഇത് വലിയ ക്ഷീണം ഉണ്ടാക്കി. അതിന്റെ കലിപ്പിലാണ് ദേശാഭിമാനി കുഞ്ഞുനൈസയെ പോലും ഒഴിവാക്കിയത്.
മാത്രമല്ല ദുരന്തത്തിന്റെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് പറഞ്ഞാണ് മോദി പോയത്. മരുമോന്‍ ചോദിച്ച 2000 കോടി കേന്ദ്രം ഇപ്പോള്‍ അക്കൗണ്ടില്‍ ഇടുമെന്ന് മുഖ്യമന്ത്രി കണക്ക് കൂട്ടി. വിശദമായ റിപ്പോര്‍ട്ട് സംസ്ഥാനം നല്‍കണമെന്ന് വ്യക്തമാക്കി മോദി തിരികെ പോയി. എന്നാല്‍ ഒരു വാക്ക് കൂടി അദ്ദേഹം പറഞ്ഞിരുന്നു ഒന്നിനും ഒരു കുറവും ഉണ്ടാകില്ലെന്ന്. ചോദിച്ച രണ്ടായിരം കിട്ടാത്തതിന്റെ രോദനമാണ് ദേശാഭിമാനി കാണിച്ചത്. നമ്മള്‍ എന്ത് അവസ്ഥയിലാണ് നില്‍ക്കുന്നത്. ഒരുമിച്ച് നില്‍ക്കേണ്ട സമയത്തും ദുരന്തമുഖത്ത് രാഷ്ട്രീയം കാണുകയാണ് ഈ നെറികെട്ട കൂട്ടം. ദേശാഭിമാനിയുടെ നിലപാട് തന്നെയാണോ പിണറായി സര്‍ക്കാരിനെന്നും ചോദ്യം വരുന്നു.
മനുഷ്യത്വം ഇല്ലാത്തവന്മാര്‍ ആണ് ഈ പാര്‍ട്ടിയില്‍ അധികവും എന്ന് ടി പി വധം വ്യക്തമാക്കിയതല്ലേ. എന്തിനു കൂടുതല്‍ പറയുന്നു.
നൈസ പ്രധാനമന്ത്രിയുടെ വെളുത്ത താടി രോമങ്ങളില്‍ തലോടുന്നതും പിടിച്ച് വലിക്കുന്നതുമൊക്കെ എത്ര നിഷ്‌കളങ്കമായാണ് വീഡിയോയും ചിത്രവും കണ്ടവരുടെ എല്ലാം മനം കുളിര്‍ത്തു. സ്‌നേഹത്തിന് മായ്ക്കാന്‍ കഴിയാത്ത മുറിവില്ല എന്ന വസ്തുത ദേശാഭിമാനി മനസിലാക്കില്ല. ഇപ്പോള്‍ അവര്‍ അങ്ങിനെയാണ്. നമ്മള്‍ക്ക് പാട്ട് പാടി നടക്കാം മനുഷ്യനാകണം മനുഷ്യനാകണം അതാണ് നമ്മുടെ രീതി പറയുന്നതൊന്നുമല്ലാത്തത് ചെയ്യുന്നവര്‍. കൊലപാതകരാഷ്ട്രീയത്തിന്റെ വക്താക്കള്‍ അത് കലാലയങ്ങളിലായാലും തൊഴിലെടത്തായാലും ആരാധനലായാത്തി ലുംആശുപത്രിയില്‍ ആയാലും നടത്താന്‍ മടയില്ലാത്തവര്‍ ഇതും ചെയ്യും ഇതിനപ്പുറവും ചെയ്യും. സഖാക്കള്‍ക്ക് നോവും. കാരണം സ്‌നേഹം, കരുണ, സഹജീവിസ്‌നേഹം, വാത്സല്യം, എന്നിവയില്‍ സഖാക്കളുടെ കുത്തകാവകാശം പ്രസിദ്ധമാണല്ലോ.
പച്ച പരമാര്‍ത്ഥം... പക്ഷേ രാജാവി നേക്കാള്‍ രാജഭക്തി കാട്ടുന്നവര്‍ ആണല്ലോ ഇവിടെ...അപ്പോള്‍ ഇത് തമസ്‌കരിച്ചില്ലെങ്കിലേ അത്ഭുതം ഉള്ളൂ...
https://www.facebook.com/Malayalivartha