ദിലീപ് ഡിങ്കനെ തൊട്ടു, പ്രതിഷേധവുമായി നടന്റെ ഹോട്ടലിലേക്ക് ഡിങ്കഭക്തരുടെ പ്രതിഷേധം

ഡിങ്കന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഏതാനും ദിവസമായി പുകയുന്ന 'പ്രതിഷേധം' ഇന്നലെ നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിനു നേരേ തിരിഞ്ഞു. ദിലീപ് അഭിനയിക്കുന്ന 'പഫസര്‍ ഡിങ്കന്‍' സിനിമ ഡിങ്കനെ അപമാനിക്കുന്നതാണെന്നാണ് 'ഡിങ്ക ഭക്തരു'ടെ വാദം. ഇന്നലെ കൊച്ചി ഒബറോണ്‍ മാളില്‍ ഒത്തു ചേര്‍ന്ന ഡിങ്ക ഭക്തര്‍ പിന്നീട് പ്രതിഷേധവുമായി ഇടപ്പള്ളിയിലെ ദേ പുട്ട് ഹോട്ടലിലേക്ക് പ്രകടനം നടത്തുകയായിരുന്നു. വിദ്യാര്‍ഥികളടക്കമുള്ള അമ്പതോളം 'ഡിങ്ക വിശ്വാസികള്‍' പങ്കെടുത്ത പ്രതിഷേധം ഒരു തുടക്കം മാത്രമാണെന്ന് ഡിങ്ക ഭക്തനായ ആശിഷ് ജോസ് പറഞ്ഞു. ബാലമംഗളത്തിലൂടെ പ്രശസ്തനായ കാര്‍ട്ടൂണ്‍ കഥാപാത്രമാണ് ഡിങ്കന്‍.
ഡിങ്കോയിസം എന്നത് ഏകദൈവവിശ്വാസത്തിലധിഷ്ഠിതമായ മതമാണ്. എന്നെയും നിന്നെയും ഈ ഭൂമിയെയും ആകാശത്തെയും സൃഷ്ടിച്ച ഒരു ശക്തിയില്‍ ഞാന്‍ വിശ്വസിക്കുന്നു അത് ഡിങ്കനാണെന്നുമുള്ള പ്ലക്കാര്‍ഡുകളുമായാണ് പ്രതിഷേധം അറിയിച്ചത്. 'പ്രഫസര്‍ ഡിങ്കന്‍' എന്ന പേര് തന്നെ ഡിങ്കാനുയായികളെ വേദനിപ്പിക്കുന്നതാണ്. ഈ മഹാപ്രപഞ്ചവും പങ്കിലക്കാടും കേവലമൊരു തേങ്ങാപ്പൂളില്‍ ഊതി ഉണ്ടാക്കിയ അറിവിന്റെ അക്ഷയ ഖനിയായ ഡിങ്കനെ മനുഷ്യനെ വിളിക്കുന്ന പോലെ പ്രഫസര്‍ ചേര്‍ത്ത് വിളിക്കുന്നത് ആ മഹാശക്തിയോട് ചെയ്യുന്ന ക്രൂരതയാണ് മറ്റു മതങ്ങളിലെ ദൈവങ്ങളെ ആരും ഇങ്ങനെ മാഷും ടീച്ചറും ഒന്നും ചേര്‍ത്ത് വിളിക്കാറിലല്ലോ.' ഇതാണ് ഡിങ്ക ഭക്തരുടെ വാദം.
കപ്പ നട്ട മണ്ണില്‍ നിന്നുയര്‍ന്നു വന്ന ചുണ്ടെലി
ഡിങ്ക കീര്‍ത്തനങ്ങളിന്നു പുക്കളാണ് പൊഴിക്കവേ
നോക്കുവിന്‍ ഭക്തരെ, ഡിങ്കന്‍ വന്ന വീഥികള്‍...
എന്നു തുടങ്ങുന്ന ഡിങ്ക സ്തുതിയും പാടിയാണ് അവര്‍ പ്രകടനം അവസാനിപ്പിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























