പാറമടയില്‍ മണ്ണിടിഞ്ഞ് രണ്ടു മണിക്കൂര്‍ മണ്ണുമാന്തി യന്ത്രത്തില്‍ കുടുങ്ങിയ ഡ്രൈവര്‍ മരിച്ചു

മഴുവന്നൂര്‍ ചീനിക്കുഴിയിലെ പാറമടയില്‍ മണ്ണിടിഞ്ഞ് രണ്ടു മണിക്കൂറോളം മണ്ണുമാന്തി യന്ത്രത്തിനുള്ളില്‍ കുടുങ്ങിയ െ്രെഡവര്‍ മരിച്ചു. തമിഴ്‌നാട് കാരൂര്‍ ജില്ലയില്‍ കൃഷ്ണരാജപുരം താലൂക്ക് കുമാരമംഗലം ഐരാംപെട്ടികുടി ബാലസുബ്രഹ്മണ്യന്റെ ഏക മകന്‍ ബി. പ്രകാശന്‍ (26) ആണ് മരിച്ചത്.
പാറമടയുടെ മുകള്‍ ഭാഗത്ത് മണ്ണു നീക്കം ചെയ്യുന്നതിനിടെ ഇന്നലെ രാവിലെ ഒമ്പതരയോടെ മണ്ണുമാന്തി യന്ത്രത്തിലേക്കു മണ്ണിടിഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്നു യന്ത്രം മറിഞ്ഞു. വൈദ്യുതി പോസ്റ്റും മറിഞ്ഞു വീണു. ക്യാബിനില്‍ കുടുങ്ങിയ പ്രകാശന്റെ നെഞ്ചിനു താഴേക്ക് മണ്ണുമൂടി.
ഇരുന്നൂറ് അടിയോളം താഴ്ചയുള്ള പാറമടയുടെ മുകള്‍ത്തട്ടിലെ വീതി കുറഞ്ഞ സ്ഥലത്തുണ്ടായ മണ്ണിടിച്ചില്‍ രക്ഷാ പ്രവര്‍ത്തനം ദുഷ്‌കരമാക്കി. മറ്റു യന്ത്രങ്ങള്‍ ഇവിടേക്കു കൊണ്ടുവരാന്‍ പ്രയാസമായിരുന്നതിനാല്‍ മണ്ണു നീക്കം ചെയ്യാന്‍ തന്നെ ഏറെ സമയമെടുത്തു. കുത്തനെ കയറ്റത്തില്‍ മണ്ണിടിഞ്ഞതിനാല്‍ കൂടുതല്‍ ആളുകള്‍ക്കു രക്ഷാപ്രവര്‍ത്തനം നടത്താനുമായില്ല. നാട്ടുകാര്‍ രണ്ടു മണിക്കൂര്‍ കൈകൊണ്ടു മണ്ണു നീക്കിയാണ് പ്രകാശനെ പുറത്തെടുത്തത്. പൊലീസും ഫയര്‍ഫോഴ്‌സും നേതൃത്വം നല്‍കി.
രക്ഷാ പ്രവര്‍ത്തനം നടക്കുമ്പോള്‍ പ്രകാശന്‍ നാട്ടുകാരോടു സംസാരിക്കുകയും വെള്ളം കുടിക്കുകയും ചെയ്തുവെങ്കിലും ആശുപത്രിയിലേക്കു കൊണ്ടുപോകവെ മരിച്ചു. മൃതദേഹം കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. കുന്നത്തുനാട് പൊലീസ് ഇന്‍ക്വസ്റ്റ് തയാറാക്കി. ഇന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























