സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ സരിതയുടെ മൊഴിയെടുക്കല്‍ ഇന്നും തുടരും

സോളാര്‍ കേസില്‍ സരിത എസ് നായരുടെ മൊഴി എടുക്കല്‍ ഇന്നും തുടരും. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഇന്ന് നടത്തുമെന്ന് കഴിഞ്ഞ ദിവസം മൊഴിയെടുപ്പിന് ശേഷം സരിത വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെതിരെ ഉന്നയിച്ച ആരോപണങ്ങളുടെപേരില്‍ കേസുണ്ടായാല്‍ തെളിവുകള്‍ ഹാജരാക്കി നേരിടുമെന്നും സരിത കഴിഞ്ഞ ദിവസം പറഞ്ഞു.
ചാണ്ടി ഉമ്മനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണ് സരിത. ആരോപണങ്ങള്‍ക്ക് തെളിവായി കോണ്‍ഗ്രസ് നേതാവിന്റെ ശബ്ദരേഖ കൈവശമുണ്ടെന്നും, പണം തിരികെച്ചോദിച്ച് രണ്ടാഴ്ചമുമ്പ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിളിച്ചിരുന്നുവെന്നും സരിത അവകാശപ്പെട്ടു. തമ്പാനൂര്‍ രവിയെ വിളിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചുവെന്നും സരിത പറഞ്ഞു. സോളാര്‍ കേസിലെ പ്രതിയായ മറ്റൊരു സ്ത്രീയ്‌ക്കൊപ്പം ചാണ്ടി ഉമ്മന്‍ വിദേശയാത്ര നടത്തിയതിന്റെ സി ഡി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കൈവശമുണ്ടെന്ന് സരിത കഴിഞ്ഞ ദിവസം സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























