മുഖ്യമന്ത്രിയ്ക്ക് പിന്നാലെ ഭാവി മുഖ്യമന്ത്രിയും വൈള്ളത്തിലായി... ചതിക്ക് ചതിയുമായി ഗ്രൂപ്പുകാരും രംഗത്ത്; ചിരിക്കുന്നത് സുധീരന്‍

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പിന്നാലെ ഭാവി മുഖ്യമന്ത്രിയാകാന്‍ തയ്യാറെടുക്കുന്ന രമേശ് ചെന്നിത്തലയും കോഴയാരോപണത്തില്‍. സോളാര്‍ വിവാദത്തില്‍ കോണ്‍ഗ്രസ് എ ഗ്രൂപ്പിന് നേരെ നിരന്തരമായി ആരോപണങ്ങള്‍ ഉയരുന്ന വേളയിലാണ് ഐ ഗ്രൂപ്പ് നേതാക്കളായ രമേശ് ചെന്നിത്തലയ്ക്കും വി എസ് ശിവകുമാറിനും എതിരെ കോഴ ആരോപണം ഉയരുന്നത്. കെ ബാബുവിനും മുഖ്യമന്ത്രിക്കും എതിരെ കേസെടുക്കാന്‍ ഇടയാക്കിയ സമാനമായ സാഹചര്യമാണ് ബിജുവിന്റെ ആരോപണത്തോടെ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ബാര്‍കോഴയില്‍ എ ഗ്രൂപ്പിലെ പ്രമുഖനായ ബാബുവിനെ കൂടി കുടുക്കി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ലക്ഷ്യമിടുകയാണ് ഐ ഗ്രൂപ്പിന്റെ ലക്ഷ്യമെന്നാണ് വിലയിരുത്തലുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ബാര്‍കോഴയില്‍ ബിജു രമേശിന്റെ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്.
ബാര്‍ കോഴയിലെ വിധിയില്‍ സീസറിന്റെ ഭാര്യ സംശയത്തിന് അതീതമായിരിക്കണമെന്ന് ജസ്റ്റീസ് കമാല്‍പാഷ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ധനമന്ത്രി സ്ഥാനത്ത് നിന്നുള്ള കെഎം മാണിയുടെ രാജി. അതായത് അധികാര സ്ഥാനത്തുള്ളവര്‍ ആരോപണത്തിന്റെ സംശയത്തില്‍ കഴിയുന്നത് ശരിയല്ലെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. കെ എം മാണി രാജിവച്ച സാഹചര്യത്തില്‍ ആരോപണങ്ങളുടെ നിഴലില്‍ ആര്‍ക്കും അധികാരത്തില്‍ തുടരാന്‍ പറ്റുകയില്ല. ഇതിനിടെയാണ് ബാബു തനിക്കതിരെ കോടതി പരാമര്‍ശം ഉണ്ടായതിന്റെ പേരില്‍ രാജിക്കത്ത് നല്‍കിയത്. എന്നാല്‍ സോളാറില്‍ മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശം ഉണ്ടായതോടെ ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി സമ്പാദിച്ച് രാജിഭീഷണി മുഖ്യമന്ത്രി ഒഴിവാക്കി. കൂടാതെ ധാര്‍മ്മികതയുടെ പേരില്‍ രാജിവച്ച ബാബുവിനെ കൊണ്ട് തീരുമാനം പിന്‍വലിപ്പിക്കുകയും ചെയ്തു.
രമേശ് ചെന്നിത്തല രണ്ട് കോടി വാങ്ങിയെന്ന ആരോപണം മന്ത്രിയായിരിക്കുന്ന വേളയില്‍ ആയിരുന്നില്ല. അന്ന് കെപിസിസി അധ്യക്ഷനായിരുന്നു ചെന്നിത്തല. അതുകൊണ്ട് തന്നെ പാര്‍ട്ടി ഫണ്ടെന്ന നിലയിലേക്ക് കാര്യങ്ങള്‍ പൊതുവേ വിലയിരുത്തുന്നത്. എന്നാല്‍ ബിജുവിന്റെ ഇപ്പോഴത്തെ ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന വിലയിരുത്തലുമുണ്ട്. ഉമ്മന്‍ ചാണ്ടിയെ മാറ്റി തെരഞ്ഞെടുപ്പില്‍ നയിക്കാന്‍ തന്ത്രം പയറ്റുകയാണ ചെന്നിത്തല. ഇതിനിടെയാണ് അദ്ദേഹത്തിനെതിരെ കോഴ ആരോപണം ഉയരുന്നതും.
രമേശ് ചെന്നിത്തലയ്ക്ക് രണ്ട് കോടി രൂപയും വി എസ് ശിവകുമാറിന് 25 ലക്ഷവും നല്‍കിയെന്നാണ് ബിജു രമേശിന്റെ ആരോപണം. രമേശ് ചെന്നിത്തലയ്ക്ക് പണം നല്‍കിയത് കെപിസിസി ഓഫീസില്‍ വച്ചും ശിവകുമാറിന് പണം നല്‍കിയത് പൈവറ്റ് സെക്രട്ടറിയുടെ പക്കലാണെന്നും ബിജു രമേശ് ആരോപിച്ചു.
2കോടി കൈപ്പറ്റിയത് ചെന്നിത്തല നേരിട്ടാണെന്ന് പറഞ്ഞ ബിജു രമേശ്. ശിവകുമാറിന് പണം നല്‍കിയത് നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പാണെന്ന് ബിജു പറഞ്ഞു. വി എസ് ശിവകുമാറിന് വേണ്ടി പണം കൈപ്പറ്റിയത് സ്റ്റാഫ് അംഗം വാസുവാണ്. പണം കൈപ്പറ്റിയതിന് രസീതോ രേഖകളോ നല്‍കിയില്ലെന്ന് ബിജു പറഞ്ഞു. കെപിസിസിക്ക് പണം കൊടുത്തത് ബാറുകള്‍ തുറക്കാന്‍ വേണ്ടിയാണെന്ന് ബിജു പറഞ്ഞു. എന്നാല്‍ 2012 ല്‍ നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പ് നടക്കുന്ന കാലത്ത് ബാര്‍വിഷയം ഇല്ലെന്ന് വി എസ് ശിവകുമാര്‍ പ്രതികരിച്ചു. ആരോഗ്യമന്ത്രിയായ തനിക്ക് ബാര്‍ വിഷയവുമായി യാതോരു ബന്ധവും ഇല്ലെന്നും ശിവകുമാര്‍ പ്രതികരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























