കതിരൂര്‍ മനോജ് വധക്കേസ്: പി. ജയരാജന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

കതിരൂരിലെ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഹൈക്കോടതില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.കേസില്‍ പ്രതിചേര്‍ത്തതിനെത്തുടര്‍ന്നു ജയരാജന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി തലശേരി ജില്ലാ സെഷന്‍സ് കോടതി മൂന്നാംതവണയും തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
തനിക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതമെന്നു പി. ജയരാജന്‍ പ്രതികരിച്ചു. തനിക്കെതിരെ യുഎപിഎ ചുമത്തിയതു നിയമവിരുദ്ധമാണ്. തെളിവുകളുടെ അഭാവത്തിലാണ് തന്നെ പ്രതിചേര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന അഭിഭാഷക സംഘത്തെയാണ് കേസ് ഏല്‍പ്പിച്ചിരിക്കുന്നത്. ഹൈക്കോടതിയില്‍ കേസ് ഡയറി അടക്കം ഹാജരാക്കി പരിശോധന നടന്നാല്‍ ജാമ്യം ലഭിക്കുമെന്നാണ് സിപിഎം പ്രതീക്ഷ.
കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പി. ജയരാജനെ ഞായറാഴ്ച പരിയാരം മെഡിക്കല്‍ കോളജിലെ ഹൃദയാലയയിലേക്കു മാറ്റിയിരുന്നു. ഞായറാഴ്ച രാത്രി 9.45 ഓടെയായിരുന്നു വിദഗ്ധ ചികിത്സക്കായി പരിയാരത്തേക്കു മാറ്റിയത്. പരിയാരത്തെ 810-ാം നമ്പര്‍ മുറിയിലാണ് ജയരാജനെ പ്രവേശിപ്പിച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























