തെളിവ് നല്കി സരിത; മുഖ്യമന്ത്രിയുടെ മുന് ഗണ്മാനും തമ്പാനൂര് രവിയുമടങ്ങിയവരുടെ സംഭാഷണമടങ്ങിയ സി.ഡി കൈമാറി

സോളാര്‍ കേസുമായി ബന്ധപ്പെട്ട് കുടുതല്‍ തെളിവുകള്‍ കമ്മീഷന് മുന്‍പാകെ നല്‍കി സരിത എസ്.നായര്‍. മൂന്ന് സി.ഡികളും ചില രേഖകളുമാണ് കേസിലെ പ്രതി സരിത എസ്.നായര്‍ ജുഡിഷ്യല്‍ കമ്മിഷന്‍ മുന്‍പാകെ നല്‍കിയത്. മുഖ്യമന്ത്രിയുടെ മുന് ഗണ്‍മാനും താനുമായുള്ള സംഭാഷണത്തിന്റെ സി.ഡിയാണ് ആദ്യത്തേത്. ബെന്നി ബെഹനാന്‍ എം.എല്‍.എയുമായുള്ള സംഭാഷണത്തിന്റേതാണ് രണ്ടാമത്തെ സി.ഡി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവിയുമായുള്ള സംഭാഷണമടങ്ങിയ സി.ഡിയാണ് മൂന്നാമത്തേത്.
ഇതുവരെ നല്‍കിയ മൊഴികളെ സാധൂകരിക്കുന്ന തെളിവുകള്‍ സി.ഡിയില്‍ ഉണ്ടെന്ന് സരിത കമ്മിഷനോട് വ്യക്തമാക്കി. ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് വ്യവസായി എബ്രഹാം കലമണ്ണിനെ താന്‍ മുഖ്യമന്ത്രിക്ക് പരിചയപ്പെടുത്തിയെന്നും സരിത കമ്മിഷനോട് പറഞ്ഞു. തന്റെ കൈവശമുള്ള തെളിവുകള്‍ നശിപ്പിക്കണമെന്ന് കലമണ്ണില്‍ തന്നോട് പിന്നീട് ആവശ്യപ്പെട്ടതായും സരിത പറഞ്ഞു. കലമണ്ണില്‍ തന്നെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സി.ഡിയിലുണ്ടെന്നും സരിത പറഞ്ഞു. സി.ഡികള്‍ കമ്മിഷന്‍ തെളിവായി സ്വീകരിച്ചു. എന്നാല്‍, സി.ഡികളുടെ ആധികാരികത പരിശോധിക്കണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കമ്മിഷന്‍ മുന്പാകെ ആവശ്യപ്പെട്ടു.
ടീം സോളാറിന്റെ പദ്ധതിയുടെ ഉദ്ഘാടനത്തിന് 2011ല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ, കേസിലെ മറ്റൊരു പ്രതിയായ ബിജു രാധാകൃഷ്ണന്‍ ക്ഷണിച്ചതിന്റെ ക്ഷണക്കത്തും സരിത ഹാജരാക്കി. ക്ഷണക്കത്തിന്റെ പകര്‍പ്പ് മന്ത്രി പി.കെ.ജയലക്ഷ്മിക്കും നല്‍കിയിരുന്നു. 2012ലും മുഖ്യമന്ത്രിയെ ക്ഷണിച്ചു. കോട്ടയം ജില്ലയിലെ കടുത്തുരുത്തി പൊലീസ് സ്‌റ്റേഷനില്‍ സോളാര്‍ പദ്ധതി നടപ്പാക്കുന്നതിന്റെ ഉദ്ഘാടനത്തിനായിരുന്നു ഇത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം മന്ത്രി കെ.സി.ജോസഫ് ചടങ്ങില്‍ പങ്കെടുത്തെന്നും സരിത കമ്മിഷനോട് വെളിപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























