കെ ബാബു മന്ത്രിയായി തിരിച്ചെത്തി

ബാര്‍ക്കോഴ വിവാദത്തില്‍ രാജിക്കത്ത് സമര്‍പ്പിച്ച കെ ബാബു മന്ത്രിയായി പിന്നെയും ഓഫീസിലെത്തി. രാവിലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമാണ് ബാബു ഓഫീസിലെത്തിയത്. ബാര്‍ കോഴ കേസില്‍ ബാബുവിനെതിരെ കേസെടുക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി നിര്‍ദേശിച്ചപ്പോഴാണ് അദ്ദേഹം രാജി സമര്‍പ്പിച്ചത്.
മന്ത്രിസ്ഥാനത്തേക്കുള്ള തിരിച്ചു വരവ് തന്റെ ആഗ്രഹമായിരുന്നില്ലെന്ന് കെ ബാബു പറഞ്ഞു. പാര്‍ട്ടിയുടേയും യുഡിഎഫിന്റേയും തീരുമാനപ്രകാരമാണ് മന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. താന്‍ തെറ്റു ചെയ്തിട്ടില്ലെന്നും ആരോപണങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ബാബു പറഞ്ഞു.
വിജിലന്‍സ് കോടതിവിധി ഹൈക്കോടതി സ്‌റ്റേ ചെയ്തതോടെയാണ് ബാബുവിന്റെ തിരിച്ചുവരവിന് വഴിയൊരുങ്ങിയത്. കെ ബാബുവിന്റെ തിരിച്ച് വരവ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ രാജിവയ്ക്കുന്നതില്‍ നിന്ന് സംരംക്ഷിക്കുന്നതിനായിട്ട് ആണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























