തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരായ തെളിവുകള്‍ രണ്ട് ദിവസത്തിനകം നല്‍കും സരിത എസ്. നായര്‍

സോളാര്‍ കേസില്‍ സര്‍ക്കാരിനെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുകള്‍ക്കായി സരിത എസ്.നായര്‍ വീണ്ടും കമ്മിഷനിലെത്തി. ബാറുടമകളുമായി നടത്തിയ ഗൂഢാലോചനയാണ് സരിതയുടെ പുതിയ വെളിപ്പെടുത്തലിന് പിന്നിലെന്ന സര്‍ക്കാരിന്റെ ആരോപണം അവര്‍ തള്ളിക്കളഞ്ഞു. ബാറുടമകളുമായി താന്‍ ചര്‍ച്ച നടത്തിയിട്ടില്ല. എലഗന്‍സ് ബിനോയിയുമായി നേരത്തെ പരിചയമുണ്ട്. യാത്രയ്ക്കിടെ ഭക്ഷണം കഴിക്കാന്‍ പല ബാര്‍ ഹോട്ടലിലുകളിലും താന്‍ കയറിയിട്ടുണ്ട്. അവിടെവച്ച് പല ബാറുടമകളുമായി സംസാരിച്ചിട്ടുണ്ട്. അത് സ്വാഭാവികമായി നടന്നതാണ്. എന്നാല്‍ ഗൂഢാലോചന നടത്തിയിട്ടില്ല. വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ ബാറുടമകളില്ലെന്നും സരിത പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മനെതിരായ സിഡികള്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പക്കലുണ്ടെന്ന തന്റെ വാദം തെളിയിക്കുന്നതിനുള്ള തെളിവുകള്‍ കമ്മിഷനില്‍ ഹാജരാക്കും. രണ്ട് ദിവസത്തിനകമോ കമ്മിഷന്റെ വിസ്താരം പൂര്‍ത്തിയാകുന്നതിനു മുന്‍പോ തെളിവു നല്‍കും.
പുതിയ വെളിപ്പെടുത്തലുകള്‍ക്ക് ശേഷം വാഗ്ദാനങ്ങളുമായി ചില കോണ്‍ഗ്രസ് നേതാക്കള്‍ തന്റെ അമ്മയെ സമീപിച്ചിരുന്നു. എന്നാല്‍ വീട്ടുകാരുടെ സുരക്ഷയിലാണ് അമ്മ കഴിയുന്നത്. നേതാക്കളുടെ വാഗ്ദാനത്തില്‍ വീഴരുതെന്ന് അമ്മയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























