തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി സ്വയം വിരമിക്കില്ല; നല്‍കിയ അപേക്ഷ പിന്‍വലിച്ചു

തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി എസ്.എസ്. വാസന്‍ സ്വയം വിരമിക്കില്ല. ഇതിനായി നല്‍കിയ അപേക്ഷ പിന്‍വലിച്ചു. ഹൈക്കോടതി ജഡ്ജിമാര്‍ ഇടപെട്ടതാണ് പിന്മാറ്റത്തിന് കാരണം. ഹൈക്കോടതി വിമര്‍ശനങ്ങള്‍ വ്യക്തിപരമായി എടുക്കേണ്ടതില്ലെന്ന് വാസന്‍ പറഞ്ഞു.
സോളര്‍ കേസില്‍ സരിതയുടെ മൊഴിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരെയും ബാര്‍ കോഴക്കേസില്‍ മന്ത്രി കെ. ബാബുവിനെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടതും ജഡ്ജി എസ്.എസ്. വാസന്‍ ആയിരുന്നു. രണ്ടു വിധിയും ഹൈക്കോടതി മരവിപ്പിച്ചു. ദ്രുതപരിശോധനയ്ക്കുപോലും വിടാതെ, മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നേരിട്ടു കേസെടുക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടതു വിമര്‍ശനത്തിനിടയാക്കിയിരുന്നു.
ഈവര്‍ഷം മേയ് 31നു വിരമിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണു ഹൈക്കോടതി രജിസ്ട്രാര്‍ക്കു കത്തെഴുതിയിരുന്നത്. 2017 മേയ് 31 വരെ അദ്ദേഹത്തിനു കാലാവധിയുണ്ട്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് എസ്.എസ്.വാസന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജിയായി ചുമതലയേറ്റത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























