വി.എസിന്റെ മൗനം ആഘോഷമാക്കി സോഷ്യല്‍ മീഡിയ

ബാര്‍ കോഴക്കേസില്‍ മുന്‍ മന്ത്രി കെ എം മാണിക്കും കെ ബാബുവിനെതിരെയും അന്വേഷണത്തിന് കത്ത് നല്കിയ വി.എസ് അച്യുതാനന്ദന് രമേശ് ചെന്നിത്തലയുടെ കാര്യത്തില്‍ മൗനം. ബിജു രമേശ് രണ്ട് കോടി രൂപ കോഴ നല്‍കിയെന്ന് വെളിപ്പെടുത്തിയിട്ടും രമേശ് ചെന്നിത്തലക്കെതിരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
ഇത് വി.എസിന്റെ മകന്‍ അരുണ്‍ കുമാര്‍ പ്രതിയായിട്ടുള്ള കേസുകള്‍ പൂഴ്ത്തിയതിന്റെ നന്ദി സൂചകമായിട്ടിതെന്നാണ് ആക്ഷേപം. വിശുദ്ധ വസ്ത്രധാരിയായി അഴിമതിക്കേസുകള്‍ക്കെതിരെ പ്രതികരണം നടത്തുന്ന വി.എസ് രമേശ് ചെന്നിത്തലക്കെതിരെ പ്രതികരിക്കാത്തതും ശ്രദ്ധേയമാണ്. ആഭ്യന്തര മന്ത്രിയായ രമേശ് ചെന്നിത്തലക്കെതിരെ പ്രതികരിക്കാന്‍ നിന്നാല്‍ അരുണ്‍ കുമാറിന് എതിരായ കേസുകളില്‍ തിരിച്ചടി ലഭിക്കുമെന്ന് വി.എസിന് ബോധ്യമുള്ളതിനാലാണ് ഈ മൗനം. അരുണ്‍ കുമാര്‍ ജയിലേക്ക് പോകുന്നത് ഒരുതവണകൂടി മുഖ്യമന്ത്രി പദത്തിലിരിക്കാന്‍ ആഗ്രഹിക്കുന്ന വി.എസിന് തിരിച്ചടിയാകുമെന്നതില്‍ സംശയമില്ല. പാര്‍ട്ടിക്കുള്ളില്‍ തന്നെ എതിര്‍പ്പ് നേരിടുന്ന സാഹചര്യത്തില്‍ മകനെതിരായ അഴിമതി കേസുകള്‍ വീണ്ടും തലപൊക്കിയാല്‍ ക്ഷീണമേല്‍ക്കുന്നതും വി.എസിനാകും
രാഷ്ട്രീയ ഒത്തുകളിയുടെ ഭാഗമായിട്ടുള്ളതാണ് ഈ ഇരട്ടത്താപ്പ് നയമെന്നും ചിലര്‍ ആക്ഷേപിക്കുന്നു.
രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റായിരിക്കെ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം കെപിസിസി ഓഫീസില്‍ എത്തി നേരിട്ട് കോഴ കൊടുക്കുകയായിരുന്നുവെന്നും വിഎസ് ശിവകുമാറിന് നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന് മുന്‍പ് അദ്ദേഹത്തിന്റെ പിഎ വാസുവിന്റെ കയ്യില്‍ 25 ലക്ഷം രൂപയും നല്‍കുകയുമായിരുന്നെന്ന് ബിജു രമേശ് പറഞ്ഞു. ശിവകുമാറിന്റെ വീട്ടിലെത്തിയാണ് പണം നല്‍കിയതെന്നായിരുന്നു ആരോപണം
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























