സോളാര്‍ കമ്മീഷന് മുന്നില്‍ സരിത സിഡികളില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളായ തമ്പാനൂര്‍ രവി, ബെന്നി ബഹനാന്‍ എന്നിവരുമായുള്ള ശബ്ദരേഖകള്‍ പുറത്ത്

സോളാര്‍ കമ്മീഷന് മുന്നില്‍ സരിത എസ് നായര്‍ ഇന്ന് ഹാജരാക്കിയ സിഡികളില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളായ തമ്പാനൂര്‍ രവി, ബെന്നി ബഹനാന്‍ എന്നിവരുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖകള്‍ പുറത്ത്. സോളാര്‍ കമ്മീഷന് മുന്നില്‍ സരിത ഹാജരാക്കിയ സിഡികള്‍ ചാനലുകള്‍ പുറത്ത് വിട്ടു. ബെന്നി ബഹനാനും സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനുമായുള്ള സംഭാഷണം, സരിതയും മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാനായിരുന്ന സലീം രാജുമായുള്ള ശബ്ദരേഖ, സരിതയുടെ സഹായി ബിനുവും തമ്പാനൂര്‍ രവിയുമായുള്ള സംഭാഷണം, ബിനുവും വ്യവസായി എബ്രഹാം കലമണ്ണിലും തമ്മിലുള്ള സംഭാഷണദൃശ്യങ്ങള്‍ എന്നിവയാണ് പുറത്തു വന്ന സിഡികളിലുള്ളത്.
സരിതയും ബെന്നി ബഹനാനും തമ്മിലുള്ള സംഭാഷണത്തിന്റെ പൂര്‍ണരൂപം
സരിതയും കോണ്‍ഗ്രസ് എംഎല്‍എയുമായ ബെന്നി ബഹനാനുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളില്‍ പ്രായോഗിക നിലപാട് സ്വീകരിക്കാന്‍ സരിതയ്ക്ക് ബെന്നി ബഹന്നാന്‍ ഉപദേശം നല്‍കുന്നുണ്ട്. സരിതയ്ക്ക് ഒന്നും സംഭവിക്കില്ലെന്ന് ബെന്നി ബഹന്നാന്‍ ഉറപ്പു നല്‍കുന്നുണ്ട്. എല്ലാ കേസിലും താന്‍മാത്രം കുടുങ്ങുമെന്ന് സരിത പറയുമ്പോള്‍ അങ്ങനെ ഒരിക്കലും സംഭവിക്കില്ലെന്നായിരുന്നു ബെന്നി ബഹന്നാന്‍ പറയുന്നത്. ശ്രീധരന്‍ നായര്‍ക്കൊപ്പം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ഡിജിറ്റല്‍ രേഖകളുണ്ടെന്നത് സരിത പറയുമ്പോള്‍ ബെന്നി ബഹന്നാന്‍ ശരി വെക്കുന്നുണ്ട്.
സര്‍ക്കാരിനെ സംരക്ഷിക്കാന്‍ ഇത്രയൊക്കെ ചെയ്ത തനിക്കെന്താണ് തിരിച്ചുകിട്ടിയതെന്ന് സരിത ചോദിക്കുന്നുണ്ട്. പറഞ്ഞ കാര്യങ്ങളൊന്നും തനിക്ക് ചെയ്തുതന്നില്ലെന്ന് സരിത പറയുമ്പോള്‍ എല്ലാം ശരിയാക്കാമെന്നും ബെന്നി ബഹന്നാന്‍ പറയുന്നു.
അബ്ദുള്ളക്കുട്ടിക്കെതിരെയുള്ള കേസ് പിന്‍വലിക്കണമെന്ന് ബെന്നി ബഹന്നാന്‍ ആവശ്യപ്പെടുന്ന ശബ്ദരേഖയും റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടു. മുഖ്യമന്ത്രി തനിക്കെതിരെ തരംതാണ രീതിയില്‍ വിശേഷിപ്പിക്കുന്നെന്ന പരാതി സരിത പറയുന്നതും രേഖകളിലുണ്ട്. സര്‍ക്കാരിനെ സംരക്ഷിക്കാന്‍ താനെന്തിന് ഇങ്ങനെ അനുഭവിക്കണമെന്നും സരിത ചോദിക്കുന്നു. മുഖ്യമന്ത്രിയോട് ഇക്കാര്യം പറയാമെന്ന് ബെന്നി ബഹന്നാന്‍ സരിതയ്ക്ക് ഉറപ്പുനല്‍കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























