ചങ്കൂറ്റം ഉണ്ടെങ്കില്‍ തനിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍?, വെല്ലുവിളിച്ച് സരിത എസ്. നായര്‍

ചങ്കൂറ്റം ഉണ്ടെങ്കില്‍ തനിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തട്ടെയെന്ന് സോളാര്‍ കേസ് പ്രതി സരിത എസ്. നായര്‍. അതിനുള്ള തന്റേടം ആര്‍ക്കുമില്ലെന്ന് സരിത മാധ്യമങ്ങളെ വെല്ലുവിളിച്ചു. സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴി നല്‍കാനെത്തിയതായിരുന്നു സരിത.
താന്‍ ഇന്ന് സോളാര്‍ കമ്മീഷന് മുന്നില്‍ നാല് സിഡികളാണ് ഹാജരാക്കിയത്. ബെന്നി ബഹനാന്‍, തമ്പാനൂര്‍ രവി. സലീം രാജ്, എബ്രഹാം കലമണ്ണില്‍ എന്നിവരുള്‍പ്പെട്ട സംഭാഷണത്തിന്റെ ഫോണ്‍രേഖകള്‍ കമ്മീഷന് മുന്നില്‍ കൈമാറിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് പണം കൈമാറി എന്നത് നേരിട്ടറിയാവുന്നവരാണ് ബെന്നി ബഹനാനും തമ്പാനൂര്‍ രവിയും.
തന്റെ ഫോണില്‍ എല്ലാ ഫോണ്‍ സംഭാഷണങ്ങളും റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കാറുണ്ട്. പല തരത്തിലുള്ള വധഭീഷണികളുണ്ടാകുന്നതിനാലാണ് ഫോണ്‍കോളുകള്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുന്നത്. ഫോറന്‍സിക് സംവിധാനങ്ങള്‍ ഉപയോഗിച്ച് താന്‍ സമര്‍പ്പിച്ച തെളിവുകള്‍ പരിശോധിക്കട്ടെയെന്നും സരിത വെല്ലുവിളിച്ചു.
ജയിലില്‍ നിന്ന് ഇറങ്ങിയപ്പോള്‍ പല തരത്തിലുള്ള പ്രശ്‌നങ്ങളും അഭിമുഖീകരിച്ചിരുന്നു. സാമ്പത്തിക കാര്യങ്ങള്‍ക്കുള്‍പ്പെടെ പലതിലും പ്രതിസന്ധിയനുഭവിച്ചതായും സരിത കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























