എന്റെ ശരീരത്തെയായിരുന്നു അവന് വേണ്ടത്, ഡോ. ഷാനവാസിന്റെ സുഹൃത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി വീണ്ടും

പാവങ്ങളുടെ ഡോക്ടറായിരുന്നു അന്തരിച്ച ഡോ. ഷാനവാസ്. ഷാനവാസിന്റെ നേതൃത്വത്തില്‍ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളാണ് അദിവാസികളുടെ ഇടയില്‍ നടന്നു വന്നത്. എന്നാല്‍ ഡോക്ടറുടെ മരണ ശേഷം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഡോ. ഷാനവാസിന്റെ സുഹൃത്തും ആത്മ ട്രസ്റ്റിയുടെ അംഗവുമായ അനീഷിനെതിരെ വ്യാപക പരാതി. തൃശൂര്‍ സ്വദേശിനിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അനീഷ് ഇപ്പോള്‍ ജയിലിലാണ്.
ധനിക കുടുംബത്തില്‍ ജനിച്ച അനീഷ് കടുത്ത സാമ്പത്തിക ബാധ്യതയുള്ളതായി തെറ്റിദ്ധരിപ്പിച്ചായിരുന്നു തന്നോട് അടുത്തിരുന്നത്. പിന്നീട് വിവാഹ വാഗ്ദനം നല്‍കി പലതവണ പീഡിപ്പിക്കുകയായിരുന്നെന്നും അവര്‍ പറഞ്ഞു. താന്‍ പരാതി നല്‍കുമെന്നായപ്പോള്‍ അനീഷും വീട്ടുകാരും ചേര്‍ന്ന് സാമ്പത്തിക വാഗ്ദാനം നല്‍കി കേസ് ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ് ചെയ്തതെന്നും യുവതി വ്യക്തമാക്കി.
ആദിവാസികള്‍ക്കിടയില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി പ്രശസ്തനായ ഡോക്ടര്‍ ഷാനവാസ് പി.സി തുടങ്ങിവച്ച ആത്മ ട്രസ്റ്റ് എന്ന സന്നദ്ധ സംഘടനയുടെ മുഖ്യനടത്തിപ്പുകാരനും ട്രസ്റ്റിയുമാണ് മലപ്പുറം മമ്പാട് പരതമ്മല്‍ സ്വദേശി അറപ്പത്താലിക്കുഴിയില്‍ അനീഷ് (26).
ചാരിറ്റിയില്‍ ആകൃഷ്ടയാകുക മാത്രമായിരുന്നു എഞ്ചിനീയറിംങ് ബിരുധദാരിയായ ഈ യുവതിയും ചെയ്തിരുന്നത്.ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഫേസ്ബുക്കിലൂടെ കണ്ടറിഞ്ഞായിരുന്നു കഴിഞ്ഞ ജൂണില്‍ ഞാന്‍ അനീഷുമായി പരിചയപ്പെടുന്നത്. പിന്നീട് എന്റെ കമ്പ്യൂട്ടര്‍ പഠനവുമായി ബന്ധപ്പെട്ട് കോഴിക്കോട് മുക്കത്തുള്ള ഒരു ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേര്‍ന്നതിന് ശേഷം അനീഷുമായി കൂടുതല്‍ അടുക്കാന്‍ ഇടയായി. അന്ന് അനീഷ് വളരെ സാമ്പത്തിക ബാധ്യതയുള്ള ആളായിട്ടായിരുന്നു പരിചയപ്പെടുത്തിയിരുന്നത്. പിന്നീടുള്ള അഞ്ചു മാസക്കാലത്തിനുള്ളില്‍ ഞങ്ങള്‍ കൂടുതല്‍ അടുത്തിരുന്നു. ഈ അടുപ്പം മുതലെടുത്ത് എന്നെ ശാരീരികമായി ചൂഷണം ചെയ്തു. മാത്രമല്ല, എന്നെ വിവാഹം കഴിക്കാമെന്ന ഉറപ്പ് എനിക്ക് നല്‍കിയിരുന്നു. പിന്നീട് ഓരോ കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞു മാറുകയും വിവാഹകാര്യം പറയുമ്പോള്‍ എന്നെ ശാരീരികമായി മര്‍ദിക്കുകയും ചെയ്തപ്പോഴാണ് ഞാന്‍ പരാതിയുമായി രംഗത്ത് വന്നത്. വിവാഹത്തെ പറ്റി പറയുമ്പോള്‍ തന്നെ വലിയ സാമ്പത്തിക ബാധ്യതയുള്ളതായാണ് എന്നോട് പറയാറ്്.
ഒരു പാട് കടബാധ്യത ഉണ്ടെന്നൊക്കെയാണ് പറഞ്ഞിരുന്നത്. പിന്നീട് ഇതെല്ലാം കള്ളമായിരുന്നെന്ന് അന്വേഷിച്ചപ്പോള്‍ എനിക്ക് മനസിലായി. നാട്ടില്‍ നിന്നാല്‍ വിവാഹത്തിന് എന്റെ വീട്ടുകാരുടെ സമ്മര്‍ദമുണ്ടാകുമെന്നും പറഞ്ഞ് വിദേശത്തേക്ക് പോകാന്‍ പറഞ്ഞു. തിരിച്ചു വന്നാല്‍ വിവാഹം കഴിക്കാമെന്നായിരുന്നു ഉറപ്പ്. എന്റെ പഠനമെല്ലാം അബുദാബിയിലായിരുന്നു. പിന്നീട് അവിടെ ഒരു വര്‍ഷക്കാലം ജോലി ചെ്തിരുന്നു. ഇതെല്ലാം ഉപയോഗപ്പെടുത്തി ഞാന്‍ ഒരു ജോലിയില്‍ പ്രവേശിച്ചു. പിന്നീട് അനീഷിന് ജോലിയില്ലെന്നും ഉദ്ധേശിച്ച ബിസിനസ് ഒന്നും ശരിയായില്ലെന്നും പറഞ്ഞ് ഒരു വിസ അയക്കാന്‍ പറഞ്ഞു. ഇതനുസരിച്ച് ഞാന്‍ ഒരു വിസ അയച്ചു കൊടുത്തിരുന്നു.
എന്നാല്‍ യുഎഇലേക്ക് അവന്‍ വന്നിരുന്നില്ല. പിന്നീട് ഞാന്‍ നാട്ടിലെത്തി വിവാഹ കാര്യം അനീഷിനോടു സംസാരിച്ചപ്പോള്‍, അവന്റെ വീട്ടുകാര്‍ സമ്മതിക്കില്ലെന്ന മറുപടിയായിരുന്നു (ഞങ്ങളുടെ വിവാഹ കാര്യം വീട്ടില്‍ പറഞ്ഞിരുന്നില്ലെന്ന് പിതാവ് തന്നെ പിന്നീട് പറയുകയുണ്ടായി). അവസാനം രഹസ്യമായി വിവാഹം ചെയ്യാം എന്ന് പറഞ്ഞ് എന്നെ വീട്ടില്‍ നിന്നും വരുത്തിയെങ്കിലും കോഴിക്കോട് എത്തിയപ്പോള്‍ ഓരോ കാരണങ്ങള്‍ പറഞ്ഞ് അനീഷ് വീണ്ടും ഒഴിഞ്ഞുമാറി. ഇതു ചോദ്യം ചെയ്തപ്പോള്‍ എന്നെ കഴുത്തിനു പിടിച്ച് മര്‍ദിക്കുകയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയാണുണ്ടായത്. അന്ന് ഞാന്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പിന്നീട് അനീഷിന് താല്‍പര്യമില്ലെന്നും അവന്റെ ഉദ്ദേശം മറ്റുപലതുമണെന്നും അവന്റെ ഭാഗത്തു നിന്നുള്ള തെറ്റിന് മാപ്പപേക്ഷിക്കുന്നതായും പറഞ്ഞ് വീട്ടുകാര്‍ വന്നിരുന്നു. ഇതിനു ശേഷം സത്യാവസ്ഥ അനീഷിനോട് ചോദിച്ചറിയുവാന്‍ അനീഷിന്റെ വീട്ടിലേക്ക് ഞാന്‍ ഒരു ദിവസം പോയി. ഈ വിവരങ്ങളെല്ലാം വീട്ടുകാരോട് പറഞ്ഞപ്പോള്‍ അനീഷ് വീട്ടുകാരുടെ മുന്നിലിട്ട് എന്നെ തല്ലുകയാണുണ്ടായത്.മാത്രമല്ല, എന്നെ സമപ്രായക്കാരിയാണെന്നും അവനെക്കാളും നിറം കുറവാണെന്നും പറഞ്ഞ് അധിക്ഷേപിക്കുകയാണുണ്ടായത്.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കോസില്‍ റിമാന്‍ഡില്‍ കഴിയുകയാണിപ്പോള്‍ അനീഷ്. 2015 ഡിസംബര്‍ 18ന് തൃശൂര്‍ പാവറട്ടി പൊലീസില്‍ യുവതി നല്‍കിയ പരാതിന്മേലായിരുന്നു സൗദിയില്‍ നിന്നും നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ അനീഷിനെ അറസ്റ്റുചെയ്ത് കോടതി റിമാന്‍ഡിലടച്ചത്. പാവര്‍ട്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഐപിസി 376, 377, 323, 294(ബി), 506(ഐ),ആര്‍/ ഡബ്ല്യൂ 34 എന്നീ ജ്യാമ്യമില്ലാ വകുപ്പുകളടക്കമാണ് അനീഷിനുമേല്‍ ചുമത്തിയിരിക്കുന്നത്. അനീഷ് പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതിക്കാരിയുടെ മൊഴിലഭിച്ചതായും കൊണ്ടുപോയ സ്ഥലങ്ങളിലെ ലോഡ്ജ് അധികൃതരും ജീവനക്കാരും തെളിവെടുപ്പില്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പാവറട്ടി എസ്.ഐ പറഞ്ഞു. ചാവക്കാട് മജിസ്‌ട്രേറ്റില്‍ 164 സ്‌റ്റേറ്റ്‌മെന്റ് നല്‍കാനിരിക്കുകയാണ് പരാതിക്കാരിയായ പെണ്‍കുട്ടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























