സോളാറില്‍ മുഖ്യമന്ത്രിയുടെ കൂടുതല്‍ പങ്ക് വെളിപ്പെടുത്തി സരിത, കുലക്കമില്ലാതെ മുഖ്യന്‍

സോളാര്‍ അഴിമതി കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും അനുയായികളുടെയും പങ്ക് കൂടുതല്‍ വ്യക്തമാക്കുന്ന തെളിവുകള്‍ സരിത എസ് നായര്‍ സോളാര്‍ കമീഷനില്‍ ഹാജരാക്കി. നാല് ഓഡിയോ സിഡികള്‍, ഒരു വീഡിയോ സിഡി, രേഖാപരമായ അഞ്ച് തെളിവുകള്‍ എന്നിവയാണ് തിങ്കളാഴ്ച ഹാജരാക്കിയത്.
ഇത്രയധികം തെളിവുകള്‍ കോടതിക്ക് മുമ്പാകെ നടത്തിയിട്ടും താന്‍ ഒന്നുമറിഞ്ഞില്ല എന്ന ഭാവമാണ് മുഖ്യന്റെത്. ഇതിനിടെ അഴിമതിയില്‍ പുറത്തായ മന്ത്രിയെ തിരികെയെത്തിച്ചും മുഖ്യന്‍ തന്റെ സ്ഥാനത്തിന് ഇളക്കം തട്ടാതെ നോക്കി. ഇത് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായിരുന്നുയെന്നാണ് കോണ്‍ഗ്രസിനുള്ളിലെ തന്നെ സംസാരം.
മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജ്, മുഖ്യമന്ത്രിയുടെ അടുത്ത അനുയായി തമ്പാനൂര്‍ രവി എന്നിവര്‍ സരിതയുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളാണ് ആദ്യ ഓഡിയോ സിഡിയില്‍. രണ്ടാമത്തേതില്‍ 2014-16 കാലയളവില്‍ ബെന്നി ബഹ്നാന്‍ എംഎല്‍എയും സരിതയും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളാണ്. അഡ്വ. ഫെനിയുടെ മൊബൈല്‍ ഫോണില്‍ വിളിച്ചാണ് തമ്പാനൂര്‍ രവി സരിതയുമായി സംസാരിക്കുന്നത്. അബ്ദുള്ളക്കുട്ടിക്കെതിരെ പരാതി നല്‍കണമെന്നും അതിനുള്ള ഏര്‍പ്പാട് ഡിജിപിയുമായി സംസാരിച്ച് ഉണ്ടാക്കിയിട്ടുണ്ടെന്നും രവി പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് കമീഷണറുടെ ഓഫീസില്‍നിന്ന് മൊഴിയെടുക്കാന്‍ വിളിപ്പിച്ചപ്പോള്‍ അതിനു നിന്നുകൊടുക്കേണ്ടെന്ന് രവി നിലപാട് മാറ്റി. പിന്നീട് ബെന്നി ബഹ്നാന്‍ ഫെനിയുടെ ഫോണില്‍ വിളിച്ച് എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെടുന്നുണ്ട്. സിഎം ആവശ്യപ്പെട്ടതനുസരിച്ചാണ് ചെയ്യുന്നതെന്നും ഇരുവരുംപറയുന്നു. കേസിന്റെ ഓരോ ഘട്ടത്തിലും കോടതികളിലും മാധ്യമങ്ങള്‍ക്കു മുന്നിലും എന്തു പറയണമെന്ന നിര്‍ദേശം പലപ്പോഴും തമ്പാനൂര്‍ രവിയും ബെന്നി ബഹ്നാനും സരിതയ്ക്കു നല്‍കുന്നതിന്റെ ശബ്ദരേഖയുമുണ്ട്.
സലീംരാജ് ക്‌ളിഫ്‌ഹൌസിലെ ഫോണ്‍ ദുരുപയോഗം ചെയ്തതിന് വകുപ്പതല അന്വേഷണം നടന്നപ്പോള്‍ രക്ഷിക്കാനായി സരിതയുടെ സഹായം തേടിയിരുന്നു. ഈ കേസില്‍ സാക്ഷിവിസ്താരത്തിന് സരിത ഹാജരാകുമ്പോള്‍ ചോദിക്കുന്ന ചോദ്യങ്ങളും അതിന് സരിത നല്‍കേണ്ട മറുപടിയും സലീംരാജ് സരിതയ്ക്ക് പറഞ്ഞുകൊടുക്കുന്നതും തന്നെ സഹായിക്കണമെന്ന് അഭ്യര്‍ഥിക്കുന്നതും ശബ്ദരേഖയിലുണ്ട്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ജെറ്റ് എയര്‍വേയ്‌സ് മാനേജര്‍ പെരുമ്പാവൂര്‍ ഡിവൈഎസ്പി കെ ഹരികൃഷ്ണന് നല്‍കിയ യാത്രാരേഖകളുടെ പകര്‍പ്പാണ് മറ്റൊരു തെളിവ്. 2012 ഡിസംബര്‍ 27ന് സരിത നടത്തിയ ഡല്‍ഹി യാത്രയുടെ വിശദാംശങ്ങളാണ് ഇതില്‍. 2012 നവംബര്‍മുതല്‍ താന്‍ ഉപയോഗിച്ച റഫ് ഡയറിയില്‍ തോമസ് കുരുവിള സ്വന്തം കൈപ്പടയില്‍ എഴുതിനല്‍കിയ മേല്‍വിലാസത്തിന്റെ പകര്‍പ്പും ഹാജരാക്കി.
എംഎന്‍ആര്‍ഇയുടെ മധുര കാമരാജ് യൂണിവേഴ്‌സിറ്റി റീജണല്‍ ടെസ്റ്റ് സെന്ററില്‍ ടീം സോളാര്‍ ഉല്‍പ്പന്നങ്ങളുടെ ഗുണ പരിശോധന നടത്തിയതിന്റെ ഒറിജിനല്‍ രേഖയാണ് ഹാജരാക്കിയ തെളിവുകളിലൊന്ന്. ഉല്‍പ്പന്നങ്ങള്‍ ഗുണനിലവാരമില്ലാത്തതിനാല്‍ തള്ളിയെന്ന് അനെര്‍ട്ടിന്റെ പ്രതിനിധി കമീഷനില്‍ മൊഴി നല്‍കിയതിനുള്ള മറുപടിയായാണ് ഈ രേഖ.
മുന്‍ പ്രവാസി വ്യവസായി ഇ കെ ബാബുരാജിന്റെ മാവേലിക്കരയിലെ ഭൂമി റീസര്‍വേ ചെയ്തുനല്‍കുന്നതിന് സരിത സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ അപേക്ഷയുടെ പകര്‍പ്പ് ഹാജരാക്കി. 2012 ഡിസംബര്‍ 10ന് സരിത നേരിട്ടു നല്‍കിയ അപേക്ഷയിന്മേല്‍ 12ന് മുഖ്യമന്ത്രി ഒപ്പും സീലും വച്ച് ആലപ്പുഴ കലക്ടര്‍ക്കു നല്‍കിയ കത്തിന്റെ പകര്‍പ്പാണിത്.
ടീം സോളാര്‍ സിഇഒ ബിജു രാധാകൃഷ്ണന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രണ്ടുലക്ഷം രൂപയുടെ ചെക്ക് നല്‍കിയതായി അറിയിക്കുന്ന കത്താണ് മറ്റൊന്ന്. ആദിവാസി മേഖലയിലെയും റൂറല്‍ പൊലീസ് സ്‌റ്റേഷനുകളിലെയും സോളാര്‍ പദ്ധതികളുടെ പ്രഖ്യാപനം കടുത്തുരുത്തിയിലെ എനര്‍ജി മാര്‍ട്ടിന്റെ ഉദ്ഘാടനത്തോടൊപ്പം മുഖ്യമന്ത്രി നിര്‍വഹിക്കണമെന്നും ഈ കത്തില്‍ ആവശ്യപ്പെടുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























