രാഹുല്‍ ബ്രിഗേഡ് റിപ്പോര്‍ട്ട് ഉമ്മന്‍ചാണ്ടിക്ക് തിരിച്ചടിയാകും, യു ഡി എഫിന് ആറ് സീറ്റ് മാത്രമേ ലഭിക്കകയുള്ളൂവെന്ന് വിശ്വസ്ഥര്‍
കോണ്‍ഗ്രസ് വൈസ്പ്രസിഡന്റ് രാഹുല്‍ഗാന്ധിയുടെ വിശ്വസ്ഥര്‍ സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതി സംബന്ധിച്ച് നല്കിയ റിപ്പോര്‍ട്ട് ഉമ്മന്‍ചാണ്ടിക്ക് തിരിച്ചടിയാകും. കോണ്‍ഗ്രസിലും യു ഡി എഫിലും തമ്മിലടി രൂക്ഷമായിരിക്കെ റിപ്പോര്‍ട്ട് കൂടുതല്‍ പ്രത്യാഘാതങ്ങള്‍ക്ക് വഴിവച്ചേക്കും. ലോക്സഭാ തെരഞ്ഞെടുപ്പിനെ മുന്‍ നിര്‍ത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പാര്‍ട്ടിയുടെയും മുന്നണിയുടെയും അവസ്ഥ വളരെ മോശമാണെന്ന് വ്യക്തമാക്കുന്നു. സോളാര്‍ വിവാദവും ഗണ്മാന് സലിംരാജിനെ പോലുള്ള ക്രിമിനലുകളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടും ജനവികാരം എതിരാകാന്‍ പ്രധാന കാരണമായതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
യു ഡി എഫിന് ആറ് സീറ്റ് മാത്രമേ ലഭിക്കുകയുള്ളുവെന്നാണ് വിശ്വസ്തസംഘം രാഹുലിനെ അറിയിച്ചിരിക്കുന്നത്. യു ഡി എഫിലെ ഘടകകക്ഷികളുടെ സീറ്റ് സുരക്ഷിതമായിരിക്കും. കോണ്‍ഗ്രസിന് ശക്തമായ തിരിച്ചടിയുണ്ടാകും. സര്‍ക്കാരിനെതിരായി ഉയര്‍ന്ന ആക്ഷേപങ്ങളും വിലക്കയറ്റം ഉള്‍പ്പടെയുള്ള ജനകീയ പ്രശ്നങ്ങളും സര്‍ക്കാരിനും മുന്നണിക്കും തിരിച്ചടിയാണ്. കോണ്‍ഗ്രസിലും യു ഡി എഫിലും ഉള്ള തമ്മിലടിയും ഗ്രൂപ്പ് യുദ്ധവും കൈവിട്ട രീതിയിലാണ് നീങ്ങുന്നത്.
ഘടകകക്ഷികള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് നല്കിയ വിവരങ്ങളും രാഹുല്‍ ഗാന്ധിക്ക് ലഭിച്ച റിപ്പോര്‍ട്ടും കൂടിയാകുമ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ അവസ്ഥ കൂടുല്‍ മോശമാകും. പ്രധാന ഘടകകക്ഷിയായ മുസ്ലിംലീഗ് കോണ്‍ഗ്രസിനെ കാത്തുനിക്കാതെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങുന്നതും കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി. ഘടകക്ഷികള്‍ കൂടുതല്‍ സീറ്റ് ചോദിച്ചിട്ടുണ്ട്. ഇത് വലിയ തര്‍ക്കങ്ങള്‍ക്ക് വഴിവയ്ക്കും. തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോഴും യു ഡി എഫ് യോഗം വിളിച്ചുകൂട്ടാത്തത് ചെറുഘടകകക്ഷികളെ പ്രകോപിപ്പിച്ചിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha