Widgets Magazine
25
Apr / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇരട്ടക്കൊലകേസിൽ കൃത്യം നടത്തുന്നതിനായി പ്രതി എത്തുന്ന നിർണായക ദൃശ്യങ്ങൾ പുറത്ത്...


ഇനി വിട്ടുവീഴ്ചയില്ല... നാവിക, വ്യോമാഭ്യാസവുമായി ഇന്ത്യ; പാകിസ്ഥാന്‍ തടഞ്ഞുവെച്ച ജവാനെ മോചിപ്പിക്കാന്‍ ശ്രമം, അറബിക്കടലില്‍ ഐഎന്‍എസ് സൂറത്തില്‍ മിസൈല്‍ പരീക്ഷണം വിജയം


രാഹുല്‍ ഗാന്ധി ഇന്ന് കശ്മീരിലേക്ക്.... ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപകമായി മെഴുകുതിരി തെളിയിക്കും


അവന്റെയൊക്കെ അണ്ണാക്കില്‍ റഫാല്‍ മിറാഷ് വെടിക്കെട്ട്


കേരളത്തിൽ റെയിൽവേ ജോലി .. അസിസ്റ്റന്റ്‌ ലോക്കോ പൈലറ്റ്‌ വിജ്ഞാപനം വന്നു – 9900 ഒഴിവുകള്‍

ഞെട്ടി സി.പി.എം: അജിത്തിന്റെ യമണ്ടൻ മൂവ് എല്ലാം ആർ.എസ്.എസ് തീരുമാനിക്കും

14 SEPTEMBER 2024 02:30 PM IST
മലയാളി വാര്‍ത്ത

എ. ഡി.ജി.പി. എം ആർ അജിത് കുമാർ കേന്ദ്ര ഡപ്യൂട്ടേഷനിലേക്കോ? ഏത് പദവിയാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്? സി.ബി. ഐ യോ എൻ.ഐ. എ യോ അതോ നർക്കോട്ടിക് കൺട്രോൾ ബ്യൂറോയോ?

ആർ. എസ്. എസ്. നേതാവ് റാം മാധവിനെ കണ്ടതിന്റെ പേരിൽ തന്നെ കേരളം വേട്ടയാടുകയാണെന്ന് ഇതിനകം അജിത് കുമാർ ആർ എസ് എസ് നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു.ആർ.എസ്. എസുമായി ദ്യഢബന്ധം പുലർത്തുന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ വാക്കുകളിൽ നിന്നും ഇക്കാര്യം വ്യക്തമാണ്. ഇങ്ങനെ സംഭവിച്ചാൽ പി.വി. അൻവറിന് എന്തു സംഭവിക്കുമെന്ന് കണ്ടറിയണം. അൻവറിനെതിരെ അജിത് കുമാർ ഉന്നയിച്ച ആരോപണങ്ങൾ ഈ നീക്കത്തിന്റെ ഭാഗമാണ്.

 

 


ആർ.എസ്.എസ്. ആണ് കേന്ദ്ര സർക്കാരിന്റെ മാർഗനിർദേശകർ. അവർ പറയുന്നത് മാത്രമാണ് കേന്ദ്രത്തിന് മുഖ്യം. റാം മാധവ് പറഞ്ഞാൽ അതിൽ അപ്പീൽ ഇല്ലെന്ന് ചുരുക്കം. അജിത് കുമാറിനെതിരെ കേരളത്തിൽ ഉയർന്ന ആരോപണങ്ങളിൽ മുഖ്യം ആർ.എസ്.എസ്. ബന്ധമാണ്. ബാക്കിയുള്ളതിനൊന്നും തെളിവില്ല.ആരോപണങ്ങൾ മാത്രമാണ്.


പിവി അന്‍വറിനെതിരെ ആരോപണവുമായി എഡിജിപി എംആർ അജിത് കുമാർ രം​ഗത്ത് വന്നത് എല്ലാവരെയും ഞെട്ടിച്ചു. സി പി എം എം.എൽ എ ക്കെതിരെ ആരോപണം ഉന്നയിക്കാൻ ഒരു ഉദ്യോഗസ്ഥൻ സാധാരണ തയാറാവില്ല.


പിവി അൻവർ എംഎൽഎക്ക് പിന്നിൽ ബാഹ്യശക്തികളുണ്ടെന്ന് ഡിജിപിക്ക് നൽകിയ മൊഴിയിൽ അജിത് കുമാർ പറയുന്നു. ഇതിൽ ബാഹ്യ ശക്തി എന്നുദ്ദേശിക്കുന്നത് വ്യക്തമായ ഉദ്ദേശത്തോടെയാണ്.

രാഷ്ട്രീയത്തിന്‍റെ മൂല്യച്യുതിയിൽ എരി തീ ഒഴിക്കുന്ന ചർച്ചകളാണ് നടക്കുന്നത് എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

രാഷ്ട്രീയത്തിൽ തൊട്ടുകൂടായ്മ കൽപ്പിക്കുന്നവർ ക്രിമിനലുകളാണ്.സന്ദർശനത്തിൽ കുറ്റം പറയാൻ യോഗ്യത ആർക്കാണ് ഉള്ളത്.നമ്മളെ ചോദ്യം ചെയ്യാൻ അർഹരായ ഒരാളും മറുപക്ഷത്ത് ഇല്ല..ഒരുത്തനും ചോദ്യം ചെയ്യാൻ വരില്ലെന്ന് ധൈര്യം ഉണ്ട്..രാഷ്ട്രീയ വൈരുദ്ധ്യം ആരാണ് കൽപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

നായനാർ എന്ന മുഖ്യമന്ത്രിയും പി.പി.മുകുന്ദൻ എന്ന ബിജെപി സംഘടന ജനറൽ സെക്രട്ടറിയുമാണ് പാനൂരിൽ സമാധാനം പുനസ്ഥാപിക്കാൻ ഒത്തു ചേർന്നത്.ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കണം.രാഷ്ട്രീയ അയിത്തം കൽപ്പിക്കുന്നവർ കുറ്റക്കാരാണ്.ഇപ്പോൾ പോസ്റ്റുമോർട്ടം ചെയ്യുന്നവരെല്ലാം യോഗ്യരാണോ.എല്ലാ വ്യക്തികൾക്കും സ്വാതന്ത്ര്യമുണ്ട്.ജീവിക്കാൻ അനുവദിക്കാത്തവരെ തിരസ്കരിക്കണം.കൈ ഇങ്ങനെ നീട്ടിപ്പിടിച്ച് ഇത് ശുദ്ധമാണെന്ന് പറയില്ല.പകരം ഹൃദയം ശുദ്ധമാണെന്ന് പറയുമെന്നും സുരേഷ് ഗോപി പറഞ്ഞു.

 

 

 

ഗൂഢാലോചനയിൽ സംശയിക്കുന്ന കാര്യങ്ങൾ എഡിജിപി മൊഴി നൽകി. അന്വേഷണത്തിൻ്റെ ഭാഗമായി വീണ്ടും അജിത് കുമാറിന്റെ മൊഴിയെടുക്കും. ആരോപണങ്ങൾക്ക് രേഖാമൂലം മറുപടി നൽകാന്‍ അവസരം വേണമെന്നും അജിത് കുമാർ ആവശ്യപ്പെട്ടു.


അന്‍വറിൻ്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി എഡിജിപി എം ആർ അജിത് കുമാറിന്റെ മൊഴി രേഖപ്പെടുത്തിയത്. മൂന്നര മണിക്കൂർ നീണ്ട മൊഴിയെടുപ്പ് വീഡിയോ റെക്കോർഡ് ചെയ്തു. ഐജി സ്പർജൻ കുമാറും മൊഴിയെടുക്കുമ്പോഴുണ്ടായിരുന്നു. അൻവറിൻ്റെ ആരോപണത്തിന് പുറമെ ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് എഡിജിപി നൽകിയ മൊഴി എന്ത് എന്നതിൽ ആകാംക്ഷയുണ്ട്. സ്വകാര്യ സന്ദർശനമെന്നായിരുന്നു അജിത് കുമാർ നേരത്തെ മുഖ്യമന്ത്രിക്ക് നൽകിയ വിശദീകരണം. നിരന്തരം ആരോപണം ഉന്നയിക്കുന്ന അൻവറിനെതിരെ എന്തെങ്കിലും തെളിവ് നൽകിയോ എന്നുള്ളതും പ്രധാനമാണ്.


ഇതിനിടെ അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനമടക്കമുള്ള പരാതിയിൽ ഡിജിപി വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്തു. എംആർ അജിത് കുമാർ ക്രമസമാധാന ചുമതല നിർവ്വഹിക്കുന്നതിനാൽ ഉദ്യോഗസ്ഥർ തെളിവുകള്‍ നൽകാൻ മുന്നോട്ടുവരുന്നില്ലെന്ന് ഡിജിപിയെ കണ്ടശേഷം പിവി അൻവർ എംഎൽഎ പറഞ്ഞു. അതിനിടെ, തുടർച്ചയായ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്ന് പിവി അൻവർ പറഞ്ഞു. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് എംഎല്‍എ ഡിജിപിക്ക് കത്ത് നൽകി. തന്നെ കൊല്ലാനും കുടുംബത്തെ അപായപെടുത്തുത്താനും സാധ്യതയുണ്ട്. കുടുബത്തിനും വീടിനും സ്വത്തിനും സംരക്ഷണത്തിനായി പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നാണ് അൻവർ എംഎല്‍എയുടെ ആവശ്യം.

 

 


തന്നെ കൊല്ലാനും കുടുംബത്തെ അപായപെടുത്തുത്താനും സാധ്യതയുണ്ട്. കുടുബത്തിനും വീടിനും സ്വത്തിനും സംരക്ഷണത്തിനായി പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നാണ് അൻവർ എംഎല്‍എയുടെ ആവശ്യം. ഇതിൽ അൻവർ ഉദ്ദേശിക്കുന്നത് ആർ. എസ്.എസ്. നേത്യത്വത്തെയാണ്.

 

പോലീസിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കുമെതിരെ ഇടത് എംഎല്‍എ പി.വി. അന്‍വര്‍ ഉയര്‍ത്തുന്ന ആരോപണങ്ങളില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ സംശയം പ്രകടിപ്പിച്ചത് അൻവറിനെ കൈവിട്ടതിന് തെളിവാണ്.


എല്ലാ ദിവസവും ആരോപണം ഉന്നയിക്കുന്നത് നല്ല ലക്ഷണമാണോ എന്ന് ചോദിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ പരാതി ഉണ്ടെങ്കില്‍ രേഖാമൂലം നല്‍കുകയാണ് വേണ്ടതെന്നും പറഞ്ഞു.


എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച സംബന്ധിച്ച ഇന്റിലജന്‍സ് റിപ്പോര്‍ട്ട് പി.ശശിയും അജിത് കുമാറും പൂഴ്ത്തിയെന്ന അന്‍വറിന്റെ ആരോപണം സംബന്ധിച്ചായിരുന്നു ടി.പി.രാമകൃഷ്ണന്റെ പ്രതികരണം.


'അന്‍വറിന് അങ്ങനെ ഒരു പരാതി ഉണ്ടെങ്കില്‍ അത് രേഖാമൂലം കൊടുക്കട്ടെ. അന്‍വര്‍ നേരത്തെ നല്‍കിയ പരാതിയില്‍ ശശിയെ സംബന്ധിച്ച് ഒരു പരാമര്‍ശവും ഇല്ല. ശശിയേക്കുറിച്ച് ഒരു പരാതി ഉണ്ടെങ്കില്‍ അത് ഉന്നയിക്കട്ടെ. എല്ലാ ദിവസവും ഇങ്ങനെ ആരോപണം ഉന്നയിക്കുകയാണോ വേണ്ടത്. അതുതന്നെ ഒരു നല്ല ലക്ഷണമാണോ? പ്രശ്‌നങ്ങള്‍ തുറന്നുപറഞ്ഞു. അതില്‍ സര്‍ക്കാര്‍ അന്വേഷിക്കാമെന്നും അറിയിച്ചു. ഇനി കൂടുതല്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അദ്ദേഹത്തിന് സര്‍ക്കാരിന് എഴുതി സമര്‍പ്പിക്കാം', ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു.


സ്വതന്ത്ര എംഎല്‍എ എന്ന നിലയില്‍ അന്‍വര്‍ സ്വതന്ത്ര നിലപാടുകള്‍ സ്വീകരിക്കുന്നുണ്ട്. അത് എവിടെവരെ പോകുമെന്ന് നമുക്ക് നോക്കാമെന്നും ടി.പി.രാമകൃഷ്ണന്‍ വ്യക്തമാക്കി. 'അന്‍വര്‍ ഇടതുമുന്നണിയുടെ ഭാഗമാണ്. സിപിഎം അംഗമല്ല. ഒരു സ്വതന്ത്ര അംഗമെന്ന നിലയില്‍ സ്വതന്ത്രമായ നിലപാട് അയാള്‍ എടുക്കുന്നുണ്ട്. അത് നോക്കാം നമുക്ക്. എല്ലാ വിഷയങ്ങളും തുറന്നുപറയാന്‍ കഴിയില്ല', എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.


ആശ്രമം കത്തിച്ച സംഭവത്തില്‍ സിപിഎം നേതാക്കളുടെ ഫോണ്‍ പോലീസ് പരിശോധിക്കുന്നു, ആര്‍എസ്എസ് നേതാക്കളുടെ ഫോണ്‍ പരിശോധിക്കുന്നില്ലെന്നാണ് അന്‍വര്‍ പറയുന്നതെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനും ടി.പി. രാമകൃഷ്ണന്‍ മറുപടി നല്‍കി. 'അത് അന്‍വര്‍ പറഞ്ഞതല്ലേ. അന്‍വര്‍ പറഞ്ഞിയിടത്താണോ കേരളം നില്‍ക്കുന്നത്. ന്യായമായ പരാതി ഉന്നയിച്ചാല്‍ അന്വേഷണം നടക്കുമെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്', ടി. പി രാമകൃഷ്ണൻ പറഞ്ഞു. അതായത് അൻവറിനെ സി.പിഎം തള്ളി എന്നാണർത്ഥം. ഇടതുമുന്നണിയും ഇതേ പാത തന്നെയാണ് പിന്തുടരുന്നത്. അജിത് കുമാറിനെതിരെ സംസാരിക്കുമ്പോഴും അൻവറിനെ അനുകൂലിക്കാൻ സി.പി ഐയും മറ്റ് ഘടകകക്ഷികളും തയാറല്ല. ഇത് വല്ലാത്തൊരു പ്രതിസന്ധിയാണ്. തന്റെ സർക്കാരിനെ അൻവർ അസ്ഥിരപ്പെടുത്താൻ ശ്രമം നടക്കുകയാണെന്ന സംശയം മുഖ്യമന്ത്രിക്കുണ്ട്. ഇത് അൻവറിലൂടെ മറ്റ് ചിലർ നടത്തുകയാണെന്നാണ് സി.പി എം വിശ്വസിക്കുന്നത്. മുഖ്യമന്ത്രി ഇക്കാര്യത്തിൽ വൻ ക്ഷോഭത്തിലാണ്.


പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ പഴുതടച്ച അന്വേഷണമാണ് ഡിജിപി എസ്.ദർവേഷ് സാഹിബ് നടത്തുന്നത്.

മുഖ്യമന്ത്രിയുടെ വകുപ്പായതിനാലും ആരോപണം ഉന്നയിച്ചത് ഭരണപക്ഷ എംഎൽഎ ആയതിനാലും ജാഗ്രതയോടെയാണ് ഡിജിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ നീക്കം. സമഗ്രമായ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറാൻ പരമാവധി തെളിവുകൾ ശേഖരിക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത് കുമാർ, സസ്പെൻഷനിലുള്ള എസ്പി: എസ്.സുജിത് ദാസ് എന്നിവർക്കെതിരെയാണ് പ്രത്യേക സംഘത്തിന്റെ അന്വേഷണം.


എഡിജിപി അജിത് കുമാറും ഡിജിപിയും തമ്മിൽ ഏറെ നാളായി അകൽച്ചയിലാണ്. അജിത് കുമാർ സൂപ്പർ ഡിജിപി ചമഞ്ഞതാണ് ഡിജിപിയെ ചൊടിപ്പിച്ചത്. അജിത് കുമാർ ക്രമസമാധാനച്ചുമതല വഹിക്കുന്നതിനാൽ അദ്ദേഹത്തിനെതിരെയുള്ള അന്വേഷണത്തിന് തടസ്സങ്ങളുണ്ടാകാനുള്ള സാധ്യത സംഘം മുന്നിൽ കാണുന്നുണ്ട്. അന്വേഷണ സംഘത്തിന് പുറത്തുള്ള വിശ്വസ്തരായ ഉദ്യോഗസ്ഥരിൽനിന്നും ഡിജിപി വിവരങ്ങൾ ശേഖരിച്ചു തുടങ്ങി. വിവാദ ഉദ്യോഗസ്ഥര്‍ ഒപ്പിട്ട ഫയലുകൾ, ഉത്തരവുകൾ, അതിലുണ്ടായ നടപടികൾ, യാത്രാരേഖകൾ ഉള്‍പ്പെടെ ശേഖരിച്ച് പരിശോധിച്ച് മുഖ്യമന്ത്രിയെ ധരിപ്പിച്ച് നടപടികള്‍ വേഗത്തിലാക്കാനുള്ള നീക്കമാണ് നടക്കുന്നത്. നീക്കങ്ങൾ ചോരരുതെന്നു സംഘത്തിലുള്ളവർക്ക് കർശന നിർദേശമുണ്ട്.

 

 

പി.വി.അന്‍വര്‍ എംഎല്‍എയുമായുള്ള വിവാദ ഫോണ്‍ സംഭാഷണത്തിന്റെ പശ്ചാത്തലത്തില്‍ എസ്.പി.സുജിത്ദാസിനെ സസ്‌പെന്‍ഡ് ചെയ്തതും കൃത്യമായ തെളിവുകൾ ശേഖരിച്ചശേഷമാണ്. സുജിത്തിനെതിരെ ഡിഐജി അജിതാ ബീഗം അന്വേഷണം നടത്തി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഗുരുതര അച്ചടക്കലംഘനം നടത്തിയെന്ന് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. സ്വര്‍ണക്കടത്ത്, സ്വർണം പൊട്ടിക്കല്‍ തുടങ്ങി ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ സുജിത് ദാസ് മലപ്പുറം എസ്പിയായിരുന്ന കാലത്തെ കൂടുതല്‍ വിവരങ്ങള്‍ ഡിജിപി ശേഖരിച്ചു. ഇക്കാര്യങ്ങളും മുഖ്യമന്ത്രിയെ ധരിപ്പിച്ചതോടെയാണ് സുജിത്തിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.

പി.വി.അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളില്‍ എഡിജിപി എം.ആര്‍.അജിത്കുമാറിന് എതിരെ അന്വേഷണം നടത്തുന്ന സംഘത്തിലെ കീഴുദ്യോഗസ്ഥര്‍ ആശങ്ക അറിയിച്ചപ്പോഴും പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്നാണ് ഡിജിപി ദര്‍വേഷ് സാഹിബ് മറുപടി നല്‍കിയത്. മേലുദ്യോഗസ്ഥനെതിരെ അന്വേഷണം നടത്താന്‍ പരിമിതിയുണ്ടെന്നും അതിനാല്‍ സംഘത്തില്‍നിന്നു മാറ്റണമെന്നും ഡിജിപി വിളിച്ച യോഗത്തില്‍ 2 ഐപിഎസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഡിജിപി ഉത്തരവാദിത്തം ഏറ്റെടുത്തതോടെ അന്‍വറിന്റെ ആരോപണങ്ങളില്‍ അന്വേഷണ നടപടി തുടങ്ങി. അന്‍വര്‍ ആരോപിച്ച കൊലക്കേസിന്റെ സിഡി ഫയല്‍ അടക്കം ഹാജരാക്കാന്‍ ഡിജിപി നിര്‍ദേശിച്ചു. മറ്റ് ആരോപണങ്ങളില്‍ 4 സംഘങ്ങളായി തിരിഞ്ഞു തെളിവു ശേഖരിക്കും.


കേരളാ പോലീസിനെ പാര്‍ട്ടിയുടെ അനുബന്ധമാക്കി മാറ്റിയതിന്റെ ഫലമാണ് ഇന്ന് കാണുന്നതെന്ന് മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍ പറഞ്ഞു. അടുപ്പക്കാര്‍ക്ക് മുന്‍ഗണന നല്‍കുന്നു. മുഖ്യമന്ത്രിയോട് അടുപ്പമുള്ളവര്‍ ഡി.ജി.പിയെക്കാള്‍ ശക്തരാവുന്നു. പാര്‍ട്ടിക്കെതിരെ നില്‍ക്കുന്നവര്‍ക്കെതിരെ കള്ളക്കേസുകളെടുക്കുന്നു. എട്ടൊമ്പതു വര്‍ഷമായി ഇതാണവസ്ഥ. ഫോഴ്‌സിന്റെ അധികാരശ്രേണി തകര്‍ന്നിരിക്കുന്നു. സംവിധാനം തന്നെ അഴുകിത്തുടങ്ങിയിരിക്കുന്നു. ഇന്റലിജന്‍സ് കൂടുതല്‍ ശ്രദ്ധിക്കണമായിരുന്നു അദ്ദേഹം പറഞ്ഞു.


അജിത് കുമാറിനെതിരെ പി.വി അന്‍വര്‍ എം.എല്‍.എ നടത്തിയ ആരോപണങ്ങളൊന്നും സര്‍ക്കാരിനോ, പോലീസിലെ ഉന്നതര്‍ക്കോ അറിയാത്തതായിരുന്നില്ലെന്ന് സര്‍വീസില്‍ നിന്നും വിരമിച്ച ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അവയെല്ലാം അവരുടെ മേശപ്പുറത്തുള്ള വിവരങ്ങളാണ്, ഡിപ്പാര്‍ട്ട്‌മെന്റിലെ ഏവര്‍ക്കും അറിയുന്ന കാര്യങ്ങളുമാണ്. പക്ഷേ, നടപടിയൊന്നും എടുക്കേണ്ടെന്ന തീരുമാനത്തിലായിരുന്നു സര്‍ക്കാര്‍. അതിന്റെ ഫലമാണ് ഇപ്പോള്‍ പോലീസ് സേന ഒന്നാകെ അനുഭവിക്കുന്നത് അദ്ദേഹം പറഞ്ഞു.


കഴിവുള്ള ഉദ്യോഗസ്ഥരെയാകെ തഴഞ്ഞ് കഴിവുകെട്ട എന്നാല്‍, അനുസരണയുള്ളവരെ തലപ്പത്ത് വെച്ചു. കെ.ജെ.ജോസഫും ഹോര്‍മിസ് തരകനും അരുണ്‍ സിന്‍ഹ സീനിയറും പോലുള്ള ഉദ്യോഗസ്ഥരുടെ സ്ഥാനത്തു മണവും ഗുണവുമില്ലാത്ത നോക്കുകുത്തികള്‍ മതിയെന്നു വിചാരിച്ചാല്‍ ആര്‍ക്കും പോലീസിനെ രക്ഷിക്കാനാവില്ല. പണത്തിനും ആനുകൂല്യങ്ങള്‍ക്കും വേണ്ടി എന്തും ചെയ്യുന്നവരെയല്ല, സമൂഹത്തിനു വേണ്ടി സത്യസന്ധതയോടെ പണിയെടുക്കുന്ന മിടുക്കരെയാണ് ഫോഴ്‌സിനു വേണ്ടത് അദ്ദേഹം പറയുന്നു.

 

അന്‍വര്‍ ആരോപിച്ച പോലെ അനധികൃതമായി ഫോണ്‍ ചോര്‍ത്താന്‍ പെഗാസസ് സോഫ്‌റ്റ്വെയര്‍ ഉപയോഗിക്കുന്നുണ്ടാവാമെന്ന് മുന്‍ എസ്.പി. സുഭാഷ് ബാബു പറഞ്ഞു. അതിന്റെ ആദ്യവേര്‍ഷന്‍ സ്വകാര്യവ്യക്തികള്‍ക്ക് വില്‍ക്കുന്നുണ്ട്. ഒരുപക്ഷേ, അന്‍വറും ഫോണ്‍ ചോര്‍ത്തലിന് ഇതേ സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നുണ്ടാവാം. ഇന്ത്യയ്ക്കു പുറത്തുനിന്നും വിലയ്ക്കു വാങ്ങുകയോ, ഉള്ളവരില്‍ നിന്നും സംഘടിപ്പിക്കുകയോ ആവാമല്ലോ. അജിത് കുമാറിന്റെ കാര്യത്തില്‍ ഇതാദ്യമല്ല ഇത്തരം ആരോപണങ്ങളുണ്ടാവുന്നത്. സ്വപ്ന സുരേഷും സരിതാ എസ്. നായരുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉദാഹരണം. പക്ഷേ, അദ്ദേഹത്തെ രക്ഷിക്കാനായിരുന്നു സര്‍ക്കാരിന് താല്‍പ്പര്യം. ഇനിയും സംരക്ഷിക്കാനാവില്ലെന്നു വന്നപ്പോള്‍ അന്വേഷണത്തിലേക്കു പോവുകയാണ് സുഭാഷ് ബാബു പറഞ്ഞു. എന്നാൽ ഇക്കാര്യങ്ങളിലെല്ലാം തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണ്.


മുമ്പും അജിത് കുമാർ ആർ.എസ്.എസ്. അനുകൂല നിലപാട് സ്വീകരിച്ചതായി തെളിവുണ്ടെന്ന് പറയുന്ന സി.പി.എമ്മുകാർ നിരവധിയാണ്.


ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തടഞ്ഞ 7 എസ് എഫ് ഐ പ്രവർത്തകരുടെ പേരിൽ ശിക്ഷ കുറഞ്ഞ വകുപ്പുകൾ ചേർക്കണമെന്ന സർക്കാർ നിർദ്ദേശം ക്രമ സമാധാന വിഭാഗം അഡീഷണൽ ഡി.ജി. പിയും പിണറായി വിജയൻ സർക്കാരിന്റെ വിശ്വസ്തനായ എം.ആർ.അജിത് കുമാർ തള്ളിയത് വാർത്തയായിരുന്നു. എന്നാൽ ആർ എസ് എസ് പരിപാടിയിൽ പങ്കെടുക്കാൻ ഡൽഹിക്ക് പോയ ഗവർണറെ തടഞ്ഞതിൽ എന്താണ് തെറ്റന്നാണ് മുഖ്യമന്ത്രി ചോദിച്ചത്..


മൂന്നിടത്ത് ഗവർണറെ തടഞ്ഞ് ആക്രമിക്കാൻ ശ്രമിക്കുകയും കാറിന് കേടുപാട് വരുത്തുകയും ചെയ്ത ഏഴ് എസ്.എഫ്.ഐക്കാർക്കെതിരെ 7 വർഷം തടവുശിക്ഷ കിട്ടാവുന്ന ഐ.പി.സി-124 അടക്കം വകുപ്പുകൾ ചുമത്തി. ഇതടക്കം ചുമത്തണമെന്ന് രാജ്ഭവൻ പൊലീസ് മേധാവിയോടും ചീഫ്സെക്രട്ടറിയോടും ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് വകുപ്പുകളിൽ മാറ്റം വരുത്തിയത്. സർക്കാർ നിർദ്ദേശം അനുസരിക്കാൻ കഴിയില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ സർക്കാരിനെ അറിയിച്ചു.


രാഷ്ട്രപതിയെയും ഗവർണറെയും തടയുകയോ കൃത്യനിർവഹണം തടസപ്പെടുത്തുകയോ ചെയ്യുന്നതിന് ചുമത്തുന്ന വകുപ്പാണിത്. കേരളത്തിലാദ്യമായാണ് ഇത് ചുമത്തുന്നത്. സംഘംചേരൽ, കലാപശ്രമം,പൊതുമുതൽ നശിപ്പിക്കൽ വകുപ്പുകളാണ് ആദ്യം ചുമത്തിയിരുന്നത്.

 


പാളയം യൂണിവേഴ്സിറ്റി ലൈബ്രറിക്ക് മുന്നിൽ കാർ തടഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ 7 പേർക്കെതിരെയാണ് ഐ.പി.സി-124 ചുമത്തിയത്. പ്രതികൾ കാറിന്റെ ചില്ലിലും ബോണറ്റിലും അടിച്ചതിലൂടെ 76,357രൂപയുടെ നഷ്ടമുണ്ടായി.


എന്നാൽ പോലീസ് സർക്കാരിനെതിരെ തിരിഞ്ഞപ്പോൾ സർക്കാർ അഭിഭാഷകനെ ഉപയോഗിച്ച് കളിക്കാനാണ് സർക്കാർ ശ്രമിച്ചത്.

ഗവർണ്ണറെ തടഞ്ഞ കേസിൽ പ്രതികളായ എസ്എഫ്ഐ പ്രവർത്തകർക്കായി കോടതിയിൽ സർക്കാർ അഭിഭാഷകൻ മലക്കം മറിഞ്ഞു. ഗവർണർ നിർദ്ദേശിച്ച പ്രകാരം പ്രതികൾക്കെതിരെ ചേർത്ത 124 ആം വകുപ്പ് നിലനിൽക്കുമോ എന്ന് പ്രോസിക്യൂട്ടർ സംശയം പ്രകടിപ്പിച്ചു. പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് ഇന്നലെ വാദിച്ച പ്രോസിക്യൂട്ടർ നടന്നത് പ്രതിഷേധം മാത്രമെന്ന് ഇന്ന് നിലപാടെടുത്തു.

ഗവർണ്ണറുടെ കാർ തടഞ്ഞിട്ട് പ്രതിഷേധിച്ച എസ്എഫ്ഐകാർക്കെതിരെ ആദ്യം ചുമത്തിയത് താരതമ്യേന ദുർബ്ബലവകുപ്പുകളാണ്. ഒടുവിൽ ഗവർണ്ണർ തന്നെ ആവശ്യപ്പെട്ടതോടെയാണ് 7 പേർക്കെതിരെ കൂടുതൽ കടുത്ത ഐപിസി 124 ആം വകുപ്പ് ചുമത്തിയത്. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ നടന്നത് ഗുരുതരമായ കുറ്റമാണെന്നും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ നിലപാട് സ്വീകരിച്ചു. സ്റ്റേറ്റിനെതിരായ കുറ്റകൃത്യമെന്നായിരുന്നു പൊലീസിന്‍റെ റിമാൻഡ് റിപ്പോർട്ട്. കോടതി പ്രതികളെ റിമാൻഡ് ചെയ്തിരുന്നു.

പ്രോസിക്യൂഷൻറെ ചുവട് പിടിച്ച് പ്രതികളുടെ അഭിഭാഷകനും 124 നിലനിൽക്കില്ലെന്ന് വാദിച്ചു. ഗവർണ്ണർ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് പോകുകയാണെന്ന പൊലീസ് റിപ്പോർട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു. ഗവർണ്ണറുടെ വാഹനത്തിനുണ്ടായ കേട് പാടുകൾക്കാണ്ടായ നഷ്ടപരിഹാരം കെട്ടിവെക്കാമെന്നും പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു. പണം കെട്ടിവെച്ചാൽ എന്തും ചെയ്യാമോ എന്നായിരുന്നു കോടതിയുടെ ചോദ്യം. കോടതി പ്രതികൾക്കെതിരെയാണ് നിലപാട് എടുത്തത്.ഗവർണർ ഔദ്യോഗിക ക്യത്യനിർവഹണത്തിന് പോയാൽ മാത്രമേ124ാം വകുപ്പ് നിലനിൽക്കൂ എന്നാണ് വാദം. അതിസമർത്ഥമായി പോലീസ് ഇക്കാര്യം എഴുതാതെ വിട്ടു. ഇത് അജിത്തിന്റെ കളിയാണെന്നാണ് ആരോപണം.


പോലീസ് തങ്ങൾക്ക് വഴങ്ങാത്തതു കൊണ്ടാണ് സർക്കാർ അഭിഭാഷകരെ ഇറക്കി കളിക്കാൻ സർക്കാർ തീരുമാനിച്ചത്.


അജിത്ത് കുമാർ കേന്ദ്രത്തിൽ പോകുന്നതിൽ ഭയപ്പെടുന്ന നിരവധി സി.പി.എം നേതാക്കൾ കേരളത്തിലുണ്ട്. പണിഞ്ഞ് വിട്ടവർക്ക് തിരികെ പണി നൽകാതിരിക്കാനുള്ള സാധ്യത കുറവാണല്ലോ.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇരട്ടക്കൊലകേസിൽ കൃത്യം നടത്തുന്നതിനായി പ്രതി എത്തുന്ന നിർണായക ദൃശ്യങ്ങൾ പുറത്ത്...  (6 minutes ago)

കോഴിക്കോട് സ്വദേശിയായ പുതിയ പന്തക്കലകത്ത് അബ്ദുല്‍ റസാഖ് മരിച്ചു.  (9 minutes ago)

സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല...  (26 minutes ago)

സ്ഥലം വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണോ കൊലയ്ക്ക് പിന്നിലെന്ന് പോലീസിന് സംശയം...  (35 minutes ago)

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന ഉപഭോഗമാണ് ചൊവ്വാഴ്ച  (49 minutes ago)

മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു പങ്കെടുക്കും  (59 minutes ago)

വിജയകുമാറിന്റെ വീട്ടിൽ ഉടൻ അടുത്ത കൊലകപാതകവും..? വില്ലൻ ഫൈസല്‍ ഷാജി പുറത്ത്..? കസ്റ്റഡിയിൽ അമിത്തിന്റെ നിലവിളി  (1 hour ago)

അറുമുഖന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വൈകും  (1 hour ago)

കിണറ്റില്‍ വീണ് മൂന്ന് വയസുകാരിക്ക്  (1 hour ago)

ഇനി വിട്ടുവീഴ്ചയില്ല... നാവിക, വ്യോമാഭ്യാസവുമായി ഇന്ത്യ; പാകിസ്ഥാന്‍ തടഞ്ഞുവെച്ച ജവാനെ മോചിപ്പിക്കാന്‍ ശ്രമം, അറബിക്കടലില്‍ ഐഎന്‍എസ് സൂറത്തില്‍ മിസൈല്‍ പരീക്ഷണം വിജയം  (1 hour ago)

വ്യോമപാത വിലക്കിയ നടപടി വിമാന സര്‍വിസുകളെ  (2 hours ago)

വനത്തിനോട് ചേര്‍ന്നുകിടക്കുന്ന പ്രദേശത്തുവെച്ചാണ് സംഭവം.  (2 hours ago)

സ്വത്തു തട്ടിയെടുക്കാന്‍ തന്നെക്കാള്‍ 28 വയസ്സ് കൂടുതലുള്ള സ്ത്രീയെ വിവാഹം കഴിക്കുകയും....  (2 hours ago)

ജനറല്‍ ഉപേന്ദ്ര ദ്വിവേദി ഇന്ന് പഹല്‍ഗാമില്‍  (2 hours ago)

ബംഗളൂരുവിന് 11 റണ്‍സ് ജയം...  (3 hours ago)

Malayali Vartha Recommends