കൊല്ലത്ത് താമരക്കുളം പുതുച്ചിറയിലെ വെള്ളക്കെട്ടില്‍ യുവതിയും കുഞ്ഞും മരിച്ച നിലയില്‍

യുവതിയും കുഞ്ഞും ചിറയിലെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍. കൊല്ലം പാവുമ്പ ചിറയ്ക്കല്‍ ചെങ്കിലേത്ത് പ്രസാദിന്റെ ഭാര്യ ലേഖ(30), മകള്‍ വേദിക(രണ്ടര വയസ്) എന്നിവരുടെ മൃതദേഹങ്ങളാണു വീടിന് അരക്കിലോമീറ്റര്‍ അകലെയുള്ള താമരക്കുളം പുതുച്ചിറയില്‍ കണ്ടത്.
ലേഖയുടെ കുടുംബത്തിനു കടബാധ്യത ഉണ്ടെന്നാണു സൂചന. ആറുമാസം മുമ്പ് ഒമാനിലേക്കു പോയ പ്രസാദ് യാത്രയ്ക്കായി പണം കടം വാങ്ങിയിരുന്നു. വീടു നിര്‍മാണത്തിനും പലരില്‍നിന്നു പണം വാങ്ങിയിട്ടുണ്ടെന്നു ബന്ധുക്കള്‍ പറഞ്ഞു. കടബാധ്യതയിലുള്ള മനോവിഷമം മൂലം ഇവര്‍ കുഞ്ഞുമായി ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രസാദിന്റെ പിതാവ് ഒരു വര്‍ഷം മുമ്പു മരിച്ചിരുന്നു. പ്രസാദിന്റെ അമ്മയും ലേഖയുടെ രണ്ടു കുട്ടികളുമാണു വീട്ടിലുള്ളത്. രണ്ടാം ക്ലാസില്‍ പഠിക്കുന്ന ഗൗരിപ്രസാദാണു മൂത്തമകള്‍.
ബുധനാഴ്ച രാവിലെ പത്തരയോടെ കുഞ്ഞുമായി വീട്ടില്‍ നിന്നിറങ്ങിയ ലേഖ തിരികെ എത്താത്തതിനെ തുടര്‍ന്നു ബന്ധുക്കള്‍ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്നലെ രാവിലെയാണു ചിറയിലെ വെള്ളത്തില്‍ മൃതദേഹങ്ങള്‍ കണ്ടത്. അമ്മയുടെ മൃതദേഹത്തിന് അല്‍പം അകലെയായാണു കുഞ്ഞിന്റെ മൃതദേഹം കിടന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























