മുഖ്യമന്ത്രിയുടെ ഓഫീസിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പിടിച്ചെടുക്കേണ്ട, മുഖ്യമന്ത്രി വഞ്ചനാകുറ്റം ചെയ്‌തതായി കരുതാനാകില്ല-ഹൈക്കോടതി

സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. പൊതുപ്രവര്‍ത്തകന്‍ ജോയ് കൈതാരം സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.
അന്വേഷണ സംഘത്തിന് ആരെ വേണമെങ്കിലും ചോദ്യം ചെയ്യാം. ഇക്കാര്യത്തില്‍ ആര്‍ക്കും ഇടപെടാനാകില്ല. മുഖ്യമന്ത്രി വഞ്ചനാകുറ്റം ചെയ്‌തതായി കരുതാനാകില്ല. ഹര്‍ജിക്കാര്‍ക്ക് അന്വേഷണ സംഘത്തിന് എതിരേ ഒരു പരാതിയുമില്ല. ഫലപ്രദമായ അന്വേഷണമല്ലെന്ന് തോന്നിയാല്‍ പത്തനംതിട്ട മജിസ്‌ട്രേറ്റിന് ഇടപെടാമെന്നും കോടതി നിരീക്ഷിച്ചു.
ഈ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സോളാര്‍ കേസില്‍ അന്വേഷണസംഘം ചോദ്യം ചെയ്തുവെന്ന് അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ സി.സി.ടി.വി ദൃശ്യങ്ങളും കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കും പിടിച്ചെടുത്തിട്ടുണ്ടെന്നും ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കുകയാണെന്നും അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസിലെ സി.സി.ടി.വി ദൃശ്യങ്ങളും കമ്പ്യൂട്ടറിലെ ഹാര്‍ഡ് ഡിസ്‌കും പരിടിച്ചെടുത്ത് ഫോറന്‍സിക് പരിശോധന നടത്തണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.
https://www.facebook.com/Malayalivartha