അവതാരകരെ മലയാളം പഠിക്കാന്‍ ഋഷിരാജ് സിംഗിന്റെ അടുക്കല്‍ ട്യൂഷനു വിടണം

മലയാള ഭാഷയെ ഏറ്റവും കൂടുതല്‍ വികലമാക്കുന്നത് ചാനല്‍ അവതാരകര്‍ ആണെന്നതില്‍ ആര്‍ക്കും സംശയമില്ല. എ.ഡി.ജി.പി ബി സന്ധ്യയ്‌ക്കും അതേ അഭിപ്രായം തന്നെ അതുകൊണ്ടാണ് ചാനല്‍ അവതാരകരെ ഋഷിരാജ് സിംഗിന്റെ അടുത്ത് ട്യൂഷനു വിടണമെന്ന് സന്ധ്യ പറഞ്ഞത്. ഡി.സി പുസ്‌തകമേളയില്‍ ടി.ജി ടെന്‍സിംഗിന്റെ യാത്രാവിവരണം ശുദ്ധമലയാളത്തില്‍ ഋഷിരാജ് സിംഗ് പരിചയപ്പെടുത്തിയതു കേട്ടാണ് എ.ഡി.ജി,പി ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. 'എനിക്ക് ഒരഭ്യര്‍ത്ഥനയാണ് ഉള്ളത്. നമ്മുടെ എല്ലാ ചാനല്‍ അവതാരകരേയും ഒരാഴ്‌ചയെങ്കിലും ഋഷിരാജ് സിംഗിന്റെ അടുക്കലേക്ക് ട്യൂഷന് വിടണം'-സന്ധ്യ പുസ്‌തകമേളയില്‍ സംസാരിക്കവെ അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha