അച്ഛന്‍ തന്നെ മന്ത്രി! ബാലകൃഷ്‌ണ പിള്ളയ്‌ക്ക് 14.4 ലക്ഷം രൂപ വിലയുള്ള പുതിയ ഇന്നോവ കാര്‍ വാങ്ങാന്‍ സര്‍ക്കാര്‍ ഉത്തരവ്

സര്‍ക്കാര്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ വട്ടം ചുറ്റുന്ന സമയത്ത് ആര്‍ ബാലകൃഷ്‌ണ പിള്ളയ്‌ക്ക് പുതിയ കാര്‍ വാങ്ങാന്‍ സര്‍ക്കാര്‍ ഉത്തരവ്. മുന്നോക്ക ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാനായ ബാലകൃഷ്ണപിള്ളയ്ക്ക് 14.4 ലക്ഷം രൂപ വിലയുള്ള ഇന്നോവ കാര്‍ വാങ്ങാനാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ക്യാബിനറ്റ് റാങ്കുളള പദവിയായിട്ടും തനിക്ക് കാര്‍ ഉള്‍പ്പെടെയുള്ള യാതൊരു സൗകര്യങ്ങളും സര്‍ക്കാര്‍ അനുവദിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം പിള്ള വ്യക്തമാക്കിയിരുന്നു. കാര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇല്ലാത്തത് ചൂണ്ടിക്കാട്ടി ബാലകൃഷ്ണപിള്ള മുഖ്യമന്ത്രിക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു. അതേസമയം കഴിഞ്ഞ ദിവസം ധനമന്ത്രി കെ എം മാണി പ്രഖ്യാപിച്ച സാമ്പത്തിക അച്ചടക്ക നടപടികളില്‍ പുതിയ വാഹനങ്ങള്‍ സര്‍ക്കാര്‍ വാങ്ങുന്നത് വിലക്കിയതായി വ്യക്തമാക്കിയിരുന്നു. പുതിയ വാഹനങ്ങളുടെ ആവശ്യം വരുമ്പോള്‍ വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കുന്നതായിരിക്കും പരിഗണിക്കുകയെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനാല്‍ പുതിയ കാര്‍ വാങ്ങുന്ന കാര്യത്തില്‍ ധനവകുപ്പ് എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha