നാശം വിതയ്‌ക്കാന്‍ ഫൈലിന്‍ ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തെത്തി, മരങ്ങള്‍ വീണ് 7 മരണം

ആന്ധ്ര ഒഡീഷ തീരങ്ങളില്‍ വന്‍ നാശം വിതക്കുമെന്ന് കരുതുന്ന ഫൈലിന്‍ ചുഴലിക്കാറ്റ് ഒഡീഷ തീരത്തെത്തി. തീരത്തോട് അടുക്കുന്നതോടെ കാറ്റിന് 230 മുതല്‍ 315 കിലോമീറ്റര്‍ വരെ വേഗത കൈവരുമെന്നാണ് കരുതുന്നത്. കാറ്റിനെ തുടര്‍ന്ന് മരങ്ങള്‍ കടപുഴകി വീണ് ഒഡീഷയില്‍ 7 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒഡീഷ ആന്ധ്രപ്രദേശ് തീരത്ത് കനത്ത മഴയും ശക്തമായ കാറ്റും തുടരുകയാണ്. ചുഴലിക്കാറ്റ് തീരത്തേയ്ക്ക് എത്തുമ്പോള്‍ തിരമാലകള്‍ എട്ട് മുതല്‍ പത്ത് മീറ്റര്‍ വരെയും പിന്നീട് ഇരുപത്തഞ്ച് മീറ്റര്‍ വരെയും ആഞ്ഞടിക്കുമെന്നാണ് റിപ്പോര്‍ട്ട് .
അഞ്ചര ലക്ഷം ആളുകളെ മാറ്റി പാര്‍പ്പിച്ചു. ഇരുപത്തി നാല് മണിക്കൂര്‍ വരെ ചുഴലിക്കാറ്റ് തീരമേഖലയില്‍ നാശം വിതയ്ക്കുമെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. കാറ്റഗറി അഞ്ചില്‍ പെട്ട പൈലീന്‍ ചുഴലിക്കാറ്റ് ഇന്ത്യയില്‍ ഇതുവരെ വീശിയതില്‍ വെച്ച് ഏറ്റവും ശക്തി ഏറിയതാണെന്ന് അമേരിക്കന്‍ നാവിക സേന അറിയിച്ചു. കാറ്റ് നാശം വിതക്കുമെന്ന് കരുതുന്ന മേഖലകളില്‍ നിന്ന് നാലര ലക്ഷക്കോളം പേരെ മാറ്റിപ്പാര്‍പ്പിച്ചതായി ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു. സൈന്യവും അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ സജ്ജമാണ്. ഇതിനിടെ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ബംഗാള്‍ യാത്ര റദ്ദാക്കി ദില്ലിക്ക് മടങ്ങി.
ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് ഒഡീഷയില്‍ 56 ട്രെയിനുകള്‍ റദ്ദാക്കി. ഭീഷണിയെ തുടര്‍ന്ന് ഭുവനേശ്വര്‍ വിമാനത്താവളം അടച്ചു. നാവിക സേനയുടെ രണ്ട് യുദ്ധക്കപ്പലുകള്‍ സജ്ജരായി നില്‍ക്കുന്നു. ദേശീയ പാത 5ല്‍ ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു.
ഇന്ദ്രനീലം അഥവാ സഫയര്‍ എന്ന അര്‍ത്ഥത്തില്‍ തായിലന്‍ഡ്കാരാണ് ഫൈലിന്‍ എന്ന പേര് ആദ്യമായി ഉപയോഗിച്ചത്.ഏതു പ്രതിബന്ധവും അതിജീവിച്ച് നീലവെളിച്ചം പോലെ തിരകള്‍ കടന്നു വരുന്നതിനെ സൂചിപ്പിക്കുന്നു.
https://www.facebook.com/Malayalivartha
























