ലീഗിന് ആര്യാടനെ പേടി, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആര്യാടന്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ കാലുവാരുമോ?

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആര്യാടന്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ തങ്ങളെ കാലുവാരുമോ എന്ന് ലീഗിന് ഭയം. പൊന്നാനിയില്‍ തന്നെ തോല്‍പ്പിക്കാന്‍ ആര്യാടന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണെന്ന് പ്രവര്‍ത്തക സമിതി യോഗത്തില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ തുറന്നടിച്ചു. ഇ.ടി വര്‍ഗീയവാദിയാണെന്ന് ആര്യാടന്‍ രണ്ടാഴ്ച മുമ്പ് മലപ്പുറത്ത് പറഞ്ഞിരുന്നു.
തിരുകേശ വിവാദത്തില്‍ എ.പി സുന്നി വിഭാഗത്തിനെതിരെ ലീഗ് നിലപാട് സ്വീകരിച്ചതു പ്രതികൂലമാകുമെന്നും ആശങ്കയുണ്ട്. മലപ്പുറത്തെ തീരദേശമേഖലയിലടക്കം നിര്‍ണായക സ്വാധീനം ഉള്ളവരാണിവര്‍. ആര്യാടന്‍ എ.വി വിഭാഗവുമായി ഏറെ അടുത്തിട്ടുണ്ട്. ഇത് ലീഗിനെ ലക്ഷ്യം വെച്ചാണെന്ന് എല്ലാവര്‍ക്കും അറിയാം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്യാടന്‍ മകന്‍ ഷൗക്കത്തിനെയാണ് രംഗത്തിറക്കുന്നത്. അതുകൂടി മുന്‍കൂട്ടി കണ്ടാണ് ലീഗിനെതിരെ ആര്യാടന്‍ കച്ചമുറുക്കി ഇറങ്ങിയിരിക്കുന്നത്.
അടുത്തകാലത്ത് ആര്യാടനും ചെന്നിത്തലയും കെ.മുരളീധരനും നടത്തിയ വിവാദ പ്രസ്താവനകള്‍ ലീഗും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം വഷളാക്കി. ഈ അവസ്ഥയില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടാന്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ലീഗ് നേതൃത്വത്തിനറിയാം. അതുകൊണ്ട് പാലര്‍ലമെന്റ്, നിയോജക മണ്ഡലം കണ്‍വെന്‍ഷനുകള്‍ നേരത്തെ തുടങ്ങിയത്. ലീഗ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നേരത്തെ തുടങ്ങിയത് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചിട്ടുണ്ട്.
കാര്യങ്ങള്‍ കൂടുതല്‍ വഷളാകാതെ പരിഹരിക്കണമെന്ന് ലീഗും കേരളാ കോണ്‍ഗ്രസും അടക്കം സോണിയാ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha