ഹുബ്ബള്ളിയില്‍ പാചകവാതക സിലിണ്ടര്‍ സ്ഫോടനത്തില്‍ പൊള്ളലേറ്റ ഒരു അയ്യപ്പ ഭക്തന്കൂടി മരണത്തിന് കീഴടങ്ങി

ഹുബ്ബള്ളിയില്‍ പാചകവാതക സിലിണ്ടര്‍ സ്ഫോടനത്തില്‍ പൊള്ളലേറ്റ ഒരു അയ്യപ്പ ഭക്തന്കൂടി മരണത്തിന് കീഴടങ്ങി. ഇതോടെ മരിച്ചതോടെ എണ്ണം ആറായി. മഞ്ചുനാഥ് വാഗ്മോറാണ് (22) മരിച്ചത്.
ഈ മാസം 24ന് ഇവര്‍ താമസിച്ചിരുന്ന മുറിയിലുണ്ടായ തീപിടിത്തത്തില്‍ 10 അയ്യപ്പഭക്തര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടായിരുന്നു. ശങ്കര്‍ ചവാന്, പ്രകാശ് ബാരക്കര്, തേജേശ്വര്‍ സതാരെ, വിനായക് ബാരക്കര് എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
https://www.facebook.com/Malayalivartha


























