സംസ്ഥാനത്ത് മൂന്നു ദിവസം കൂടി പകല്‍ താപനിലയില്‍ നേരിയ വര്‍ദ്ധനയ്ക്ക് സാദ്ധ്യത.

സംസ്ഥാനത്ത് മൂന്നു ദിവസം കൂടി പകല്‍ താപനിലയില്‍ നേരിയ വര്‍ദ്ധനയ്ക്ക് സാദ്ധ്യത. കണ്ണൂര്‍, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ കഴിഞ്ഞ ദിവസം ശരാശരിയില്‍ നിന്ന് രണ്ട് ഡിഗ്രിവരെ താപനില ഉയര്‍ന്നിരുന്നു. കണ്ണൂരില്‍ 36.2, കോട്ടയത്ത് 34.5, കോഴിക്കോട്ട് 35 ഡിഗ്രിവരെ ഇന്നലെ രേഖപ്പെടുത്തി.
പുനലൂരില്‍ 34 ഡിഗ്രിയും. വടക്കേയിന്ത്യയില്‍ നിന്ന് വീശുന്ന ശീതക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മൂന്നു ദിവസം കഴിഞ്ഞ് താപനിലയില്‍ കുറവുണ്ടാകും. മദ്ധ്യ, തെക്കന്‍ ജില്ലകളില്‍ മൂന്നു ദിവസം ചിലയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയേറെയാണ്.
"
https://www.facebook.com/Malayalivartha


























