കുട്ടി കിടക്കുന്നത് 150 അടി താഴ്ചയില്‍ ... രാജസ്ഥാനില്‍ മൂന്നര വയസ്സുകാരി 8 ദിവസമായി കുഴല്‍ക്കിണറില്‍ കുടുങ്ങിക്കിടക്കുന്നു...കുട്ടിയെ ഇന്ന് പുറത്തെത്തിക്കാന്‍ കഴിഞ്ഞേക്കുമെന്ന് എന്‍ഡിആര്‍എഫ് സംഘം

കുട്ടി കിടക്കുന്നത് 150 അടി താഴ്ചയില്‍ ....രാജസ്ഥാനില്‍ മൂന്നര വയസ്സുകാരി 8 ദിവസമായി കുഴല്‍ക്കിണറില്‍ കുടുങ്ങിക്കിടക്കുന്നു. കുട്ടിയെ ഇന്ന് പുറത്തെത്തിക്കാന്‍ സാധിച്ചേക്കുമെന്ന് എന്‍ഡിആര്‍എഫ് സംഘം . പ്രദേശത്ത് മഴ പെയ്യുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നു.
രാജസ്ഥാനിലെ കോട്പുത്തലയില് കഴിഞ്ഞ തിങ്കളാഴ്ച കളിക്കുന്നതിനിടെ കുഴല്‍ക്കിണറില്‍ വീണ മൂന്നര വയസ്സുകാരി ചേതനയെ രക്ഷപ്പെടുത്താന്‍ ഇതുവരെ കഴിഞ്ഞില്ല. ഒരാഴ്ചയായി കുട്ടി 150 അടി താഴ്ചയില്‍ കുടുങ്ങിക്കിടക്കുകയാണ്. കുട്ടിയെ രക്ഷപ്പെടുത്തുന്നതില്‍ അധികൃതരുടെ ഭാഗത്തു നിന്നും കനത്ത അനാസ്ഥ ഉണ്ടായെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം.
കുട്ടിയുടെ വസ്ത്രത്തില്‍ കൊളുത്ത് കുരുക്കി പുറത്തെത്തിക്കാനായി ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഇതിനു ശേഷമാണ് യന്ത്രങ്ങളുടെ സഹായത്തോടെ സമാന്തരമായി കുഴിയെടുക്കാനുള്ള ശ്രമം ആരംഭിച്ചത്. തുരങ്കമുണ്ടാക്കി എല്‍ ആകൃതിയിലുള്ള പൈപ്പിട്ട് കുട്ടിയെ രക്ഷിക്കാനാണ് ശ്രമം. യന്ത്രങ്ങള്‍ എത്തിക്കാന്‍ വൈകിയെന്നാരോപണം കുടുംബം ഉന്നയിക്കുന്നു.
"
https://www.facebook.com/Malayalivartha


























