ബസ് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറി 17കാരിക്ക് ദാരുണാന്ത്യം; രണ്ട് കുട്ടികൾക്ക് അപകടത്തിൽ പരിക്ക്....

ദേശീയപാതയിൽ വെളിയങ്കോട് മേൽപ്പാലത്തിലുണ്ടായ അപകടത്തിൽ 17കാരിക്ക് ദാരുണാന്ത്യം. ബസ് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറിയാണ് കൊണ്ടോട്ടി പള്ളിമുക്ക് ഹയാത്തുൽ ഇസ്ളാം ഹയർ സെക്കന്ററി മദ്രസ വിദ്യാർത്ഥി ഹിബ ആണ് മരിച്ചത്. അപകടത്തിൽ പാലത്തിന്റെ കൈവരിയിലെ തെരുവ് വിളക്കിൽ തലയിടിച്ചായിരുന്നു കുട്ടിയുടെ മരണം. തിങ്കളാഴ്ച പുലർച്ചെ 3.45ഓടെയാണ് അപകടം ഉണ്ടായത്. കുട്ടികളുമായി വാഗമണ്ണിൽ ടൂർ പോയി മടങ്ങുകയായിരുന്നു ബസ് ഇതിനിടെയാണ് സംഭവം.
മേൽപ്പാലത്തിന്റെ കൈവരിയിൽ ഇടിച്ചശേഷം ബസ് സ്ട്രീറ്റ് ലൈറ്റിലും ഇടിക്കുകയായിരുന്നു. രണ്ട് കുട്ടികൾക്ക് അപകടത്തിൽ പരിക്കേറ്റിട്ടുമുണ്ട്. ഗുരുതര പരിക്കുള്ള ഇവരെ മലപ്പുറം കോട്ടയ്ക്കലിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമായതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഹിബയുടെ മൃതദേഹം കുറ്റിപ്പുറം താലൂക്ക് ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
റോഡ് സൈഡിൽ ഡിവൈഡറിനോട് ചേർന്ന് നിർമ്മിച്ച ഇലക്ട്രിക്പോസ്റ്റിൽ വാഹനത്തിന്റെ ഒരു വശം ഇടിക്കുകയായിരുന്നു. നേരിട്ടുള്ള അപകടമല്ലാത്തതുകൊണ്ടു തന്നെ വലിയൊരു അപകടം ഒഴിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപോയിട്ടുണ്ടാകാം എന്ന് പോലീസ് പ്രാഥമിക നിഗമനത്തിൽ എത്തിയിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് ഇനിയും വ്യക്തമാകാനുണ്ട്.
നാല്പത്തഞ്ച് വിദ്യാർത്ഥികളാണ് ബസിൽ ഉണ്ടായിരുന്നത്. ഇവരിൽ ഹിബ മരിക്കുകയും, മറ്റ് 2 കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്നുമാണ് വിവരങ്ങൾ പുറത്ത് വരുന്നത്. ഈ ബസിന്റെ ഒരുവശം ഇലക്ട്രിക്ക് പോസ്റ്റിനോട് ചേർന്ന് ചാരിയിരിക്കുന്ന നിലയിലായിരുന്നു. ഈ സീറ്റിനോട് ഓരം ചേർന്ന് കിടന്ന വിദ്യാർത്ഥിയാണ് മരിച്ച ഹിബ.
ബസിന്റെ സൈഡിൽ തല ചാരികിടക്കുകയായിരുന്നു ഹിബ. അങ്ങനെയാണ് വിദ്യാർത്ഥിയ്ക്ക് പരിക്കേറ്റതെന്നാണ് വിവരം. മറ്റ് 2 കുട്ടിയ്ക്കും അപകടം സംഭവിച്ചുവെന്നതൊഴിച്ചാൽ മറ്റുകുട്ടികൾ സുരക്ഷിതരാണെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥികളെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha


























