Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കോട്ടയം കിഴപറയാറിൽ മതസൗഹാർദ്ദത്തിന്റെ വേറിട്ട കാഴ്ച; പള്ളിപ്പെരുന്നാൾ ഗാനമേള തടസ്സപ്പെടുത്താൻ ശ്രമിച്ചയാളെ പുറത്താക്കി നാട്ടുകാർ; പിന്നാലെ ഗായകൻ റഷീദിന് വേദിയിൽ ലഭിച്ചത് അപ്രതീക്ഷിത പിന്തുണ...


തേങ്ങയ്ക്ക് വിമാനത്തിൽ വിലക്ക്; മണ്ഡലകാലത്ത് മാത്രം ഇളവ്, പിന്നിലെ കാരണം അതാണ്


വേദിയിൽ ദിൽജിത്തിന് ആരാധികയുടെ ചുടുചുംബനം; വല്ലാതായി പഞ്ചാബി താരം, പിന്നാലെ രസകരമായ മറുപടിയും


ആ ഭീഷണി പ്രകോപനമായി... കമിതാക്കൾക്കിടയിൽ മദ്യപാനത്തിനിടെ തർക്കം, 23കാരിക്ക് ദാരുണാന്ത്യം


പിക്കപ്പ് വാൻ പാഞ്ഞടുത്ത് ചെയ്തത്... ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഇന്ത്യക്കാർക്ക് നേരെ മുട്ടയേറ്; പിന്നാലെ വംശീയ അധിക്ഷേപം, ഓസ്‌ട്രേലിയയിൽ ഇന്ത്യക്കാർക്കെതിരെ വിദ്വേഷം പടരുന്നു

അങ്ങനെ വീണ്ടും സർക്കാർ ഉടമസ്ഥതതയിലുള്ള ഭൂമി സർക്കാർ പണം കൊടുത്ത് വാങ്ങുന്നു...ഡിവിഷൻ ബഞ്ചിനെ സമീപിക്കാനുള്ള ആർജവം കാണിക്കേണ്ട സർക്കാർ സ്വകാര്യ കമ്പനിയെ സഹായിക്കാൻ ഒരുങ്ങുന്നു...

30 DECEMBER 2024 04:07 PM IST
മലയാളി വാര്‍ത്ത

More Stories...

കോട്ടയം കിഴപറയാറിൽ മതസൗഹാർദ്ദത്തിന്റെ വേറിട്ട കാഴ്ച; പള്ളിപ്പെരുന്നാൾ ഗാനമേള തടസ്സപ്പെടുത്താൻ ശ്രമിച്ചയാളെ പുറത്താക്കി നാട്ടുകാർ; പിന്നാലെ ഗായകൻ റഷീദിന് വേദിയിൽ ലഭിച്ചത് അപ്രതീക്ഷിത പിന്തുണ...

പാലക്കാട് ക്ലാസ് മുറിയിൽ വെടിവയ്പ്പ്; സഹപാഠിക്ക് വെടിയേറ്റു

ആ ഭീഷണി പ്രകോപനമായി... കമിതാക്കൾക്കിടയിൽ മദ്യപാനത്തിനിടെ തർക്കം, 23കാരിക്ക് ദാരുണാന്ത്യം

നെടുമ്പാശേരിയെ വിറപ്പിച്ച തോക്ക് വേട്ട... ദുബായിൽനിന്ന് കൊച്ചിയിൽ എത്തിയത് 11 എയർ റൈഫിളുകളുമായി; നെടുമ്പാശേരി വിമാനത്താവളത്തിൽ പാലക്കാട് സ്വദേശികൾ പിടിയിൽ, തോക്കുകൾ അഴിച്ചുമാറ്റി കടത്താൻ ശ്രമിച്ചതിന് പിന്നിലെ പിടി മുറുക്കി കസ്റ്റംസ്

നോട്ടീസിനെ ശപിച്ച് ബാങ്കുകാർ... വീണ്ടും കുതിച്ചുയർന്ന് സ്വർണം; പണയംവച്ചവർക്ക് ആശ്വാസം, ബാങ്കുകൾക്ക് ഇനി എന്ത് സംഭവിക്കും?

അങ്ങനെ വീണ്ടും സർക്കാർ ഉടമസ്ഥതതയിലുള്ള ഭൂമി സർക്കാർ പണം കൊടുത്ത് വാങ്ങുന്നു. എന്നിട്ട് കോടതി പറഞ്ഞെന്ന് കള്ളം പറയും. സിംഗിൾ ബഞ്ച് വിധിയിൽ പന്തികേടുണ്ടെങ്കിൽ ഡിവിഷൻ ബഞ്ചിനെ സമീപിക്കാനുള്ള ആർജവം കാണിക്കേണ്ട സർക്കാർ സ്വകാര്യ കമ്പനിയെ സഹായിക്കാൻ ഒരുങ്ങുന്നു. വയനാട് പുനരധിവാസത്തിന്റെ പേരിലാണ് ഇത്തരത്തിൽ ഒരു കള്ളകളി.വയനാട്ടിലെ മോഡൽ ടൗൺഷിപ്പിനുള്ള ഭൂമി ഏറ്റെടുക്കലിൽ  തര്‍ക്കം ഉന്നയിച്ച എസ്റ്റേറ്റ് ഉടമകൾക്ക് സര്‍ക്കാര്‍ മുൻകൂര്‍ പണം നൽകണമെന്ന ഹൈകോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോകില്ല. വിധിക്കെതിരെ സർക്കാർ അപ്പീൽ പോകണമെന്ന്  നിയമ വദഗ്ദ്ധർ ഉപദേശം നൽകിയെങ്കിലും എസ്റ്റേറ്റ് ഉടമകളുടെ സമ്മർദ്ദത്തിന് സർക്കാർ വഴങ്ങാനാണ് സാധ്യത.    അപ്പീൽ പോയാൽ വയനാട്ടിലെ പുനരധിവാസം വൈകുമെന്നതാണ് സർക്കാർ ചൂണ്ടിക്കാണിക്കുന്നത്.     ഇതിനാൽ തന്നെ കോടതി വിധി വന്നെങ്കിലും ഭൂമി ഏറ്റെടുക്കുന്നതിലെ ആശയക്കുഴപ്പം വീണ്ടും തുടരുകയാണ്. എത്രയും വേഗം ഭൂമി ഏറ്റെടുക്കണമെന്നാണ്  സി പി എം   നേതാക്കളുടെ ആവശ്യം.എങ്കിൽ മാത്രമേ കമ്മീഷൻ മറിയുകയുള്ളുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. കാരണം ഏറ്റെടുക്കാൻ പോകുന്ന രണ്ട് എസ്റ്റേറ്റുകളുടെയും  ഉടമസ്ഥാവകാശം തർക്കത്തിലാണ്. എസ്റ്റേറ്റ് ഉടമകൾ  ഭൂമി കൈവശം വയ്ക്കുന്നവരാണെന്നാണ് സർക്കാരിന്റെ ആക്ഷേപം. അങ്ങനെയാണെങ്കിൽ ഏറ്റെടുക്കാൻ പോകുന്ന സർക്കാർ ഭൂമിക്ക് സർക്കാർ തന്നെ പണം നൽകണം. മനുഷ്യന്‍റെ ഹൃദയം അറിഞ്ഞ വിധിയെന്നായിരുന്നു ഹൈക്കോടതിയോടുള്ള റവന്യു മന്ത്രിയുടെ പ്രതികരണം. എന്നാൽ, പ്രത്യക്ഷത്തിൽ ആശ്വാസമെന്ന് തോന്നുന്ന വിധിയിൽ ആശങ്കയും ഏറെയെന്നാണ് വിലയിരുത്തൽ.   വയനാട് ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാനുള്ള ടൗൺഷിപ്പുകളുടെ നിര്‍മ്മാണത്തിന് നെടുമ്പാല എസ്റ്റേറ്റിൽ 65.41 ഹെക്ടറും കൽപ്പറ്റ വില്ലേജിലെ എൽസ്റ്റൺ എസ്റ്റേറ്റിൽ നിന്ന് 78.73 ഹെക്ടറും ആണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ഹൈക്കോടതി വിധിപ്രകാരം 2013 ലെ ഭൂമി ഏറ്റെടുക്കൽ പുനരധിവാസ നിയമപ്രകാരം ഏറ്റെടുക്കലുമായി സര്‍ക്കാരിന് മുന്നോട്ട് പോകാം.നിയമപ്രകാരം ഉള്ള നഷ്ടപരിഹാരം സര്‍ക്കാരിന് തീരുമാനിച്ച് തുക എസ്റ്റേറ്റ് ഉടമകൾക്ക് നൽകണം. തര്‍ക്കമുണ്ടെങ്കിൽ തോട്ടം ഉടമകൾക്ക് നിയമവഴി തേടാം. കാലതാമസം ഒഴിവാക്കി ടൗൺഷിപ്പ് നിര്‍മ്മാണവുമായി സര്‍ക്കാരിന് മുന്നോട്ട് പോകാൻ നിലവിലെ സാഹചര്യത്തിൽ കഴിയുമെങ്കിലും ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കമുണ്ടെന്ന സര്‍ക്കാര്‍ വാദം കണക്കിലെടുക്കാത്തതിലാണ് ആശങ്ക. മാത്രമല്ല സര്‍ക്കാര്‍ മുൻകൂര്‍ പണം നൽകണമെന്ന് ഭൂമി കൈവശം വെച്ചവര്‍ ഉന്നയിച്ച ആവശ്യം കോടതി അതേ പടി അംഗീകരിച്ചിട്ടുമുണ്ട്.  
കൊല്ലം, പത്തനംതിട്ട, കോട്ടയം , ഇടുക്കി ജില്ലകളിലടക്കം ഹാരിസൺ അടക്കം വൻകിട എസ്റ്റേറ്റുകളുടെ തോട്ട ഭൂമി തിരിച്ചുപിടിക്കലിൽ സര്‍ക്കാർ നിയമപോരാട്ടങ്ങളിലാണ്. തോട്ടം ഭൂമി കൈവശം വെച്ചവര്‍ക്ക് അനുകൂലമായ തീരുമാനം തോട്ടഭൂമി ഏറ്റെടുക്കലിൽ ഭാവി കേസുകളെ കൂടി ബാധിക്കുന്നതാണെന്നാണ് നിയമവിദഗ്ധരിൽ ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ടു തന്നെ വിധിക്കെതിരെ അപ്പീൽ പോകണമെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. പക്ഷെ വീണ്ടും നിയമനടപടിയിലേക്ക് പോയാൽ വയനാട്ടിലെ ടൗഷിപ്പ് ഇനിയും നീളും.  തുടർ നടപടികളെ കുറിച്ച് തിരക്കിട്ട ആലോചനയിലാണ് റവന്യു വകുപ്പ് 143 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ രണ്ട് എസ്റ്റേറ്റ് മാനേജുമെന്‍റുകൾ നൽകിയിരുന്ന ഹർജിയാണ്  ഹൈക്കോടതി തളളിയത്. അടുത്ത ദിവസം മുതൽ സർക്കാരിന് ഭൂമി അളന്ന് തിട്ടപ്പെടുത്താമെന്ന് വ്യക്തമാക്കിയ സിംഗിൾ ബെഞ്ച് വ്യവസ്ഥകൾക്ക് വിധേയമായി എസ്റ്റേറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം നൽകാനും നിർദേശിച്ചു.   വയനാട്ടിലെ ടൗൺ ഷിപ്പ് നിർമാണത്തിനുളള വലിയൊരു കടമ്പയാണ് സർക്കാരിന് നിലവിൽ മാറിക്കിട്ടിയത്. ഹാരിസൺ മലയാളം ലിമിറ്റഡിന്‍റെ ഉടമസ്ഥതയിലുളള  നെടുമ്പാല എസ്റ്റേറിലെ  65.41 ഹെക്ടറും  എൽസ്റ്റൺ എസ്റ്റേറ്റിന്‍റെ  78 ഹെക്ടറുമാണ് ഏറ്റെടുക്കാൻ സർക്കാർ ഉത്തരവിറക്കിയത്. ഇതിനെതിരെ എസ്റ്റേറ്റ് മാനേജ്മെന്‍റുകൾ നൽകിയ ഹർജി തളളിയ ഹൈക്കോടതി ഭൂമി ഏറ്റെടുക്കൽ നടപടികളുമായി സർക്കാരിന് മുന്നോട്ട് പോകാമെന്ന് നിർദേശിച്ചു. ദുരന്ത നിവാരണ  നിയമം പ്രകാരം നടപടികൾ സ്വീകരിക്കാം. എന്നാൽ, 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമം അനുസരിച്ച് സർക്കാർ നഷ്ടപരിഹാരം നൽകണം. നഷ്ടപരിഹാരത്തുകയിൽ എതിർപ്പുണ്ടെങ്കിൽ എസ്റ്റേറ്റ് ഉടമകൾക്ക് തുടർ നിയമ നടപടി സ്വീകരിക്കാം. ഏറ്റെടുക്കാനുദ്ദേശിക്കുന്ന ഭൂമി സർക്കാരിന് ആവശ്യമെങ്കിൽ അടുത്ത ദിവസം മുതൽ അളക്കാം.

 

എസ്റ്റേറ്റ് ഉടമകൾ ഇതിനാവശ്യമായ പിന്തുണ നൽകണം. ഭൂമി സർക്കാർ ഔദ്യോഗികമായി ഏറ്റെടുക്കും മുമ്പ് നഷ്ടപരിഹാരം കൊടുത്തിരിക്കണമെന്നും കോടതി നി‍ർദേശിച്ചു. ദുരന്തബാധിതരുടെയും സർക്കാരിന്‍റെയും ഹൃദയം തിരിച്ചറിയുന്നതാണ് കോടതി വിധിയെന്ന് റവന്യു മന്ത്രി കെ രാജൻ പ്രതികരിച്ചു. നടപടികളിൽ മെല്ലെപ്പോക്ക് ഉണ്ടായിട്ടില്ലെന്നും പുതിയ വര്‍ഷത്തിൽ പുനരധിവാസ പദ്ധതിയുമായി വേഗത്തിൽ മുന്നോട്ടുപോകാമെന്നും കെ രാജൻ പറഞ്ഞു.ഏറ്റെടുക്കുന്ന ഭൂമയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കത്തിലും ഹൈക്കോടതി ചില നിബന്ധനകൾ വെച്ചിട്ടുണ്ട്. എസ്റ്റേറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം കൈപ്പറ്റാമെങ്കിലും ഭൂമിയുടെ ഉടമസ്ഥാവകാശം സർക്കാരിനാണെന്ന് പിന്നീട്  സിവിൽ കോടതി കണ്ടെത്തിയാൽ നഷ്ടപരിഹാരത്തുക തിരികെ നൽകണമെന്നും അക്കാര്യം സമ്മതിച്ച് സത്യവാങ്മൂലം നൽകണമെന്നും ഉത്തരവിലുണ്ട്. സിവിൽ കോടതി ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുത്തു വരുമ്പോൾ ഇന്ന് ജീവിച്ചിരിക്കുന്ന പലരും മരിച്ചു കഴിഞ്ഞിരിക്കും.  

2013 ഭൂമി ഏറ്റെടുക്കൽ നിയമമനുസരിച്ച് സർക്കാർ മതിയായ നഷ്ടപരിഹാരം നൽകണമെന്ന് എൽസ്റ്റൺ എസ്റ്റേറ്റ്  ഉടമ പറഞ്ഞു. കോടതിവിധി അനുസരിച്ച് ഇക്കാര്യത്തിൽ സർക്കാരുമായി ചർച്ച നടത്തും. ഭൂമി സർവേ നടത്തുന്നതിൽ അടക്കം നിലവിൽ സർക്കാരുമായി സഹകരിക്കുന്നുണ്ടെന്നും മൊയ്തീൻ കുഞ്ഞ് പറഞ്ഞു. സർക്കാരിനെതിരായ ഹർജിയിൽ കോടതിവിധി പറഞ്ഞതിന് പിന്നാലെയാണ് പ്രതികരണം. എൽസ്റ്റൺ എസ്റ്റേറ്റിലെ 78. 73 ഹെക്ടർ ഭൂമിയാണ് കൗൺസിനായി സർവെ ചെയ്ത് എടുത്തിരിക്കുന്നത് ഇവിടെ 600 കുടുംബങ്ങൾക്ക് വീട് വെച്ച് നൽകാനാകും എന്നാണ് കണക്കുകൂട്ടൽഹൈക്കോടതി വിധി ആശ്വാസകരമാണെന്നും പുനരധിവാസം വൈകിപ്പിച്ചതിന്‍റെ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്നും കോടതി വ്യവഹാരങ്ങളിലേക്ക് പുനരധിവാസത്തെ തള്ളി വിട്ടതല്ലാതെ കേസ് കൊണ്ട് മറ്റൊരു ഗുണവും ഉണ്ടായില്ലെന്നും ടി സിദ്ദീഖ് എംഎൽഎ പ്രതികരിച്ചു.സർക്കാർ സമയബന്ധിതമായി പുനരാധിവാസത്തിന്‍റെ കലണ്ടർ പ്രഖ്യാപിക്കണം.

 

സ്പോൺസർമാരുമായി അടിയന്തര ചർച്ച നടത്തണം. പ്രധാനമന്ത്രിയുടെ സന്ദർശനം ആശ്വാസമായിരുന്നു. പക്ഷെ സ്വന്തം വാക്കിനോട് നീതിപുലർത്താൻ പ്രധാനമന്ത്രിയ്ക്ക് ആയില്ലെന്നും ടി സിദ്ദീഖ് വിമര്‍ശിച്ചു.ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കെ. ചന്ദ്രശേഖരൻ റവന്യൂ മന്ത്രിയായിരിക്കെ  ഹാരിസൻ കമ്പനിയുടെ കൈവശമിരുന്ന 38000 ഏക്കർ സർക്കാർ ഭൂമിയാണ് തിരിച്ചുപിടിക്കുന്നതിൽ നിന്ന് ഹൈക്കോടതി വിലക്കിയിരുന്നു.പിണറായി മന്ത്രിസഭ അധികാരത്തിലെത്തിയപ്പോൾ തന്നെ സർക്കാർ ഭൂമി തിരിച്ചുപിടിക്കുന്നതിനായി വി എസ് സർക്കാർ നിയമിച്ച സ്പഷ്യൽ ഗവൺമെന്റ് പ്ലീഡർ സുശീലാ ഭട്ടിനെ മന്ത്രി ചന്ദ്രശേഖരൻ തത്സ്ഥാനത്ത് നിന്നും നീക്കം ചെയ്തിരുന്നു. ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ റവന്യുമന്ത്രി പോലും കാണിക്കാത്ത ധൈര്യമാണ് ഇക്കാര്യത്തിൽ ചന്ദ്രശേഖരൻ അന്ന്  കാണിച്ചത്. ഇത് വിവാദമായപ്പോൾ ഭരണപരമായ സൗകര്യത്തിനു വേണ്ടിയാണ് മാറ്റമെന്ന് റവന്യുമന്ത്രി പറഞ്ഞു.

 

എന്നാൽ നടന്നത് അതല്ല.  ഹാരിസൺ, ടി ആർ ആന്റ് ടീ മുതലാളിമാരിൽ നിന്നും തെരഞ്ഞടുപ്പ് സമയത്ത് കോടികൾ വാങ്ങിയതുകൊണ്ടാണ് റവന്യു കേസുകൾ സത്യസന്ധമായി വാദിച്ചിരുന്ന സുശീലാ ഭട്ടിനെ നീക്കിയത്. ഇത് അക്കാലത്ത് തന്നെ വാർത്തയായിരുന്നു.അന്ന്  ബിജി മോൾ മന്ത്രിയാകാത്തതിനു പിന്നിലെ കാരണവും മറ്റൊന്നുമായിരുന്നില്ല.  റ്റി ആർ ആന്റ് റ്റീ എസ്റ്റേറ്റുകാരുടെ  മുണ്ടക്കയം എസ്ററ്റിൽ പൊതുവഴി തടസപ്പെടുത്തിയപ്പോൾ അത് ബിജിമോൾ എതിർത്തിരുന്നു. റ്റി ആർ & റ്റി എസ്റ്റേറ്റുകാർ ആദർശ ദൈവങ്ങളെ നേരിട്ട് കാണേണ്ട രീതിയിൽ  കണ്ടതോടെ ബിജിമോൾ മുഖ്യധാരയിൽ നിന്നും ഔട്ടായി.  ഇതിനു പിന്നാലെയാണ് സർക്കാർ ഭൂമി തിരിച്ചുപിടിക്കണമെന്ന കാര്യത്തിൽ വാശി പിടിക്കുന്ന സുശീലാ ഭട്ടിനെ സർക്കാർ മാറ്റിയത്.

 

ഡി. ജി. പി എസ് ശ്രീജിത്ത് മനുഷ്യാവകാശ കമ്മീഷൻ ഇൻവെസ്റ്റിഗേഷൻ ഓഫീസർ ആയിരിക്കെ  ഹാരിസൺ ഉൾപ്പെടെയുള്ള സർക്കാർ ഭൂമി തിരിച്ചുപിടിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ശുപാർശ നൽകിയിരുന്നു. ഇത് കമ്മീഷൻ അംഗീകരിച്ച് സർക്കാറിന് നിർദ്ദേശവും നൽകി. പ്രസ്തുത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഐ എ എസ് ഉദ്യോഗസ്ഥനായ രാജമാണിക്യത്തെ യുഡിഎഫ് സർക്കാർ സർക്കാർ ഭൂമി തിരിച്ചുപിടിക്കാനുള്ള സ്പെഷ്യൽ ഓഫീസറാക്കിയത്. അദ്ദേഹം വിശദമായ ഒരു റിപ്പോർട്ട് സർക്കാരിന് നൽകിയിരുന്നു. മോക്ഷം കിട്ടാനല്ല കേരളത്തിൽ ആരും മന്ത്രിയാകുന്നത്. എന്നാൽ ആദർശം പരസ്യമായി പറത്ത് അഴിമതി രഹസ്യമായി നടത്തുകയാണ് സഖാക്കളുടെ  ശീലം.ഹാരിസൺ കേസ് ഹൈക്കോടതിയിൽ വാദിച്ചത് കേസിനെ കുറിച്ച് ഒന്നും അറിയാത്തവരാണ്. ഇത്  ഒത്തുകളിയുടെ ഫലമാണെന്ന് മുൻ ഗവൺമെന്റ് പ്ലീഡർ സുശീലാഭട്ടും പ്രതികരിച്ചു. ഭൂമിയില്ലാത്ത പാവപ്പെട്ടവർ അങ്ങനെ തന്നെ തുടരുമെന്നും ഭട്ട് പറഞ്ഞു. 

  ഹാരിസൺ മലയാളം പ്ലാൻേറഷനെതിരായ വിജിലൻസ് കേസും രണ്ടാം പിണറായി  സർക്കാർ പിൻവലിച്ചു . ഹാരിസണിനെതിരെ റവന്യു വകുപ്പ് രജിസ്റ്റർ ചെയ്ത 49 കേസുകളിൽ 7 കേസുകൾ മാത്രമാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.ബാക്കി കേസുകളിൽ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് അന്ന്   മന്ത്രി പറഞ്ഞത്. എന്നാൽ ഇതേ കേസുകൾ തന്നെയാണ് പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത്. കോടതിയിൽ നിന്നും കേസുകൾ പിൻവലിക്കുന്നത് നിയമവകുപ്പും ആഭ്യന്തര വകുപ്പുമായതിനാൽ റവന്യുമന്ത്രി അറിഞ്ഞില്ല എന്നു പറയുന്നതിൽ ന്യായമുണ്ട്. ഹാരിസൻ കമ്പനിയുടെ കൈവശമിക്കുന്ന 38000 ഏക്കർ സർക്കാർ ഭൂമിയാണ് തിരിച്ചുപിടിക്കുന്നതിൽ നിന്ന് ഹൈക്കോടതി വിലക്കിയത്. 

 

സർക്കാർ ഭൂമി സർക്കാർ തന്നെ പണം കൊടുത്ത് വാങ്ങാനുള്ള പ്രവണതക്ക് സി.പി.എമ്മിന് സി പി ഐയുടെ പിന്തുണയുണ്ട്. കാരണം റവന്യു വകുപ്പ്  ഭരിക്കുന്നത് സി.പി.ഐയാണ്. കെ.ചന്ദ്രശേഖരൻ മന്ത്രിയായിരുന്ന കാലത്തും ഇത് തന്നെയായിരുന്നു അവസ്ഥ. സർക്കാർ ഭൂമി സർക്കാർ തന്നെ പണം കൊടുത്ത് വാങ്ങുന്ന മറ്റൊരു സംഭവം ചെറുവള്ളി എസ്റ്റേറ്റിന്റെ കാര്യത്തിലാണ് സംഭവിച്ചത്. എസ്‌റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം കോടതിയില്‍ നില്‍ക്കുമ്പോഴാണ് ശബരിമലയയയ്ക്ക് സമീപം സംസ്ഥാനത്തെ അഞ്ചാമത്തെ വിമാനത്താവളം എന്ന ലക്ഷ്യവുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുന്നത്. ഇതിനായി നേരത്തെ തന്നെ കണ്ടുവച്ചിരുന്ന എരുമേലിക്കടുത്തുള്ള ചെറുവള്ളി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാനുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നു.

 

ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന ഭൂമിയുടെ സര്‍വേ നമ്പറുകള്‍ വിജ്ഞാപനം ചെയ്തുകൊണ്ടാണ് പുതിയ ഉത്തരവ് ഇറക്കിയത് . കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളി താലൂക്കിലെ എരുമേലി സൗത്ത്, മണിമല വില്ലേജുകളിലെ 2750 ഏക്കര്‍ (1039.876 ഹെക്ടര്‍) വിമാനത്താവളത്തിനായി ഏറ്റെടുക്കും. എസ്‌റ്റേറ്റിന് പുറത്ത് ഏറ്റെടുക്കുന്ന 307 ഏക്കറും ചേര്‍ത്താണിത്.സര്‍ക്കാര്‍ ഭൂമി പൊതു പദ്ധതിക്കായി ഏറ്റെടുക്കാന്‍ ഭൂമി ഒഴിപ്പിക്കേണ്ടതില്ല. ഏറ്റെടുക്കാതെ തന്നെ നേരിട്ട് സര്‍ക്കാരിന് വിനിയോഗിക്കാന്‍ കഴിയും. സ്വകാര്യ ഭൂമിയാണെങ്കില്‍ മാത്രമാണ് ഭൂമി ഏറ്റെടുക്കേണ്ടതായി വരിക.കാഞ്ഞിരപ്പള്ളി താലൂക്കില്‍ എരുമേലി, മണിമല വില്ലേജുകളിലായി 281,283,282,299 റീസര്‍വേ നമ്പറുകളിലുള്ള ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. വിമാനത്താവളത്തിനായി 2013 ലെ കേന്ദ്ര ഭൂമി ഏറ്റെടുക്കല്‍ (ലാന്‍ഡ് അക്വിസിഷന്‍, റീഹാബിലിറ്റേഷന്‍ ആന്‍ഡ് റീസെറ്റില്‍മെന്റ്) നിയമപ്രകാരം ഭൂമി ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

 

എന്നാല്‍ തങ്ങളുടേതെന്ന് സര്‍ക്കാര്‍ ഒരിക്കല്‍ പ്രഖ്യാപിച്ച ഭൂമി ഏറ്റെടുക്കുന്നത് എപ്രകാരമായിരിക്കും എന്ന ചോദ്യമാണ് ഉയരുന്നത്. ഭൂമി ഏറ്റെടുക്കുമ്പോള്‍ ഭൂമിയിലെ ചമയങ്ങളുടെ വില കെട്ടിവച്ച് ഏറ്റെടുക്കാമെന്ന് മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കാലത്ത് ഇ ചന്ദ്രശേഖരന്‍ റവന്യൂ മന്ത്രിയായിരിക്കെ നിര്‍ദ്ദേശം വച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഭൂമിയാണെന്ന് സര്‍ക്കാര്‍ ഉറപ്പിച്ച് പറയുന്ന ഭൂമി എന്തിന് പണം നല്‍കി ഏറ്റെടുക്കണമെന്ന ചോദ്യം അന്ന് ഉയര്‍ന്നു. സര്‍ക്കാരാണ് ഭൂമിയുടെ ഉടമയെന്ന് ഉറപ്പുണ്ടെങ്കില്‍ പണം കെട്ടിവക്കുന്നതെന്തിനെന്ന ചോദ്യം ബിലീവേഴ്സ് ചര്‍ച്ചും, അഭിഭാഷകരുമുള്‍പ്പെടെ അന്ന് ഉന്നയിച്ചു. പുതിയ ഉത്തരവില്‍ ഭൂമി പണം നല്‍കിയാണോ ഏറ്റെടുക്കുന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍ ലാന്‍ഡ് അക്വിസിഷന്‍ ആക്ട് പ്രകാരം രണ്ട് തരത്തില്‍ മാത്രമാണ് സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാന്‍ കഴിയുക.

 

സര്‍ക്കാര്‍ ഭൂമി പൊതു പദ്ധതിക്കായി ഏറ്റെടുക്കാന്‍ ഭൂമി ഒഴിപ്പിക്കല്‍ ചെയ്യേണ്ടതില്ല. ഏറ്റെടുക്കാതെ തന്നെ നേരിട്ട് സര്‍ക്കാരിന് ആ ഭൂമി വിനിയോഗിക്കാന്‍ കഴിയും. സ്വകാര്യ ഭൂമിയാണെങ്കില്‍ മാത്രമാണ് ഭൂമി ഏറ്റെടുക്കേണ്ടതായി വരിക.സിവില്‍ കേസ് കോടതിയെ നിലനില്‍ക്കെ പണം കെട്ടിവച്ച് ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി ഭൂമി ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ ആലോചിച്ചാല്‍ സഭാ കൗണ്‍സില്‍ ചേര്‍ന്ന് തീരുമാനം എടുക്കുമെന്നാണ് ബിലീവേഴ്‌സ് ചര്‍ച്ച് നേതൃത്വം പ്രതികരിച്ചത്.  ചെറുവള്ളിയിലെ ഭൂമി തങ്ങളുടേതെന്ന് കെ പി യോഹന്നാന്റെ നേതൃത്വത്തിലുള്ള ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചും സര്‍ക്കാര്‍ ഭൂമിയെന്ന് സര്‍ക്കാരും അവകാശപ്പെടുന്നു.എസ്‌റ്റേറ്റ് ഉടമസ്ഥാവകാശം രേഖകള്‍ പ്രകാരം ബിലീവേഴ്‌സ് ചര്‍ച്ചിനാണ്. തങ്ങളുടെ ഉടമസ്ഥാവകാശം അംഗീകരിച്ചുകൊണ്ടാണ് ബിലീവേഴ്‌സ് ചര്‍ച്ച് വിമാനത്താവളത്തിനായുള്ള മണ്ണ് പരിശോധനയ്ക്ക് അനുമതി നല്‍കിയിരുന്നതും.

 

ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ സെക്ഷന്‍ 77 അനുസരിച്ച് കോടതിയില്‍ നഷ്ടപരിഹാരത്തുക കെട്ടിവച്ചാണ് ഭൂമി ഏറ്റെടുക്കുക എന്നായിരുന്നു മുമ്പ് സര്‍ക്കാര്‍ തീരുമാനം. സിവില്‍ കോടതിയില്‍ നടക്കുന്ന കേസിന്റെ അന്തിമ വിധിയെ ആശ്രയിച്ചാവും തുടര്‍ നടപടികള്‍. തര്‍ക്കം പാലാ കോടതിയിലിരിക്കെ മുന്‍തൂക്കം സര്‍ക്കാര്‍ വാദത്തിനാണ്. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ അവകാശപ്പെടുന്ന ഉടമസ്ഥാവകാശം സ്ഥാപിക്കാനുള്ള വഴികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാതെയും, ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാതെയും, നഷ്ടപരിഹാരം നല്‍കി സര്‍ക്കാര്‍ കൈയ്യേറ്റക്കാരോട് കൈകോര്‍ത്ത് പോവുകയാണെന്ന ആരോപണവും ശക്തമായി നിലനില്‍ക്കുന്നു.സര്‍ക്കാര്‍ നിശ്ചയിച്ച കമ്മീഷനുകള്‍ തന്നെ ചെറുവള്ളിയിലേത് സര്‍ക്കാര്‍ ഭൂമിയാണെന്നും സ്വകാര്യ വ്യക്തി കയ്യേറിയതുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

രാജമാണിക്യം കമ്മീഷന്‍ റിപ്പോര്‍ട്ടിലും വസ്തുതകളെല്ലാം ചൂണ്ടിക്കാട്ടി ഇക്കാര്യം വ്യക്തമാക്കിയിരുന്നുസര്‍ക്കാര്‍ ഭൂമി എന്ന് പ്രഖ്യാപിച്ചതിന് ശേഷം നഷ്ടപരിഹാരം നല്‍കിയാണ് ഭൂമിയേറ്റെടുക്കുന്നതെങ്കില്‍ അത് ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് ഹാരിസണ്‍ മലയാളത്തിനെതിരെ കേസ് വാദിച്ച മുന്‍ ഗവ.പ്ലീഡര്‍ സുശീല ഭട്ട് പറഞ്ഞു . കോടതിയില്‍ തീര്‍ക്കാന്‍ നില്‍ക്കുന്ന കേസിനെ സര്‍ക്കാരിന്റെ നീക്കം ദുര്‍ബലപ്പെടുത്തുമെന്നാണ് അവരുടെ അഭിപ്രായം. 'സര്‍ക്കാരിന് മുന്നില്‍ മറ്റ് വഴികള്‍ ഉള്ളപ്പോള്‍ 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ പരിധിയില്‍ പെടാതെ ഭൂമി ഏറ്റെടുക്കാമായിരുന്നു. അതില്‍ നിയമ തടസ്സങ്ങള്‍ ഒന്നും ഇല്ലാതിരിക്കെ സര്‍ക്കാര്‍ അതിന് മുതിരുന്നതെന്തിനെന്നും സുശീല ഭട്ട് ചോദിക്കുന്നു. 'ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചതാണ്. സര്‍ക്കാര്‍ ഭൂമിയായിരിക്കെ അതില്‍ സര്‍ക്കാരിന് ഏറ്റെടുക്കലുള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ട് പോവുന്നതില്‍ യാതൊരു നിയമ പ്രശ്നങ്ങളുമില്ല.

 

ലാന്‍ഡ് അക്വിസിഷന്‍ നിയമപ്രകാരം ഏറ്റെടുക്കുകയെന്നാല്‍ സ്വകാര്യ വ്യക്തിക്ക് നഷ്ടപരിഹാരം നല്‍കി ഏറ്റെടുക്കുക എന്ന ഒറ്റ വ്യവസ്ഥയേ നിയമത്തിലുള്ളൂ. സര്‍ക്കാര്‍ ഭൂമി ആണെന്ന് ഉറപ്പുണ്ടെങ്കില്‍ ആ ഭൂമിയില്‍ ലാന്‍ഡ് അക്വിസിഷനോ എവിക്ഷനോ നടപ്പാക്കേണ്ടതുമില്ല. സര്‍ക്കാര്‍ തീരുമാനം പൊതുതാത്പര്യത്തിന് എതിരാണ്. സര്‍ക്കാര്‍ നിശ്ചയിച്ച കമ്മീഷനുകള്‍ തന്നെ ചെറുവള്ളിയിലേത് സര്‍ക്കാര്‍ ഭൂമിയാണെന്നും സ്വകാര്യ വ്യക്തി കയ്യേറിയതുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. രാജമാണിക്യം കമ്മീഷന്‍ റിപ്പോര്‍ട്ടിലും വസ്തുതകളെല്ലാം ചൂണ്ടിക്കാട്ടി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. രാജമാണിക്യത്തിന് സ്പെഷ്യല്‍ ഓഫീസര്‍ പവര്‍ ഇല്ല എന്ന ഒറ്റ സാങ്കേതിക കാരണത്താല്‍ മാത്രമാണ് ഭൂമി ഏറ്റെടുക്കല്‍ നടപടികളെ ഹൈക്കോടതി റദ്ദ് ചെയ്തത്. അല്ലാതെ അതില്‍ പറഞ്ഞിരിക്കുന്ന വസ്തുതകള്‍ തെറ്റാണെന്ന് ഒരു കോടതിയും പറഞ്ഞിട്ടില്ല.

 

വസ്തുതകളില്‍ അത് സര്‍ക്കാര്‍ ഭൂമിയാണ്. തര്‍ക്കമുണ്ടെങ്കില്‍ എതിര്‍കക്ഷികളാണ് കോടതിയില്‍ ഇത് ചോദ്യം ചെയ്യേണ്ടത്. അതിന് പകരം സര്‍ക്കാര്‍ ഡിസ്പ്യൂട്ട് ഉണ്ടെന്ന് പറഞ്ഞാല്‍ നാളെ എതിര്‍കക്ഷികള്‍ ആ പണം ക്ലെയിം ചെയ്യാനുള്ള സാധ്യതയുണ്ട്. കോടതിയില്‍ കേസ് വരുമ്പോള്‍ അത് കൂടുതല്‍ സങ്കീര്‍ണമാക്കി, ഉടമസ്ഥത സംബന്ധിച്ച് സര്‍ക്കാരിന് തന്നെ സംശയമുണ്ടെന്ന് വരുത്തി തീര്‍ത്ത് എല്ലാ തോട്ടംഭൂമികളും കയ്യേറ്റക്കാര്‍ക്ക് തന്നെ നല്‍കാന്‍ ഇടവരുത്തുന്ന തീരുമാനമാണ് സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. സര്‍ക്കാര്‍ ഒത്തുകളിക്കുന്നു എന്ന് മാത്രമല്ല, എത്ര കോടികളാണ് ബിലീവേഴ്സ് ചര്‍ച്ചിന് പൊതുഖജനാവില്‍ നിന്ന് സര്‍ക്കാര്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നത് എന്ന് മാത്രം അറിഞ്ഞാല്‍ മതി. 2263 ഏക്കര്‍ സ്ഥലം ഇപ്പോഴത്തെ ഭൂമി വിലയ്ക്ക് എടുക്കുന്നു എന്നാല്‍ രണ്ടായിരം കോടി രൂപയിലധികം ഖജനാവില്‍ നിന്ന് ബിലീവേഴ്സ് ചര്‍ച്ചിന് ലഭിക്കും. ഇത് ആരെ സഹായിക്കാനാണെന്ന് വ്യക്തമാണ്. തോട്ടം ഭൂമി ഉടമസ്ഥ തര്‍ക്കവുമായി ബന്ധപ്പെട്ട കേസുകള്‍ അവസാനിപ്പിക്കുന്നതിന് സമാനമായ തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്. അല്ലെങ്കില്‍ സര്‍ക്കാരിന് നേരിട്ട് ആ ഭൂമിയില്‍ കടന്ന് പ്രവര്‍ത്തിക്കാം. ഏറ്റെടുക്കേണ്ട ആവശ്യമില്ല.' ഇത്തരത്തിലുള്ള മറ്റൊരു കളിയാണ് ഇപ്പോൾ വയനാട്ടിൽ നടക്കാൻ പോകുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിലെ കോശി പ്രവിശ്യയിൽ 5.3 തീവ്രതയിൽ ഭൂചലനം; പശ്ചിമബംഗാളിലടക്കം പ്രകമ്പനം, അതിർത്തി മേഖലകളിൽ ജാഗ്രത...  (1 minute ago)

കോട്ടയം കിഴപറയാറിൽ മതസൗഹാർദ്ദത്തിന്റെ വേറിട്ട കാഴ്ച; പള്ളിപ്പെരുന്നാൾ ഗാനമേള തടസ്സപ്പെടുത്താൻ ശ്രമിച്ചയാളെ പുറത്താക്കി നാട്ടുകാർ; പിന്നാലെ ഗായകൻ റഷീദിന് വേദിയിൽ ലഭിച്ചത് അപ്രതീക്ഷിത പിന്തുണ...  (15 minutes ago)

പാലക്കാട് ക്ലാസ് മുറിയിൽ വെടിവയ്പ്പ്; സഹപാഠിക്ക് വെടിയേറ്റു  (2 hours ago)

പിശാചിനെ മൂന്ന് തവണ നേരിൽ കണ്ടു, നരകത്തിന്റെ കവാടവും ദർശിച്ചു; പോപ്പ് ഫ്രാൻസിസിന്റെ സ്വകാര്യ ഡയറിയിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്  (2 hours ago)

തേങ്ങയ്ക്ക് വിമാനത്തിൽ വിലക്ക്; മണ്ഡലകാലത്ത് മാത്രം ഇളവ്, പിന്നിലെ കാരണം അതാണ്  (2 hours ago)

സുപ്രിയ സുളെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമോ? മകൾക്കായി ബിജെപിയുമായി നേരിട്ട് ചർച്ച നടത്തി ശരദ് പവാർ, നിർണായക രാഷ്ട്രീയ നീക്കം  (2 hours ago)

വേദിയിൽ ദിൽജിത്തിന് ആരാധികയുടെ ചുടുചുംബനം; വല്ലാതായി പഞ്ചാബി താരം, പിന്നാലെ രസകരമായ മറുപടിയും  (3 hours ago)

ആ ഭീഷണി പ്രകോപനമായി... കമിതാക്കൾക്കിടയിൽ മദ്യപാനത്തിനിടെ തർക്കം, 23കാരിക്ക് ദാരുണാന്ത്യം  (3 hours ago)

നെടുമ്പാശേരിയെ വിറപ്പിച്ച തോക്ക് വേട്ട... ദുബായിൽനിന്ന് കൊച്ചിയിൽ എത്തിയത് 11 എയർ റൈഫിളുകളുമായി; നെടുമ്പാശേരി വിമാനത്താവളത്തിൽ പാലക്കാട് സ്വദേശികൾ പിടിയിൽ, തോക്കുകൾ അഴിച്ചുമാറ്റി കടത്താൻ ശ്രമിച്ചതിന്  (4 hours ago)

നോട്ടീസിനെ ശപിച്ച് ബാങ്കുകാർ... വീണ്ടും കുതിച്ചുയർന്ന് സ്വർണം; പണയംവച്ചവർക്ക് ആശ്വാസം, ബാങ്കുകൾക്ക് ഇനി എന്ത് സംഭവിക്കും?  (4 hours ago)

കോൺഗ്രസിലെ തലമുതിർന്നവരുടെ പോര് ഏറ്റെടുത്ത് രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ, ചെന്നിത്തലയെയും ഷാഫിയെയും രാഹുലിനെയും കടന്നാക്രമിച്ച് അമൽ ഉണ്ണിത്താൻ രംഗത്ത്  (5 hours ago)

ഓപ്പറേഷൻ തൂഫാൻ തിങ്കളാഴ്ച്ചയും ; 17218 പേരെ അറസ്റ്റ് ചെയ്തു; സംസ്ഥാനത്തുടനീളം കേരള പോലീസ് 19 ബോധവത്ക്കരണ ക്ലാസുകൾ നടത്തി  (5 hours ago)

പിക്കപ്പ് വാൻ പാഞ്ഞടുത്ത് ചെയ്തത്... ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഇന്ത്യക്കാർക്ക് നേരെ മുട്ടയേറ്; പിന്നാലെ വംശീയ അധിക്ഷേപം, ഓസ്‌ട്രേലിയയിൽ ഇന്ത്യക്കാർക്കെതിരെ വിദ്വേഷം പടരുന്നു  (5 hours ago)

ആഞ്ഞടിച്ച് അണ്ണാമലൈ... വിജയിന് പിന്നാലെ തൃഷയും രാഷ്ട്രീയത്തിലേക്ക്? തമിഴകത്ത് പുതിയ ചർച്ച  (6 hours ago)

അമ്പരപ്പോടെ നാട്ടുകാർ... ശുചിമുറിയിൽ പ്രസവം, കുഞ്ഞിനെ പാത്രത്തിലാക്കി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു  (6 hours ago)

Malayali Vartha Recommends