നടന് ദിലീപ് ശങ്കറിനെ ഹോട്ടലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സീരിയല്‍ നടന് ദിലീപ് ശങ്കറിനെ ഹോട്ടലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു. മരണ കാരണം ആത്മഹത്യയല്ല ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കരള്‍ രോഗത്തെ തുടര്‍ന്നുള്ള രക്ത സ്രാവമോ, നിലത്ത് വീണുണ്ടായ ക്ഷതമോ ആകാമെന്നാണ് നിഗമനം.
കരള്‍ രോഗത്തിനുള്ള മരുന്നും രണ്ട് മദ്യകുപ്പികളും മുറിയില്‍ ഉണ്ടായിരുന്നതായും പോലീസ് അറിയിച്ചിരുന്നു. അസ്വാഭാവികതയൊന്നും ഇന്നലെ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നില്ല. സ്ഥലത്ത് വിരലടയാള വിദഗ്ധരും പരിശോധന നടത്തിയിരുന്നു. ഞായറാഴ്ച മുറിയില്‍നിന്നു ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ പോലീസില്‍ വിവരമറിയിച്ചത്. പോലീസെത്തി റൂം തുറന്നു നോക്കിയപ്പോഴാണ് നടനെ മരിച്ചനിലയില്‍ കണ്ടത്.
മൃതദേഹം അഴുകിയതിനാല്‍ കെമിക്കല്‍ പരിശോധ ഫലം വന്നാല്‍ മാത്രമേ കൃത്യതമായ കാരണം അറിയാനാകുവെന്ന് പോലീസ് അറിയിച്ചു. ഇന്നലെയാണ് തിരുവനന്തപുരത്തെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ ദിലീപ് ശങ്കറിനെ കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.ദിലീപ് ശങ്കറിന് ആരോ?ഗ്യപരമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി ദിലീപ് അഭിനയിച്ചുകൊണ്ടിfരിക്കുന്ന സീരിയലിന്റെ സംവിധായകന് മനോജ് പറഞ്ഞിരുന്നു. കരള്‍ സംബന്ധമായ രോഗത്തിന് ദിലീപ് ചികിത്സ തേടിയിരുന്നതായും മനോജ് പറഞ്ഞു.
ഷൂട്ടിംഗിനായി നാല് ദിവസം മുന്‍പാണ് ദിലീപ് ശങ്കര്‍ തിരുവനന്തപുരത്ത് എത്തിയത്. രണ്ട് ദിവസം ഷൂട്ടിംഗിന് എത്തിയിരുന്നു. രണ്ട് ദിവസം ഷൂട്ടിംഗ് ഉണ്ടായിരുന്നില്ല.
അതിനാല്‍ ദിലീപ് ഹോട്ടല്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു. പുറത്തേക്കൊന്നും പോയിരുന്നില്ല. ഷൂട്ടിങ് പുനരാരംഭിക്കുന്നതു സംബന്ധിച്ച വിവരമറിയിക്കാന്‍ സീരിയലിന്റെ അണിയറ പ്രവര്‍ത്തകര്‍ ഫോണ്‍ വിളിച്ചെങ്കിലും അദ്ദേഹം ഫോണ്‍ എടുത്തിരുന്നില്ല.
https://www.facebook.com/Malayalivartha


























