കോയമ്പത്തൂരിലെ അവിനാശി റോഡ് മേല്‍പ്പാലത്തില്‍ എല്‍ പി ജി ടാങ്കര്‍ ലോറി മറിഞ്ഞ് വാതക ചോര്‍ച്ച....

കോയമ്പത്തൂരിലെ അവിനാശി റോഡ് മേല്‍പ്പാലത്തില്‍ എല്‍ പി ജി ടാങ്കര്‍ ലോറി മറിഞ്ഞ് വാതക ചോര്‍ച്ച.... ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് അപകടം സംഭവിച്ചത്.കൊച്ചിയില്‍ നിന്ന് 18 ടണ്‍ പാചക വാതകം നിറച്ച് കോയമ്പത്തൂര്‍ ഗോഡൗണിലേക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറിയാണ് മറിഞ്ഞത്.
ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡിന്റെ (ബി പി സി എല്‍) വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഫ്ളൈ ഓവറിലെത്തിയപ്പോള്‍ ടാങ്കര്‍ പൊട്ടി, ലോറിയുമായുള്ള ബന്ധം വേര്‍പെട്ട് റോഡിലേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. അപകടത്തില്‍ ഡ്രൈവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വാതക ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ ടാങ്കര്‍ ലോറി ഡ്രൈവര്‍ അഗ്നിശമന സേനയെ വിവരമറിയിച്ചു. പൊലീസും ഫയര്‍ഫോഴ്സും ബി പി സി എല്‍ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഫയര്‍ ഫോഴ്സ് വെള്ളം പമ്പ് ചെയ്ത് സ്ഥിതി നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം ആരംഭിച്ചു.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കോയമ്പത്തൂര്‍ സിറ്റി പൊലീസ് അവിനാശി റോഡില്‍ ഗതാഗതം നിര്‍ത്തി. സംഭവ സ്ഥലത്തിന് സമീപത്തായി നിരവധി സ്കൂളുകള്‍ സ്ഥിതി ചെയ്യുന്നതിനാല്‍ സുരക്ഷ കണക്കിലെടുത്ത് ഈ വിദ്യാലയങ്ങള്‍ക്ക് അവധി നല്കി.
"
https://www.facebook.com/Malayalivartha


























