കരിപ്പൂർ വിമാനത്താവളത്തിൽ വിമാനത്തിന് അടിയന്തര ലാൻഡിങ്; സാങ്കേതിക തകരാറെന്ന സംശയത്തിലാണ് അടിയന്തര ലാൻഡിങ് നടത്തിയത്

കരിപ്പൂർ വിമാനത്താവളത്തിൽ വിമാനത്തിന് അടിയന്തര ലാൻഡിങ്.സാങ്കേതിക തകരാറെന്ന സംശയത്തിലാണ് അടിയന്തര ലാൻഡിങ്. ദുബായിൽനിന്നു രാവിലെ വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനമായിരുന്നു ഇത്തരത്തിൽ അടിയന്തരമായി നിലത്തിറക്കിയത്. ലാൻഡിങ് ഗിയറിനു തകരാറുണ്ടെന്ന് പൈലറ്റ് അറിയിച്ചിരുന്നു . എന്നാൽ പ്രശ്നങ്ങളില്ലാതെ വിമാനം നിലത്തിറക്കാനായി. പ്രാഥമിക വിവരമനുസരിച്ച് ടയറിലെ ഹൈഡ്രോളിക് സംവിധാനത്തിൽ പ്രശ്നങ്ങൾ കണ്ടെത്തി . യാത്രക്കാർക്കു പ്രയാസമുണ്ടായില്ല. വിദഗ്ധർ പരിശോധന നടത്തുകയാണ്.
തകരാർ കണ്ടെത്തിയത് ദുബായിൽനിന്ന് കോഴിക്കോട്ടേക്കു വന്ന ഐ എക്സ് 344 എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലായിരുന്നു . ഹൈഡ്രോളിക് തകരാർ ശ്രദ്ധയിൽപെട്ട ഉടനെ പൈലറ്റ് വിമാനത്താവളത്തിലേക്കു വിവരം കൈമാറുകയും ചെയ്തു . തുടർന്ന് എമർജൻസി അലർട്ട് പുറപ്പെടുവിച്ചു. ഇതിനിടെ അടിയന്തര ലാൻഡിങ്ങിനാവശ്യമായ ക്രമീകരണങ്ങൾ വിമാനത്താവളത്തിൽ ഒരുക്കിയിരുന്നു. ആംബുലൻസ്, ഫയർഫോഴ്സ് ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് ഒരുക്കിയത്.
https://www.facebook.com/Malayalivartha


























