കാല്‍നടയാത്രക്കാരായ അമ്മയെയും മകളെയും ഇടിച്ചുതെറിപ്പിച്ച സംഭവത്തില്‍, അപകടമുണ്ടാക്കിയ കാറിന് ഇന്‍ഷുറന്‍സ് ഇല്ലെന്ന് സൂചന

കാല്‍നടയാത്രക്കാരായ അമ്മയെയും മകളെയും ഇടിച്ചുതെറിപ്പിച്ച സംഭവത്തില്‍, അപകടമുണ്ടാക്കിയ കാറിന് ഇന്‍ഷുറന്‍സ് ഇല്ലെന്ന് സൂചന.
വര്‍ക്കല രജിസ്ട്രേഷനിലുള്ള ഹോണ്ട സിറ്റി കാറിന്റെ ഇന്‍ഷുറന്‍സ് കഴിഞ്ഞ ഒക്ടോബര്‍ 16 ന് അവസാനിച്ചതായാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍.
കഴിഞ്ഞ ദിവസമാണ് മടവൂര്‍ തോളൂരില് പലവക്കോട് പള്ളിമേടതില്‍ വീട്ടില്‍ സബീനയുടെ(39) ജീവനെടുത്ത അപകടം നടന്നത്. റോഡിന്റെ വലതുവശത്തു കൂടി പോകുകയായിരുന്ന സബീനയെയും മകള്‍ അല്‍ഫിയയെയും അമിത വേഗതയിലായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
രാത്രി എട്ടു മണിയോടെയായിരുന്നു അപകടം നടന്നത്. സബീന സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഇവരുടെ മകള്‍ അല്‍ഫിയ (17) ഗുരുതരമായി പരുക്കേറ്റു ചികിത്സയില്‍ കഴിയുകയാണ്. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്തശേഷം വീട്ടിലേക്ക് മടങ്ങവേയാണ് സബീനയേയും മകളേയും കാര്‍ ഇടിച്ച് തെറിപ്പിച്ചത്.
"
https://www.facebook.com/Malayalivartha


























