സിനിമ കാണാൻ ഭാര്യയോട് യാത്ര പറഞ്ഞിറങ്ങിയ എറണാകുളം ഇൻഫോപാർക്ക് ജീവനക്കാരൻ 50 അടി താഴ്ചയിലേയ്ക്ക് മറിഞ്ഞ് കത്തിക്കരിഞ്ഞു:- ആളെ തിരിച്ചറിയാൻ കാരണമായത് മാലയും വാഹനത്തിന്റെ പഞ്ചിങ് നമ്പർ പ്ളേറ്റും വഴി....

അഞ്ചല്‍ ഒഴുകുപാറയ്ക്കലില്‍ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ കാറിലുണ്ടായിരുന്ന മൃതദേഹം തിരിച്ചറിഞ്ഞു. 50 അടി താഴ്ചയിലേക്കു മറിഞ്ഞു തീ പിടിച്ച് പൂർണമായും കത്തി നശിച്ച കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം ആയൂർ ഒഴുകുപാറയ്ക്കൽ പടിഞ്ഞാറ്റിൻകര പുത്തൻവീട്ടിൽ റോബിൻ മാത്യുവിന്റെ മകൻ ലെനീഷ് റോബിനാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഐടി കമ്പനി ഉദ്യോഗസ്ഥനായ ലെനീഷ് അവധി കഴിഞ്ഞ് ജോലി സ്ഥലത്തേക്കു മടങ്ങാനിരിക്കെയാണ് അപകടം സംഭവിച്ചത്. ലെനീഷ് ധരിച്ചിരുന്ന മാലയും വാഹനത്തിന്റെ പഞ്ചിങ് നമ്പർ പ്ലേറ്റുമാണ് ആളെ തിരിച്ചറിയാൻ സഹായിച്ചത്.
എംസി റോഡിൽ വയയ്ക്കലിൽ നിന്നുള്ള റോഡിൽ പഴയ ബവ്റിജസ് ഷോപ്പിനു സമീപമായിരുന്നു അപകടം. റോഡിന്റെ വശത്ത് 50 അടിയോളം താഴ്ചയിൽ ചെങ്കുത്തായ ഭാഗത്തെ റബർ തോട്ടത്തിലേക്കാണ് കാർ മറിഞ്ഞത്. അപകടം നടന്ന ഭാഗം വിജനമായതിനാൽ വിവരം ആരും അറിഞ്ഞില്ല. രാവിലെ സമീപത്തെ റബർ തോട്ടത്തിൽ ടാപ്പിങ് നടത്താൻ എത്തിയ തൊഴിലാളിയാണ് അപകട വിവരം മറ്റുള്ളവരെയും പൊലീസിനെയും അറിയിച്ചത്. പൂർണമായും കത്തിയ കാറിൽ പിൻവശത്തെ ചില്ലു തകർത്ത് പകുതി പുറത്തു വന്ന നിലയിലായിരുന്നു മൃതദേഹം. സിനിമയ്ക്കു പോകുന്നതായി വീട്ടുകാരോടു പറഞ്ഞ ശേഷമാണ് വീട്ടിൽ നിന്നു പോയത്. രാത്രി 10.30 വരെ വാട്സാപ് സന്ദേശങ്ങൾക്കു മറുപടി ലഭിച്ചിരുന്നെന്നു സുഹൃത്തുക്കൾ പറഞ്ഞു.
രാവിലെ സമീപത്തെ റബര്‍ തോട്ടത്തില്‍ ടാപ്പിങ് നടത്താന്‍ എത്തിയ തൊഴിലാളിയാണ് വയയ്ക്കലില്‍ റോഡിന്റെ വശത്ത് 50 അടിയോളം താഴ്ചയില്‍ ചെങ്കുത്തായ ഭാഗത്തെ റബര്‍ തോട്ടത്തിലേക്കക് മറിഞ്ഞ കാറ് ആദ്യമായി കണ്ടത്. തുടര്‍ന്ന് അപകട വിവരം മറ്റുള്ളവരെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. പൂര്‍ണമായും കത്തിയ കാറില്‍ പിന്‍വശത്തെ ചില്ലു തകര്‍ത്ത് പകുതി പുറത്തു വന്ന നിലയിലായിരുന്നു മൃതദേഹം. ലനേഷ് ധരിച്ചിരുന്ന മാലയും വാഹനത്തിന്റെ പഞ്ചിങ് നമ്പര്‍ പ്ലേറ്റുമാണ് മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താന്‍ സഹായിച്ചത്.
സിനിമയക്ക് പോയ ലെനീഷ് രാവിലെ ആയിട്ടും വീട്ടില്‍ എത്താത്തിനെ തുടര്‍ന്ന് അഞ്ചല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. രാത്രി 10.30 വരെ വാട്‌സാപ് സന്ദേശങ്ങള്‍ക്കു മറുപടി ലഭിച്ചിരുന്നെന്നു സുഹൃത്തുക്കള്‍ പറഞ്ഞു. സിനിമയ്ക്ക് പോകുന്നു എന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയതെന്ന് ഭാര്യ പറഞ്ഞു ഭർത്താവിനെ കാണാനില്ല എന്ന് കാണിച്ചു ഭാര്യ പോലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് ചടയമംഗലം പോലീസ് നടത്തിയ അന്വേഷണത്തിലാണ് കത്തിയെരിഞ്ഞ കാറിനുളളിൽ മൃതശരീരം കാണുന്നത്. പിന്നീട് നടത്തിയ പരിശോധനയിലാണ് മരണപ്പെട്ടത് ലെനീഷാണന്ന് തിരിച്ചറിഞ്ഞത്. മരണപ്പെട്ട ലെനീഷ് എറണാകുളം ഇൻഫോപാർക്ക് ജീവനക്കാരനാണ് മുപ്പത്തിയെട്ട് വയസ്സായിരുന്നു.
ആറുവയസ്സുകാരിയായ ഒരു മകൾ ഉണ്ട്. ഫോറൻസിക്ക് സംഘവും വിരലടയാള വിദക്തരും സ്ഥലത്തെത്തി പരിശോധന നടത്തി.. മൃതദേഹം അഞ്ചലിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചടയമംഗലം പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha


























