Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിക്കപ്പ് വാൻ പാഞ്ഞടുത്ത് ചെയ്തത്... ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഇന്ത്യക്കാർക്ക് നേരെ മുട്ടയേറ്; പിന്നാലെ വംശീയ അധിക്ഷേപം, ഓസ്‌ട്രേലിയയിൽ ഇന്ത്യക്കാർക്കെതിരെ വിദ്വേഷം പടരുന്നു


ആഞ്ഞടിച്ച് അണ്ണാമലൈ... വിജയിന് പിന്നാലെ തൃഷയും രാഷ്ട്രീയത്തിലേക്ക്? തമിഴകത്ത് പുതിയ ചർച്ച


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...

മുഖ്യമന്ത്രി പിണറായി വിജയൻ അപമാനിച്ചതിന്റെ വേദനയുമായാണ്, മുതിർന്ന പത്രാധിപർ എസ്.ജയചന്ദ്രൻ നായർ മരണത്തിന് കീഴടങ്ങിയത്.. തന്റെ അവസാനകാലത്ത് സാമ്പത്തിക പ്രതിസന്ധി അനുഭവിച്ചിരുന്നു...

03 JANUARY 2025 03:37 PM IST
മലയാളി വാര്‍ത്ത

More Stories...

കോൺഗ്രസിലെ തലമുതിർന്നവരുടെ പോര് ഏറ്റെടുത്ത് രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ, ചെന്നിത്തലയെയും ഷാഫിയെയും രാഹുലിനെയും കടന്നാക്രമിച്ച് അമൽ ഉണ്ണിത്താൻ രംഗത്ത്

ഓപ്പറേഷൻ തൂഫാൻ തിങ്കളാഴ്ച്ചയും ; 17218 പേരെ അറസ്റ്റ് ചെയ്തു; സംസ്ഥാനത്തുടനീളം കേരള പോലീസ് 19 ബോധവത്ക്കരണ ക്ലാസുകൾ നടത്തി

അമ്പരപ്പോടെ നാട്ടുകാർ... ശുചിമുറിയിൽ പ്രസവം, കുഞ്ഞിനെ പാത്രത്തിലാക്കി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു

ചൈനയും കളം നിറയും... അമേരിക്കൻ ഉപരോധം തകർക്കാൻ ഇറാന്റെ ഫെറിദൂൻ; 14 എണ്ണക്കപ്പലുകളുമായി ചൈനയിലേക്ക് വൻ നീക്കം, തടയാൻ അമേരിക്ക ഇറങ്ങിയാൽ ഗൾഫിൽ മഹായുദ്ധമോ? ആഗോള എണ്ണവിപണിയെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി

വീഡിയോ ഡിജിപിക്ക് അയക്കുമെന്ന് വെല്ലുവിളി... പരാതി അന്വേഷിക്കാനെത്തിയ പൊലീസിനെ നേരിടാൻ വളർത്തുനായയെ അഴിച്ചുവിട്ടു; രക്ഷപ്പെടാൻ ശ്രമിച്ച പൊലീസുകാരന് സ്വന്തം ജീപ്പിൽ തട്ടി പരിക്ക്, തിരുവനന്തപുരത്ത് യുവാവിന്റെ പരാക്രമം

മുഖ്യമന്ത്രി പിണറായി വിജയൻ അപമാനിച്ചതിന്റെ വേദനയുമായാണ് മുതിർന്ന പത്രാധിപർ എസ്.ജയചന്ദ്രൻ നായർ മരണത്തിന് കീഴടങ്ങിയത്. ഏഴ് പതിറ്റാണ്ടോളം മലയാള പത്ര പ്രവർത്തനത്തിൽ നിറഞ്ഞു നിന്ന ജയചന്ദ്രൻ നായർ തന്റെ അവസാനകാലത്ത് സാമ്പത്തിക പ്രതിസന്ധി അനുഭവിച്ചിരുന്നു.അദ്ദേഹത്തിന്റെ മക്കൾ ഉന്നത നിലയിലായിരുന്നെങ്കിലും സ്വന്തം കാലിൽ നിൽക്കാനാണ് ജയചന്ദ്രൻ നായർ ആഗ്രഹിച്ചത്. ടി . പി ചന്ദ്രശേഖരനെ  51 വെട്ട് വെട്ടി കൊന്നതിന്റെ പേരിൽ പിണറായി വിജയന്റെ പാർട്ടിയെ അതിനിശിതമായി വിമർശിച്ചതിന്റെ പേരിലും പിണറായിയുടെ പ്രസ് സെക്രട്ടറി പ്രഭാ വർമ്മയുടെ കവിതയുടെ പ്രസിദ്ധീകരണം നിർത്തിയതിന്റെ പേരിലുമാണ് ജയചന്ദ്രൻ നായരുടെ പത്രപ്രവർത്തക പെൻഷൻ പിണറായി സർക്കാർ വെട്ടിയത്. 

 

മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതിയിട്ടും പരിഹാരമുണ്ടായി​െല്ലന്ന്​​ ജയചന്ദ്രൻ നായർ പറഞ്ഞിട്ടുണ്ട്.  പെൻഷൻ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇനി അതിനായി കാത്തിരിക്കുന്നില്ലെന്നാണ് അദ്ദേഹം മുഖ്യമന്ത്രിക്ക് എഴുതിയ കത്തിൽ കുറിച്ചത്. എട്ടുവർഷമായി പെൻഷന് അപേക്ഷ നൽകി കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴും അപേക്ഷ പരിഗണിച്ചില്ല. അദ്ദേഹം ദീർഘകാലം കലാകൗമുദി വാരികയുടെ പത്രാധിപരായിരുന്നു. പിന്നീട്, മലയാളം വാരികയിലെത്തി. 1970ന് ശേഷമുള്ള മലയാള സാഹിത്യരംഗത്തെ നിരവധി നവാഗത പ്രതിഭകളെ കണ്ടെത്തുന്നതിൽ ജയചന്ദ്രൻ നായർ മുൻനിരയിലായിരുന്നു. 2012ലെ ആത്മകഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഇദ്ദേഹത്തി​ൻെറ 'എ​ൻെറ പ്രദക്ഷിണ വഴികൾ' എന്ന പുസ്തകത്തിന്​ ലഭിച്ചു.

പിറവി, സ്വം എന്നീ ചിത്രങ്ങളുടെ കഥയും നിർമാണവും നിർവഹിച്ചു. നിരവധി സാഹിത്യകൃതികളും തിരക്കഥകളും രചിച്ചു.എന്നാൽ ജയചന്ദ്രൻ നായർ മരിച്ചതോടെ  അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. സാഹിത്യത്തിനും ചലച്ചിത്രത്തിനും സാഹിത്യ പത്രപ്രവർത്തനത്തിനും വിലപ്പെട്ട സംഭാവനകൾ നൽകിയ വ്യക്തിയാണ് എസ് ജയചന്ദ്രൻ നായരെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. കേരളകൗമുദിയിലും കലാകൗമുദിയിലും സമകാലിക മലയാളത്തിലുമായി പടർന്നു നിന്നതാണ് അദ്ദേഹത്തിന്റെ പതിറ്റാണ്ടുകൾ വ്യാപ്തിയുള്ള ജീവിമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.‘സാഹിത്യകൃതികളെ മുൻനിർത്തിയുള്ള ജയചന്ദ്രൻ നായരുടെ പഠനങ്ങൾ ശ്രദ്ധേമായിരുന്നു. പിറവി എന്ന ചിത്രവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ സംഭാവന ദേശീയതലത്തിൽ തന്നെ ശ്രദ്ധേയമായി.

 

ലിറ്റററി മാഗസിൻ രംഗത്ത് പല പുതുമകളും ആവിഷ്കരിച്ച പത്രാധിപർ കൂടിയായിരുന്നു എസ് ജയചന്ദ്രൻ നായർ.പത്രലോകത്തിനും സാഹിത്യലോകത്തിനും വലിയ നഷ്ടമാണ് ജയചന്ദ്രൻനായരുടെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്‌.’- മുഖ്യമന്ത്രി പറഞ്ഞു.ജയച്ചന്ദ്രൻ നായർക്ക് പെൻഷൻ നിഷേധിച്ചതിനെതിരെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍ അക്കാലത്ത്  രംഗത്തെത്തിയിരുന്നു.  സംസ്ഥാന ബജറ്റില്‍ എം.പി.വീരേന്ദ്രകുമാറിന് സ്മാരകം പണിയാന്‍ അഞ്ച് കോടി രൂപ അനുവദിച്ചതിനെതിരെയായിരുന്നു  മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കറുടെ പ്രതികരണം.

 

സമയത്ത് ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ ബുദ്ധിമുട്ടുന്ന കേരള സര്‍ക്കാര്‍, എന്ത് സംഭാവന പരിഗണിച്ചാണ് അദ്ദേഹത്തിന് സ്മാരകം പണിയാന്‍ അഞ്ചുകോടി രൂപ അനുവദിച്ചതെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ബിആര്‍പി ഭാസ്‌കര്‍ ചോദിച്ചു..'രണ്ട് പ്രമുഖ വാരികകളുടെ പത്രാധിപരെന്ന നിലയില്‍ മികച്ച സംഭാവന നല്‍കിയ എസ്.ജയചന്ദ്രന്‍ നായര്‍ക്ക് അര്‍ഹതപ്പെട്ട ചെറിയ പെന്‍ഷന്‍ നല്‍കാന്‍ തയ്യാറല്ലാത്ത പിണറായി വിജയന്‍ വീരേന്ദ്രകുമാര്‍ എന്ന മാധ്യമ ഉടമയുടെ ഓര്‍മ്മ നിലനിര്‍ത്താന്‍ ഇത്രമാത്രം നികുതിപ്പണം ചെ ലവിടാന്‍ തയ്യാറാകുന്നതില്‍ അസ്വാഭാകിതയുണ്ട്. എഴുത്തുകാരനെന്ന നിലയിലുള്ള വീരേന്ദ്രകുമാറിന്റെ സംഭാവന നിസ്തുലമാണ്. രാഷ്ട്രീയം, സാമ്പത്തികം, സാഹിത്യം എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ അദ്ദേഹം പുസ്തകങ്ങളെഴുതി.

 

ഒരു പുരാണ കഥാപാത്രം രണ്ട് കൈകള്‍ കൊണ്ടും അമ്പെയ്തതായി പറയപ്പെടുന്നു. അതുപോലെ വീരേന്ദ്രകുമാറിനെ വേണമെങ്കില്‍ രണ്ടിലധികം കൈകള്‍ കൊണ്ട് പുസ്തകമെഴുതിയയാള്‍ എന്ന് വിശേഷിപ്പിക്കാം. പക്ഷെ അതിനെയും നികുതിപ്പണം കൊണ്ട് ആദരിക്കേണ്ട ഒന്നായി കാണാനാകില്ല', അദ്ദേഹം കുറിച്ചു.'നാടിനും നാട്ടാര്‍ക്കും എം.പി.വീരേന്ദ്രകുമാര്‍ നല്‍കിയ എന്ത് സംഭാവന പരിഗണിച്ചാണ് സമയത്ത് ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ ബുദ്ധിമുട്ടുന്ന കേരളസര്‍ക്കാര്‍ അദ്ദേഹത്തിന് സ്മാരകം പണിയാന്‍ അഞ്ചു കോടി രൂപ അനുവദിച്ചത്?പത്രമുതലാളി, എസ്റ്റേറ്റ് ഉടമ, നിയമ സഭാംഗം, പാര്‍ലമെന്റ് അംഗം, സംസ്ഥാനമന്ത്രി, കേന്ദ്ര സഹ മന്ത്രി, എഴുത്തുകാരന്‍ എന്നിങ്ങനെ വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് വീരേന്ദ്ര കുമാര്‍ എന്നറിയാതെയല്ല ഈ ചോദ്യം ഉന്നയിക്കുന്നത്.

സാധാരണയായി ജാതിമത നേതാക്കളെ പ്രീണിപ്പിക്കാനാണ് മുന്നണിസര്‍ക്കാരുകള്‍ ഇത്തരം ദാന കര്‍മ്മങ്ങള്‍ നടത്തുക. പിണറായി സര്‍ക്കാര്‍ വെള്ളാപ്പള്ളി നടേശന്റെ അമ്പലത്തിനു നല്‍കിയ ദാനം ഉദാഹരണം. വീരാര്‍ച്ചനയെ ആ കൂട്ടത്തില്‍ പെടുത്താനാവില്ല. അദ്ദേഹം ജൈനനാ യിരുന്നു. ആ സമുദായത്തിന് കേരളത്തില്‍ ഒരു വോട്ട് ബാങ്കില്ല.വീരേന്ദ്രകുമാറിന് കേരള സമൂഹത്തില്‍ ഉന്നതസ്ഥാനം നേടിക്കൊടുത്തത് അദ്ദേഹത്തിന്റെ പ്രബല മാധ്യമ ബന്ധമാണ്. പക്ഷെ പിണറായി വിജയന്‍ മാധ്യമങ്ങള്‍ക്ക് പൊതുവെയും, വീരന്‍ നയിച്ച മാതൃഭൂമിക്ക് പ്രത്യേകിച്ചും, വലിയ വില കല്‍പ്പിച്ചിരുന്നില്ല. മാതൃഭുമിയോടുള്ള അദ്ദേഹത്തിന്റെ സമീപനം ഒരു പൊതുവേദിയില്‍ നിന്നുകൊണ്ട് അതിന്റെ പത്രാധിപരുടെ പേര് വിളിച്ച് നടത്തിയ പ്രഖ്യാപനത്തില്‍ കൂടി നാം അറിഞ്ഞതാണ്.

 

രണ്ട് പ്രമുഖ വാരികകളുടെ പത്രാധിപരെന്ന നിലയില്‍ മികച്ച സംഭാവന നല്‍കിയ എസ്. ജയചന്ദ്രന്‍ നായര്‍ക്ക് അര്‍ഹതപ്പെട്ട ചെറിയ പെന്‍ഷന്‍ നല്‍കാന്‍ തയ്യാറല്ലാത്ത പിണറായി വിജയന്‍ വീരേന്ദ്രകുമാര്‍ എന്ന മാധ്യമ ഉടമയുടെ ഓര്‍മ്മ നിലനിര്‍ത്താന്‍ ഇത്രമാത്രം നികുതിപ്പണം ചെ ലവിടാന്‍ തയ്യാറാകുന്നതില്‍ അസ്വാഭാകിതയുണ്ട്.എഴുത്തുകാരനെന്ന നിലയിലുള്ള വീരേന്ദ്രകുമാറിന്റെ സംഭാവന നിസ്തുലമാണ്. രാഷ്ട്രീയം, സാമ്പത്തികം, സാഹിത്യം എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ അദ്ദേഹം പുസ്തകങ്ങളെഴുതി. ഒരു പുരാണ കഥാപാത്രം രണ്ട് കൈകള്‍ കൊണ്ടും അമ്പെയ്തതായി പറയപ്പെടുന്നു. അതുപോലെ വീരേന്ദ്രകുമാറിനെ വേണമെങ്കില്‍ രണ്ടിലധികം കൈകള്‍ കൊണ്ട് പുസ്തകമെഴുതിയായാള്‍ എന്ന് വിശേഷിപ്പിക്കാം. പക്ഷെ അതി നെയും നികുതിപ്പണം കൊണ്ട് ആദരിക്കേണ്ട ഒന്നായി കാണാനാകില്ല.

 

ഒരു ദേശീയ പാര്‍ട്ടിയുടെ കൊച്ചു കഷ്ണം വെച്ചുകൊണ്ട് നടത്തിയ കളികള്‍ വീരേന്ദ്രകുമാറിന് ഒരിക്കല്‍ സംസ്ഥാന മന്ത്രിസഭയിലും മറ്റൊരിക്കല്‍ കേന്ദ്ര മന്ത്രിസഭയിലും ഇടം നേടിക്കൊടുത്തു. സംസ്ഥാന മന്ത്രിയെന്ന നിലയില്‍ 24 മണിക്കൂര്‍ പോലും അദ്ദേഹത്തിന് പ്രവര്‍ത്തിക്കാനായില്ലെന്നാണ് ഓര്‍മ്മ. അപ്പോള്‍ ആ നിലയില്‍ നടത്തിയ എന്തെങ്കിലും പ്രവര്‍ത്തനമാണ് പ്രത്യേക പരിഗണനയ്ക്ക് അര്‍ഹനാക്കിയതെന്ന് കരുതാനാവില്ല.കേന്ദ്രത്തിലെ മന്ത്രിസ്ഥാനം കൂടുതല്‍ നീണ്ടതായിരുന്നു. എം.ഡി. നാലപ്പാട് ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന് വിറ്റ മാതൃഭൂമി ഓഹരികളെല്ലാം അദ്ദേഹത്തിന്റെ മകന്‍ എം.വി.ശ്രേയംസ് കുമാറിന്റെ കൈകളില്‍ എത്തിയത് അക്കാലത്താണ്.

 

വീര സ്മരണ നിലനിര്‍ത്താനുള്ള പിണറായി വിജയന്റെ സംഭാവന അവസാന കാലത്ത് പാര്‍ട്ടിക്കഷ്ണവുമായി എല്‍.ഡി.എഫില്‍ എത്തിയതിലുള്ള നന്ദി പ്രകടനമാണ്. രാഷ്ട്രീയ കണക്കുതീര്‍പ്പുകളില്‍ കൃത്യത പാലിക്കുന്ന പിണറായി ജോസ് കെ.മാണിക്കും നന്ദി രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.വീരേന്ദകുമാറിന്റെ അച്ഛന്‍ പത്മപ്രഭാ ഗൗണ്ടറും പത്ര ഉടമയും എസ്റ്റേറ്റ് ഉടമയും ജനപ്രതിനിധിയുമായിരുന്നു. അദ്ദേഹത്തിന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ മകന്‍ സര്‍ക്കാര്‍ സഹായം കൂടാതെ ഒരു വലിയ സാഹിത്യ പുരസ്‌കാരം ഏര്‍പ്പെടുത്തി. ആ മാതൃക പിന്തുടരാന്‍ ശ്രേയംസ് കുമാറിന് കഴിയേണ്ടതായിരുന്നു.'കെ. ബാലകൃഷ്ണന്റെ പത്രാധിപത്യത്തിൽ 1957-ൽ പ്രസിദ്ധീകരണം തുടങ്ങിയ കൗമുദി പത്രത്തിലൂടെ പത്രപ്രവർത്തന ജീവിതം തുടങ്ങിയ എസ്. ജയചന്ദ്രൻ നായർ, മലയാള മാഗസിൻ ജേണലിസത്തിലെ നിരവധി നിർണായക സന്ദർഭങ്ങളുടെ കൂടി എഡിറ്ററാണ്.

 

എം.ടി. വാസുദേവൻ നായർ മരിച്ച സമയത്ത്, ഏറ്റവും കൂടുതൽ ഓർമിക്കപ്പെട്ട എഡിറ്റർ കൂടിയായിരുന്നു അദ്ദേഹം. എം.ടിയുടെ രണ്ടാമൂഴം കലാകൗമുദിയിൽ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ചത് ജയചന്ദ്രൻ നായരാണ്. 1984 ജൂൺ 25ലെ ലക്കത്തിലാണ് രണ്ടാമൂഴം, നമ്പൂതിരിയുടെ രേഖാചിത്രങ്ങളോടൊപ്പം പ്രസിദ്ധീകരണം തുടങ്ങിയത്.എം.ടിയുമായുള്ള ജയചന്ദ്രൻ നായരുടെ ബന്ധം അഗാധമായിരുന്നു. 1981-ൽ എം.ടിക്ക് മാതൃഭൂമി ആഴ്ചപ്പതിപ്പ് വിടേണ്ടിവന്നപ്പോൾ, എം.ടിയുടെ പക്ഷത്തുനിന്നുകൊണ്ടും മാതൃഭൂമിയെ വിമർശിച്ചും ജയചന്ദ്രൻ നായർ കലാകൗമുദിയിൽ എഡിറ്റോറിയൽ എഴുതി.കഥയ്ക്കുവേണ്ടി പലവട്ടം എം.ടിയെ സമീപിച്ച് നിരാശനായിരിക്കുമ്പോഴാണ് 1984-ൽ ജയചന്ദ്രന്‍ നായര്‍ക്ക് എം.ടിയുടെ ഒരു കത്ത് കിട്ടുന്നത്; 'ഒരു പുതിയ നോവൽ എഴുതിയിട്ടുണ്ട്, വന്നാൽ തരാം'- ഇതായിരുന്നു കത്ത്.

 

കലാകൗമുദിയുടെ പ്രചാരത്തിൽ തന്നെ കുതിച്ചുചാട്ടമുണ്ടാക്കിയ രണ്ടാമൂഴത്തിന്റെ കൈയെഴുത്തുപ്രതിയായിരുന്നു ആ എഡിറ്ററെ കാത്തിരുന്നതെന്ന് എഴുത്തുകാരനായ എൻ, ഇ. സുധീർ ഓർക്കുന്നു.അന്ന് രാത്രി കോഴിക്കോട് ഗസ്റ്റ് ഹൗസിലിരുന്ന് മലയാളത്തിലെ ഏറ്റവും അമൂല്യമായ ആ കൈയെഴുത്തുപ്രതി ആവേശത്തോടെ വായിച്ചതിനെക്കുറിച്ച് ജയചന്ദ്രൻ നായർ പലതവണ എഴുതിയിട്ടുണ്ട്. 'പത്രപ്രവർത്തകനായതിലെ സകല അഭിമാനവും ഉണർത്തെഴുന്നേറ്റ സന്ദർഭം' എന്നാണ് രണ്ടാമൂഴം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ച സന്ദർഭത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. ഒരു നിര്‍ദേശം മാത്രമേ എം.ടി മുന്നോട്ടുവച്ചുള്ളൂ, ചിത്രം വരയ്ക്കാന്‍ നമ്പൂതിരിയെ ഏല്‍പ്പിക്കണം. രണ്ടാമൂഴത്തിന്റെ പ്രസിദ്ധീകരണത്തോടെയാണ് കലാകൗമുദി ഭാരതപ്പുഴ കടന്ന് മലബാറിലെത്തിയത് എന്ന് ജയച​ന്ദ്രൻ നായർ തന്നെ പറഞ്ഞിട്ടുണ്ട്.

പിന്നീട്, വാനപ്രസ്ഥം എന്ന കഥയും അദ്ദേഹം എഡിറ്ററായിരിക്കുമ്പോൾ കലാകൗമുദി പ്രസിദ്ധീകരിച്ചു. എം.ടിയുടെ അവസാന നോവൽ വാരാണസിയും ജയചന്ദ്രൻനായർ എഡിറ്ററായ മലയാളം വാരികയിലൂടെയാണ് ഖണ്ഡശ്ശഃ പുറത്തുവന്നത്. എം.ടിയുടെ സാഹിത്യജീവചരിത്രമായ കഥാസരിത് സാഗരം എന്ന പുസ്തകവും ജയചന്ദ്രൻ നായർ എഴുതിയിട്ടുണ്ട്.1961-ൽ കൊല്ലത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന മലയാള ശബ്ദത്തിലാണ് പത്രപ്രവർത്തക ജീവിതം തുടങ്ങിയത്. 1966-ൽ സബ് എഡിറ്ററായി കേരള കൗമുദിയിൽ. 1975-ൽ കലാകൗമുദി വാരിക തുടങ്ങിയപ്പോൾ ആദ്യം സഹപത്രാധിപരും പിന്നീട് പത്രാധിപരുമായി. സാഹിത്യത്തിനൊപ്പം രാഷ്ട്രീയത്തിനും സാമൂഹ്യശാസ്ത്രത്തിനും ഇടം നല്‍കുന്ന പ്രസിദ്ധീകരമാക്കി കലാകൗമുദിയെ വികസിപ്പിച്ചത് ജയചന്ദ്രന്‍ നായര്‍ കൂടി അടങ്ങുന്ന എഡിറ്റോറിയലാണ്.

 

ശ്രദ്ധേയമായ നിരവധി ഫീച്ചറുകള്‍ ഇക്കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ടു. കിഷോരി അമോന്‍കര്‍, ഭീംസെന്‍ ജോഷി തുടങ്ങിയവരുമായുള്ള വിജു വി. നായരുടെ അഭിമുഖങ്ങളും അദ്ദേഹം തയാറാക്കിയ ഫീച്ചറുകളും എടുത്തുപറയേണ്ടവയാണ്.കലാകൗമുദി വിടാനുണ്ടായ സാഹചര്യത്തെക്കുറിച്ച് മാതൃഭൂമിക്കുവേണ്ടി സി. അനൂപ് നടത്തിയ അഭിമുഖത്തില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു: ‘‘എം.എസ്. മണിയുടെ മകന്‍ എം. സുകുമാരന്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി, അച്ഛന്റെ പാത തിരഞ്ഞെടുത്തു. അങ്ങനെ കലാകൗമുദിയിലെത്തിയ അദ്ദേഹം മാനേജിംഗ് ഡയറക്ടറായി നിയമിക്കപ്പെട്ടു. ഒരു പ്രസിദ്ധീകരണത്തിന് രണ്ടു എഡിറ്റര്‍മാര്‍ പ്രായോഗികമല്ലായിരുന്നു. അതിനൊരു പരിഹാരം കണ്ടെത്താന്‍ കഴിയാതെ വന്ന സാഹചര്യത്തില്‍ കയ്ചിട്ട് തുപ്പാനും വയ്യ മധുരിച്ചിട്ട് ഇറക്കാനും വയ്യ എന്ന അവസ്ഥയിലായി കലാകൗമുദി മാനേജ്‌മെന്റ്.

 

എന്റെ വികാരങ്ങള്‍ മുറിപ്പെടുമോയെന്ന തോന്നല്‍ എം.എസ്. മണിക്കോ കലാകൗമുദിയുടെ മറ്റ് ഉടമസ്ഥര്‍ക്കോ ഇല്ലാതെപോയി. എനിക്കത് ഊഹിക്കാന്‍ സാധിച്ചു. പരസ്പരബന്ധം തണുത്തു തുടങ്ങിയിരുന്നു. മറ്റൊന്നും ആലോചിക്കാന്‍ ഞാന്‍ തയാറായില്ല. ഒരു ദിവസം, എം.എസ്. മണിയെ അറിയിച്ചു. ഞാന്‍ കലാകൗമുദി വിടുകയാണ്. ആരും ഒന്നും പറഞ്ഞില്ല...’’.1997-ൽ ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് സമകാലിക മലയാളം വാരിക തുടങ്ങിയപ്പോൾ അതിന്റെ സ്ഥാപക പത്രാധിപരായി. 2012 വരെ ഈ സ്ഥാനത്ത് തുടർന്നു.എം.പി. നാരായണപിള്ള, ഒ.വി. വിജയന്‍, വി.കെ.എന്‍, മാധവിക്കുട്ടി, മലയാറ്റൂര്‍ രാമകൃഷ്ണന്‍, ഒ.എന്‍.വി, ബാലചന്ദ്രന്‍ ചുള്ളിക്കാട് തുടങ്ങിയ പല തലമുറകളുടെ പ്രിയ എഡിറ്ററായിരുന്നു ജയചന്ദ്രന്‍ നായര്‍. കടമ്മനിട്ടയുടെ ശാന്ത, സി.എന്‍ ശ്രീകണ്ഠന്‍നായരുടെ ലങ്കാലക്ഷ്മി, മാധവിക്കുട്ടിയുടെ നീർമാതളം പൂത്തകാലം,

 

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ മാപ്പുസാക്ഷി, എം.കെ.കെ.നായരുടെ ആരോടും പരിഭവമില്ലാതെ തുടങ്ങിയ പ്രശസ്ത രചനകളുടെ എഡിറ്ററും ജയചന്ദ്രന്‍ നായരായിരുന്നു. മലയാള മാഗസിൻ ജേണലിസത്തിലെ നാഴികക്കല്ലുകളായ രചനകളുടെ എഡിറ്ററെന്ന നിലയ്ക്കുമാത്രമല്ല, വിവാദവും ചർച്ചയുമുയർത്തിയ നിലപാടുകളെടുത്ത മാധ്യമപ്രവർത്തകനെന്ന നിലയ്ക്കും ജയചന്ദ്രൻ നായർ ശ്രദ്ധേയനായിരുന്നു.മലയാളനാട് മാസികയിൽ പ്രസിദ്ധീകരിച്ചിരുന്ന എം. കൃഷ്ണൻ നായരുടെ പ്രശസ്ത കോളമായ സാഹിത്യവാരഫലം എസ്. ജയചന്ദ്രൻ നായർ എഡിറ്ററായിരിക്കുമ്പോഴാണ് കലാകൗമുദിയിലേക്ക് മാറ്റിയത്. ജയചന്ദ്രൻ നായർ പിന്നീട് മലയാളം വാരികയിലേക്കുവന്നപ്പോൾ എം. കൃഷ്ണൻനായരും സാഹിത്യവാരഫലവുമായി മലയാളം വാരികയിലെത്തി. ജയചന്ദ്രൻ നായരുടെ എഡിറ്റർഷിപ്പിലുള്ള എം. കൃഷ്ണൻനായരുടെ വിശ്വാസം പ്രതിഫലിപ്പിച്ച തീരുമാനം കൂടിയായിരുന്നു അത്. കൃഷ്ണൻനായർക്കുപുറമേ ആർട്ടിസ്റ്റ് നമ്പൂതിരി കൂടി കലാകൗമുദി വിട്ട് മലയാളം വാരികയിലേക്കുവന്നു.

 

ജയചന്ദ്രന്‍ നായര്‍ കലാകൗമുദി വിട്ടപ്പോള്‍, 'ജയചന്ദ്രനില്ലാത്ത കലാകൗമുദിയില്‍ ഞാനെന്തു ചെയ്യാന്‍' എന്നു പറഞ്ഞ് നമ്പൂതിരി, വരയ്ക്കാന്‍ കൈവശമുണ്ടായിരുന്നു കൈയെഴുത്തുപ്രതികള്‍ തിരിച്ചയക്കുകയാണുണ്ടായത്.എം. കൃഷ്ണന്‍നായരുടെ പംക്തിയും നമ്പൂതിരിയുടെ വരയും ജയചന്ദ്രന്‍ നായരുടെ എഡിറ്റര്‍ഷിപ്പും മലയാളം വാരികയുടെ സ്ഥാപക സമ്പത്തുകൂടിയായിരുന്നു. 'സാഹിത്യവാരഫലം' എന്ന പംക്തിയുടെ പേരിൽ ശത്രുക്കൾ തന്നെ കൊല്ലാതെ കൊന്നു' എന്ന് ജയചന്ദ്രൻ നായർ പറഞ്ഞിട്ടുണ്ട്.മലയാള മനോരമ വാരികയിൽ ബോബനും മോളിയും എന്ന പ്രശസ്തമായ കാർട്ടൂൺ പംക്തി വരച്ചിരുന്ന ടോംസിന്, പകർപ്പാവകാശ നിയമവുമായി ബന്ധപ്പെട്ട തർക്കത്തെതുടർന്ന് മനോരമ വിടേണ്ടിവന്നപ്പോൾ കലാകൗമുദിയിൽ ഇടം നൽകിയതും ജയചന്ദ്രൻ നായരാണ്. മാത്രമല്ല, മലയാള മനോരമയും ടോംസും തമ്മിൽ പകർപ്പാവകാശ നിയമത്തിന്റെ അടിസ്ഥാനത്തിൽ നടന്ന നിയമപോരാട്ടം,

 

ടോംസിനുവേണ്ടി കലാകൗമുദി ഏറ്റെടുക്കുകയും പകർപ്പാവകാശ നിയമത്തെക്കുറിച്ച് പ്രത്യേക പതിപ്പുതന്നെ ഇറക്കുകയും ചെയ്തു. ഒടുവിൽ, ബോബനും മോളിയുടെയും പകർപ്പാവകാശം ടോംസിനുതന്നെ തിരിച്ചുകിട്ടി.കവി പ്രഭാവർമ എഴുതിയ ശ്യാമമാധവം എന്ന നീണ്ടകവിതയുടെ പ്രസിദ്ധീകരണം ഇടയ്ക്ക് നിർത്തിവച്ച എസ്. ജയചന്ദ്രൻ നായരുടെ തീരുമാനം വലിയ വിവാദമായി. ദേശാഭിമാനി റസിഡന്റ് എഡിറ്റർ കൂടിയായിരുന്ന പ്രഭാവർമ, ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തെ ന്യായീകരിച്ച് ലേഖനമെഴുതിയതിനെതുടർന്നാണ് കവിത പിൻവലിക്കുന്നത് എന്ന്, പത്രാധിപക്കുറിപ്പിൽ ജയചന്ദ്രൻ നായർ വ്യക്തമാക്കി. കേരളത്തിന്റെ മനഃസാക്ഷിയെ ​ഞെട്ടിച്ച ടി.പി. ചന്ദ്രശേഖരന്റെ വധത്തെ പ്രഭാവര്‍മ ന്യായീകരിക്കുകയും നിസ്സാരവല്‍ക്കരിക്കുകയും ചെയ്യുകയാണെന്ന് പത്രാധിപക്കുറിപ്പില്‍ അദ്ദേഹം എഴുതി.

 

കവിതയുടെ പ്രസിദ്ധീകരണം നിര്‍ത്തിയതിനെതുടര്‍ന്ന് രൂക്ഷമായ വാദപ്രതിവാദങ്ങളുണ്ടായി. എന്നാല്‍, പത്രാധിപര്‍ എന്ന നിലയ്ക്കുള്ള വിവേചനാധികാരമാണ് താന്‍ പ്രയോഗിച്ചത് എന്ന നിലപാടില്‍ അദ്ദേഹം ഉറച്ചുനിന്നു. കവിത പിന്‍വലിച്ചതിനെതുടര്‍ന്നുണ്ടായ തര്‍ക്കമാണ് മലയാളം വാരികയുടെ എഡിറ്റര്‍ സ്ഥാനത്തുനിന്നൊഴിയാന്‍ കാരണമായതെന്ന് അന്ന് പറയപ്പെട്ടിരുന്നു.തനിക്ക് പത്രപ്രവർത്തക പെൻഷൻ അനുവദിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് ജയചന്ദ്രൻ നായർ കത്തെഴുതിയ സംഭവവും വിവാദമായിരുന്നു. മുഖ്യമന്ത്രിയായിരിക്കേ ഉമ്മൻചാണ്ടിയാണ് തന്റെ അപേക്ഷ ചവറ്റുകുട്ടയിൽ കളഞ്ഞത് എന്ന് അദ്ദേഹം പറഞ്ഞിരുന്നു. പിന്നീട്, പിണറായി വിജയൻ മുഖ്യമന്ത്രിയായപ്പോൾ പെൻഷൻ അനുവദിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും എന്നാൽ, ഇനി സൗജന്യത്തിനായി കാത്തിരിക്കുന്നില്ലെന്നും അദ്ദേഹം പിണറായിക്ക് അയച്ച കത്തിൽ വ്യക്തമാക്കി:

 

‘‘ബാലറ്റിലൂടെ കമ്യൂണിസം നടപ്പാക്കാൻ ഇ.എം.എസ്സും പാർട്ടിയും കഠിനമായി ശ്രമിക്കുന്ന കാലത്താണ്, അൻപത്തിയേഴിൽ എന്റെ പത്രപ്രവർത്തന ജീവിതം ആരംഭിച്ചത്. 2012ൽ അതവസാനിപ്പിക്കുമ്പോൾ അൻപതിൽപരം കൊല്ലങ്ങൾ പിന്നിട്ടിരുന്നുവെങ്കിലും സമ്പാദ്യം വട്ടപ്പൂജ്യമായിരുന്നു. ആ സാഹചര്യത്തിലാണ്, പത്രപ്രവർത്തക ക്ഷേമനിധി പെൻഷൻ എനിക്കൊരു സഹായമാകുമെന്ന് പ്രതീക്ഷിച്ചത്. അതും കാത്ത്, ഏതാണ്ട് എട്ടു കൊല്ലം പിന്നിട്ടു. ഇടയ്ക്കുവെച്ച്, മുഖ്യമന്ത്രിയായിരുന്ന ശ്രീ. ഉമ്മൻ ചാണ്ടി എന്റെ അപേക്ഷ ചവറ്റുകുട്ടയിൽ കളഞ്ഞതായി അറിഞ്ഞു. അപ്പോഴും എനിക്ക് പ്രതീക്ഷ നഷ്ടമായില്ല. ശ്രീ. പിണറായി മുഖ്യമന്ത്രിയാകുന്നതോടെ പെൻഷൻ അനുവദിക്കുമെന്ന് ആത്മാർത്ഥമായി ഞാൻ വിശ്വസിച്ചു. ഒന്നും സംഭവിച്ചില്ല. താങ്കളുടെ സൗജന്യത്തിനായി, മതി ഇനി കാത്തിരിക്കുന്നില്ല.

 

സഖാവേ, ലാൽസലാം’’- ഇതായിരുന്നു പിണറായിക്ക് അയച്ച കത്തിലെ ഉള്ളടക്കം.കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് എന്‍.ആര്‍.എസ് ബാബുവും ജയചന്ദ്രന്‍ നായരും ചേര്‍ന്ന് കേരള കൗമുദി പത്രത്തിൽ വനംകൊള്ളയെക്കുറിച്ച് എഴുതിയ 'കാട്ടുകള്ളന്മാര്‍' എന്ന അന്വേഷണാത്മക പരമ്പര വന്‍ കോളിളക്കമുണ്ടാക്കി. വനം മന്ത്രിയായിരുന്ന കെ.ജി. അടിയോടിയുടെ രാജിക്കുവരെ അത് വഴിവെച്ചു. കരുണാകരന്‍ കേരള കൗമുദിക്കെതിരെ കേസി കൊടുത്തു. വാര്‍ത്തയുടെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു പത്രത്തിനെതിരെ നല്‍കിയ ആദ്യ കേസു കൂടിയായിക്കാം ഇത്. പത്രാധിപരായിരുന്ന എം.എസ്. മണിയെയും ജയചന്ദ്രന്‍ നായരെയും എന്‍.ആര്‍.എസ് ബാബുവിനെയും ഹൈകോടതി വെറുതെവിട്ടു. ഈ റിപ്പോർട്ട് പിന്നീട് പുസ്തകമായി പുറത്തിറങ്ങി.

എം.എസ്. മണി പത്രാധിപത്യത്തില്‍നിന്ന് ഒഴിയാന്‍ നിര്‍ബന്ധിതമായ റിപ്പോര്‍ട്ടുകൂടിയായിരുന്നു ഇത്. കെ. കരുണാകരനായിരുന്നു മണിക്കെതിരെ പ്രവര്‍ത്തിച്ചത് എന്നും ആരോപണമുണ്ടായിരുന്നു.ശ്രദ്ധേയമായ നിരവധി പുസ്തകങ്ങളുടെ കർത്താവുകൂടിയാണ് ജയചന്ദ്രൻ നായർ എന്ന പത്രാധിപർ. ആത്മകഥയായ 'എന്റെ പ്രദക്ഷിണ വഴികൾ’ക്ക് 2012-ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ലോകസാഹിത്യത്തിലെ ക്ലാസിക്കുകളെ പരിചയപ്പെടുത്തുന്ന 'റോസാദലങ്ങൾ' എന്ന പുസ്തകവും വായനക്കാർ ഏറ്റെടുത്തു. സ്വാതന്ത്ര്യത്തിന് 21 ദിവസം മുമ്പ്, ഉന്മാദത്തിന്റെ സൂര്യകാന്തികൾ, ജെന്നി മാർക്‌സിന്റെ ജീവിതം, പുഴകളും കടലും, ഗാന്ധിജിയുടെ അവസാന ദിവസങ്ങൾ, കാഴ്ചയുടെ സത്യം, ഒരു ദേശം രക്തത്തിന്റെ ഭാഷയിൽ ആത്മകഥയെഴുതുന്നു, മലയാളത്തിന്റെ മുഖപ്രസംഗങ്ങൾ, പുസ്തകങ്ങളുടെ പുസ്തകം തുടങ്ങി നിരവധി പുസ്തകങ്ങളെഴുതി.

 

ആത്മഹത്യയിലേക്കുള്ള കുറുക്കുവഴി, ആ വാക്കിന്റെ അർഥം, ഒരു നിലവിളി, മരക്കുതിര, ബാക്കിപത്രം എന്നീ നോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നോവലില്‍ ചില പരീക്ഷണങ്ങളും അദ്ദേഹം നടത്തി. ആത്മഹത്യയിലേക്ക് ഒരു കുറുക്കുവഴി എന്ന നോവലിനുശേഷം എഴുതിയ ഒരു നിലവിളി എന്ന നോവലിന് രണ്ട് ഖണ്ഡിക മാത്രമേയുള്ളൂ. 77 പേജുള്ള ഒരു വലിയ ഖണ്ഡികയും ഏതാനും വരികളുള്ള മറ്റൊരു ഖണ്ഡികയും. ഒരു വ്യക്തിയുടെ ചിന്തയാണ് പ്രമേയമെന്ന് എൻ. ഇ. സുധീർ പറയുന്നു. കെ. ബാലകൃഷ്ണൻ സ്മാരക പുരസ്‌കാരം, കെ.സി. സെബാസ്റ്റ്യൻ അവാർഡ്, കെ. വിജയരാഘവൻ അവാർഡ്, എം.വി. പൈലി ജേണലിസം അവാർഡ്, സി.എച്ച്. മുഹമ്മദ് കോയ പുരസ്‌കാരം എന്നിവ ലഭിച്ചു. കാഴ്ചയുടെ സത്യം എന്ന പുസ്തകത്തിന് 2012-ൽ കേരള ചലച്ചിത്ര അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചു.

 

ഷാജി എൻ. കരുൺ സംവിധാനം ചെയ്ത പിറവി, സ്വം എന്നീ സിനിമകളുടെ കഥയും തിരക്കഥയും ജയചന്ദ്രൻ നായരുടേതായിരുന്നു. ഈ സിനിമകൾ നിർമിച്ചതും അദ്ദേഹമാണ്.തിരുവനന്തപുരം ജില്ലയിലെ ശ്രീവരാഹത്താണ് അദ്ദേഹം ജനിച്ചത്. സരസ്വതിയമ്മയാണ് ജീവിതപങ്കാളി. മകൾ ദീപ, മകൻ ജയദീപ്.ഇതാണ് പിണറായിയുടെ പ്രതികാരം. അത് ആകാശത്തോളം വലുതാണ്. അതിന് മുന്നിൽ ആരുംഅടിയറവ് പറയും. അതാണ് യാഥാർത്ഥ്യം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോൺഗ്രസിലെ തലമുതിർന്നവരുടെ പോര് ഏറ്റെടുത്ത് രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ, ചെന്നിത്തലയെയും ഷാഫിയെയും രാഹുലിനെയും കടന്നാക്രമിച്ച് അമൽ ഉണ്ണിത്താൻ രംഗത്ത്  (31 minutes ago)

ഓപ്പറേഷൻ തൂഫാൻ തിങ്കളാഴ്ച്ചയും ; 17218 പേരെ അറസ്റ്റ് ചെയ്തു; സംസ്ഥാനത്തുടനീളം കേരള പോലീസ് 19 ബോധവത്ക്കരണ ക്ലാസുകൾ നടത്തി  (1 hour ago)

പിക്കപ്പ് വാൻ പാഞ്ഞടുത്ത് ചെയ്തത്... ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഇന്ത്യക്കാർക്ക് നേരെ മുട്ടയേറ്; പിന്നാലെ വംശീയ അധിക്ഷേപം, ഓസ്‌ട്രേലിയയിൽ ഇന്ത്യക്കാർക്കെതിരെ വിദ്വേഷം പടരുന്നു  (1 hour ago)

ആഞ്ഞടിച്ച് അണ്ണാമലൈ... വിജയിന് പിന്നാലെ തൃഷയും രാഷ്ട്രീയത്തിലേക്ക്? തമിഴകത്ത് പുതിയ ചർച്ച  (1 hour ago)

അമ്പരപ്പോടെ നാട്ടുകാർ... ശുചിമുറിയിൽ പ്രസവം, കുഞ്ഞിനെ പാത്രത്തിലാക്കി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു  (2 hours ago)

ചൈനയും കളം നിറയും... അമേരിക്കൻ ഉപരോധം തകർക്കാൻ ഇറാന്റെ ഫെറിദൂൻ; 14 എണ്ണക്കപ്പലുകളുമായി ചൈനയിലേക്ക് വൻ നീക്കം, തടയാൻ അമേരിക്ക ഇറങ്ങിയാൽ ഗൾഫിൽ മഹായുദ്ധമോ? ആഗോള എണ്ണവിപണിയെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധ  (3 hours ago)

വീഡിയോ ഡിജിപിക്ക് അയക്കുമെന്ന് വെല്ലുവിളി... പരാതി അന്വേഷിക്കാനെത്തിയ പൊലീസിനെ നേരിടാൻ വളർത്തുനായയെ അഴിച്ചുവിട്ടു; രക്ഷപ്പെടാൻ ശ്രമിച്ച പൊലീസുകാരന് സ്വന്തം ജീപ്പിൽ തട്ടി പരിക്ക്, തിരുവനന്തപുരത്ത് യുവാ  (3 hours ago)

ലഹരി എന്ന വെല്ലുവിളിയെ നേരിടാനായില്ലെങ്കിൽ തലമുറകള്‍ നമ്മളോട് ക്ഷമിക്കില്ല; പുതിയ തലമുറ പൂര്‍ണമായും ലഹരിക്ക് അടിമപ്പെടുന്ന ദുരവസ്ഥ കേരളത്തിനുണ്ടാകും; ചരിത്രം സൃഷ്ടിച്ച മുന്നേറ്റമാണ് ഓപ്പറേഷന്‍ തൂഫാനെന  (3 hours ago)

ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മുഖ്യമന്ത്രി "രാഗദ്വേഷങ്ങൾ കൂടാതെ" പ്രവർത്തിക്കാൻ ബാധ്യസ്ഥനാണ്; ഇതിന് വിരുദ്ധമായി "പകരം ചോദിക്കും", "എണ്ണിയെണ്ണി ചോദിക്കും" എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ നടത്തുന്നത്  (3 hours ago)

ഞെട്ടലോടെ കൊല്ലത്തുകാർ... കൊല്ലത്തെ 26 വയസുകാരിയുടെ മരണത്തിൽ വീണ്ടും ദുരൂഹത; ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങൾ, ലഹരിമരുന്ന് ബന്ധമെന്ന് ബന്ധു, മൃതദേഹം കണ്ടെത്തിയ മുറി വൃത്തിയാക്കിയതിലും സംശയം  (4 hours ago)

കാലടി സർവ്വകലാശാലയുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി അംഗീകരിച്ച് മുന്നോട്ട് പോകും; സർക്കാരല്ല സർവ്വകലാശാലയാണ് വിദ്യാർഥികൾക്ക് എതിരായ നടപടി സ്വീകരിച്ചതെന്ന് മന്ത്രി റോജി എം. ജോൺ  (4 hours ago)

അനുവദനീയമായ പരിധിയിൽ കൂടുതൽ രാസവസ്തുക്കൾ അടങ്ങിയ വ്യാജവും നിലവാരമില്ലാത്തതുമായ സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ ഉപയോഗത്തെത്തുടർന്ന് ഉപഭോക്താക്കൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ; ഇൻഫ്ലുവൻസർമാരെ കണ്ടെത്തി കർ  (4 hours ago)

പിന്നെ കരഞ്ഞിട്ട് കാര്യമില്ല... സ്വർണം പണയംവച്ചവർക്ക് ബാങ്കിന്റെ നോട്ടീസ്; വിലയിടിവിൽ തിരിച്ചടി, അധിക പണം അടയ്ക്കണം, ഇല്ലെങ്കിൽ ആഭരണങ്ങൾ ലേലത്തിലേക്ക്  (4 hours ago)

ഇറാൻ ആണവായുധം നിർമ്മിക്കും പതിറ്റാണ്ടുകളുടെ നയം മാറ്റി ടെഹ്‌റാൻ! ഇറാന്റെ കപ്പലുകൾ മുഴുവൻ കടലിന്റെ അടിത്തട്ടിലാകുമെന്ന് ട്രംപ് മൊജ്ത്ബയും കളത്തിലിറങ്ങുന്നു ...  (4 hours ago)

എന്റെ കൊച്ചിനോടിത് ചെയ്യരുതായിരുന്നു... സ്കൂൾ വിനോദയാത്രയ്ക്കിടെ അപമാനിച്ചെന്ന് പരാതി; പ്ലസ് ടു വിദ്യാർഥിയുടെ മരണം, അധ്യാപകർക്കും പ്രിൻസിപ്പലിനുമെതിരെ കുടുംബം  (4 hours ago)

Malayali Vartha Recommends