ജോലിക്കിടെ വയോധികയുടെ കാല് ഇരുമ്പ് കൈവരികള്‍ക്കിടയില്‍ കുടുങ്ങി

ജോലിക്കിടെ വയോധികയുടെ കാല് ഇരുമ്പ് കൈവരികള്‍ക്കിടയില്‍ കുടുങ്ങി. 2 മണിക്കൂര്‍ നേരം കെട്ടിടത്തില്‍ കുടുങ്ങിയ വയോധികയെ അഗ്നിരക്ഷാ സേന അംഗങ്ങളെത്തിയാണ് രക്ഷപ്പെടുത്തിയത്. വടകരയിലാണ് സംഭവം. ഒഞ്ചിയം സ്വദേശിനി 72 വയസുള്ള ചന്ദ്രിയാണ് വടകരയിലെ സ്വകാര്യ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ ശുചീകരണ ജോലിക്കിടെ കുടുങ്ങിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തി ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് കൈവരികള്‍ മുറിച്ച് പരിക്കുകള്‍ ഇല്ലാതെ വയോധികയെ രക്ഷിച്ചു.
https://www.facebook.com/Malayalivartha


























