പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശം അയ്ച്ച ഡോക്ടറെ കയ്യോടെ പൊക്കി ബന്ധുക്കള്‍

പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശം അയ്ച്ച ഡോക്ടറെ കയ്യോടെ പൊക്കി ബന്ധുക്കള്‍. സമൂഹമാധ്യമം വഴി പരിചയപ്പെട്ട പെണ്കുട്ടിക്കാണ്് ഡോക്ടര്‍ അശ്ലീല സന്ദേശം അയയ്ച്ചത്. ഡോക്ടര്‍ക്കെതിരെ പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തു.
കണ്ണൂര്‍ സ്വദേശി ഡോ. അലന് അലക്സ് (32) ആണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയോടെയാണു സംഭവം. ഇയാള്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നു കണ്ടെത്തിയതോടെയാണ് ഇന്നലെ വൈകിട്ടോടെ പോക്സോ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. അലന്റെ കാറും കസ്റ്റഡിയിലെടുത്തു.
കാക്കൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലുള്ള പെണ്‍കുട്ടിക്കു സമൂഹമാധ്യമത്തിലൂടെ അലന് നിരന്തരം അശ്ലീല സന്ദേശം അയച്ചിരുന്നു. പെണ്‍കുട്ടി ഇക്കാര്യം വീട്ടുകാരെ അറിയിച്ചു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആസൂത്രണം ചെയ്തതു പ്രകാരം ഇന്നലെ രാവിലെ ഡോക്ടറോടു ബീച്ചിലെത്താന്‍ ആവശ്യപ്പെട്ടു.
കണ്ണൂരില്‍നിന്ന് അലന് കാറില്‍ ബീച്ച് റോഡിലെത്തി. കുട്ടിയെ ബന്ധപ്പെട്ടപ്പോള്‍ കടപ്പുറത്തേക്കു വരാന്‍ പറഞ്ഞു. ഡോക്ടര്‍ എത്തിയതോടെ കാത്തുനിന്ന ബന്ധുക്കള്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. പിന്നീട് വെള്ളയില്‍ പൊലീസിനെ വിവരം അറിയിച്ചു. പെണ്‍കുട്ടിയുടെ പരാതിയിലാണ് ഡോക്ടറെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
https://www.facebook.com/Malayalivartha


























