'കുഴപ്പം പിടിച്ച ഞങ്ങളുടെ നാട്ടിൽ സമാധാനപരമായി കാലാവധി പൂർത്തിയാക്കാൻ കഴിയട്ടെ''.. രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്ക്, ശശി തരൂർ എംപിയുടെ ആശംസ വിവാദമാകുന്നു...

കഴിഞ്ഞ ദിവസമാണ് കേരളാ ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റത് . അതിനു പിന്നാലെ നിരവധി ആളുകളാണ് പ്രശംസയുമായി രംഗത്ത് വന്നത് . ഇപ്പോഴിതാ ഒരു പ്രശംസയാണ് വിവാദമായിരിക്കുന്നത് . കേരളത്തിന്റെ പുതിയ ഗവർണറായി ചുമതലയേറ്റ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്ക് ശശി തരൂർ എംപിയുടെ ആശംസ വിവാദമാകുന്നു. ''കുഴപ്പം പിടിച്ച ഞങ്ങളുടെ നാട്ടിൽ സമാധാനപരമായി കാലാവധി പൂർത്തിയാക്കാൻ കഴിയട്ടെ'' എന്നാണ് ആർലേക്കറെ തരൂർ ആശംസിച്ചത്.
ഇന്നലെയാണ് ആർലേക്കർ കേരളത്തിന്റെ ഗവർണറായി സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ ഗവർണറെ സ്വീകരിക്കാൻ എത്തിയിരുന്നു.കസവു മുണ്ടും വെള്ള ഷർട്ടുമണിഞ്ഞ് തോളിൽ കസവിന്റെ കരയുള്ള വേഷ്ടിയുമിട്ട് കേരളീയ വേഷത്തിലായിരുന്നു രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ (70) ഗവർണറായി സത്യപ്രതിജ്ഞയ്ക്കെത്തിയത്. മുഖ്യമന്ത്രിയും ചീഫ്ജസ്റ്റിസും ചേർന്നാണ് അദ്ദേഹത്തെ വേദിയിലേക്കാനയിച്ചത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം നിറചിരിയോടെ മുഖ്യമന്ത്രി ഗവർണർക്ക് കൈകൊടുത്തു. കസവു ഷാളണിയിച്ചും ബൊക്കെ നൽകിയും സ്നേഹമറിയിച്ചു.
മന്ത്രിമാരെയും ജനപ്രതിനിധികളെയും മുഖ്യമന്ത്രി ഗവർണർക്ക് പരിചയപ്പെടുത്തി.ബുദ്ധന് ബോധോദയമുണ്ടായെന്ന് വിശ്വസിക്കപ്പെടുന്ന ബീഹാറിലെ മഹാബോധി ക്ഷേത്രത്തിന്റെ ചെറുമാതൃക നൽകിയും ഭൗമസൂചിക പദവിയുള്ള മധുബാനി പെയിന്റിംഗുള്ള ഷാളണിയിച്ചുമാണ് മുഖ്യമന്ത്രി പിണറായി വിജയനെ ആർലേക്കർ രാജ്ഭവനിൽ സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെ ഭാര്യ കമല, ആർലേക്കറുടെ ഭാര്യ അനഘയുമായി സൗഹൃദം പങ്കിട്ടു.
https://www.facebook.com/Malayalivartha


























