പെരിയ ഇരട്ടക്കൊലക്കേസ്: വിധിയില്‍ തൃപ്തിയില്ലെന്നു കുടുംബങ്ങള്‍; ആദ്യ 8 പ്രതികള്‍ക്കു വധശിക്ഷയായിരുന്നു ആഗ്രഹിച്ചത്

പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ പ്രത്യേക കോടതിയുടെ ശിക്ഷാവിധിയില്‍ തൃപ്തരല്ലെന്നു കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബം. ആദ്യ 8 പ്രതികള്‍ക്കു വധശിക്ഷയായിരുന്നു ആഗ്രഹിച്ചതെന്ന് ഇവര്‍ പറഞ്ഞു. കെ.വി.കുഞ്ഞിരാമന് അടക്കമുള്ളവര്‍ ഗൂഢാലോചനയില്‍ പങ്കെടുത്തവരാണ്. ഇവര്‍ക്കുള്ള ശിക്ഷ കുറഞ്ഞുപോയി.
പെരിയ കേസില്‍ സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ ശിക്ഷിക്കപ്പെട്ടതോടെ കൊലപാതകത്തില്‍ പാര്‍ട്ടിക്കു പങ്കില്ലെന്ന സ്ഥിരം പല്ലവിക്ക് അര്ഥമില്ലാതായെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പറഞ്ഞു. കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബങ്ങളുമായി ആലോചിച്ച് അപ്പീല്‍ പോകുന്നതടക്കമുള്ള കാര്യങ്ങളില്‍ പാര്‍ട്ടി പിന്തുണ നല്‍കും.
''ക്രൂരമായ കൊലപാതകമാണു നടന്നത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിത്. കുടുംബം പ്രതികള്‍ക്കു വധശിക്ഷ പ്രതീക്ഷിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കുടുംബങ്ങളുമായി ആലോചിച്ചു ബാക്കി കാര്യങ്ങള്‍ തീരുമാനിക്കും.
മറ്റുള്ളവര്‍ക്കു രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ അവസരം നല്‍കാത്തതു സിപിഎം രീതിയാണ്. കൊല്ലപ്പെട്ട 2 ചെറുപ്പക്കാര്‍ക്കും നാട്ടില്‍ പൊതുപ്രവര്‍ത്തനവും ജീവകാരുണ്യ പ്രവര്‍ത്തനവും നടത്തി ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത വര്‍ധിക്കുന്നുവെന്നു കണ്ടാണ് അവരെ ഇല്ലാതാക്കിയത്''- സതീശന് പറഞ്ഞു.
https://www.facebook.com/Malayalivartha


























