കാരവനില്‍ യുവാക്കള്‍ മരിച്ച സംഭവം: മരണ കാരണം എന്‍ഐടി സംഘം നടത്തിയ പരിശോധനയില്‍ കണ്ടെത്തി

കരിമ്പനപ്പാലത്ത് നിര്‍ത്തിയിട്ട കാരവനില്‍ യുവാക്കള്‍ മരിച്ച സംഭവത്തില്‍ മരണകാരണം കണ്ടെത്തി എന്‍ഐടി സംഘം. മരണകാരണം കാര്‍ബണ്‍ മോണോക്സൈഡെന്ന് എന്‍ഐടി സംഘം നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തി. ജനറേറ്ററില്‍നിന്നു വിഷവാതകം കാരവന്റെ പ്ലാറ്റ്ഫോമിലെ ദ്വാരം വഴി അകത്തെത്തി. രണ്ടു മണിക്കൂറിനുള്ളില്‍ 957 പിപിഎം അളവില്‍ കാര്‍ബണ്‍ മോണോക്സൈഡ് വാഹനത്തില്‍ പടര്‍ന്നെന്നും പരിശോധനയില്‍ കണ്ടെത്തി.
ഡിസംബര്‍ 23 നാണ് കരിമ്പനപ്പാലത്ത് നിര്‍ത്തിയിട്ട വാഹനത്തില്‍ രണ്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മലപ്പുറം സ്വദേശി മനോജ്, കണ്ണൂര്‍ സ്വദേശി ജോയല്‍ എന്നിവരാണ് മരിച്ചത്. ഒരാള്‍ കാരവന്റെ സ്റ്റെപ്പിലും മറ്റൊരാള്‍ ഉള്ളിലും മരിച്ചുകിടക്കുന്ന നിലയിലായിരുന്നു. കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചാണ് മരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.
പൊലീസ്, ഫൊറന്‍സിക് വിഭാഗം, വാഹനം നിര്‍മിച്ച ബെന്‍സ് കമ്പനിയുടെ സാങ്കേതിക വിദഗ്ധര്‍ എന്നിവരും എന്‍ഐടിയിലെ വിദഗ്ധ സംഘത്തിനൊപ്പമുണ്ടായിരുന്നു. തലശേരിയില്‍ വിവാഹത്തിന് ആളുകളെ എത്തിച്ചശേഷം പൊന്നാനിയിലേക്ക് മടങ്ങിയ വാഹനത്തിലാണ് മനോജിനെയും ജോയലിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha


























